മൊഹാലി:മൊഹാലിയിൽ നടന്ന ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ അനായസം തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 17. 3 ഓവറിൽ 6 വിക്കറ്റിന് ഇന്ത്യ ജയം നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യമെ റണ്ണൗട്ടായി. 12 പന്തിൽ 23 റണ്ണെടുത്ത ശുഭ്മാൻ ഗില്ലും 22 പന്തിൽ 26 റണ്ണെടുത്ത തിലക് വർമ്മയും കളിക്കളത്തിൽ നിറഞ്ഞു നിന്നു .രണ്ട് വിക്കറ്റെടുത്ത സ്പിന്നർ അക്സർ പട്ടേലാണ് അഫ്ഗാനെ […]Read More
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്കുള്ള മോഡ് 2 വിഭാഗത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 25 വരെ നീട്ടി. വിവരങ്ങൾക്ക്:www.kshec.kerala.gov.inRead More
ഇംഫാൽ:ഇന്ത്യ- മ്യാന്മാർ അതിർത്തി നഗരമായ മൊറേയിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു വരുകയാണ്. സംഘർഷം മൂർഛിച്ചതോടെ അനേകംപേർ നഗരം വിട്ടു. മൊറേ നഗരത്തിലുണ്ടായ ആക്രമണത്തിനു പിന്നിൽ മ്യാന്മാറിൽ നിന്നുള്ള തിവ്രവാദി സംഘടനകളാണെന്ന് മുഖ്യമന്ത്രി ബിരേൻസിങ് ആരോപിച്ചു. ബുധനാഴ്ച കാണാതായ നാല് കർഷകരുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെത്തി. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളോട് ചേർന്ന മലനിരകൾക്ക് സമീപം വിറക് ശേഖരിക്കാൻ പോയ മെയ്ത്തി വിഭാഗത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പട്ടതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമത്തിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് സൈന്യം അറിയിച്ചു.Read More
എം ടി പറഞ്ഞത് കേരളം കേൾക്കാൻ ആഗ്രഹിച്ച വാക്കുകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം ടി യുടെ വാക്കുകൾ വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ മന്നേറ്റം ഉണ്ടാകട്ടെ. മുഖ്യമന്ത്രിയുടെ സ്തുതിപാഠകർ എം.ടിയുടെ വാക്കുകൾ ശ്രദ്ധിക്കണം. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. പറഞ്ഞ വാക്കുകൾ ബധിര കർണങ്ങളിൽ പതിക്കരുത്. കാലത്തിന്റെ ചുവരെഴുത്താണ് അദ്ദേഹം വായിച്ചത്. ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് എം.ടി. പറഞ്ഞത്. നിഷ്പക്ഷത നടിച്ച് നടന്ന സർക്കാറിനെ താങ്ങി നിർത്തുന്ന […]Read More
തിരുവനന്തപുരം:15-ാം കേരള നിയമസഭയുടെ പത്താം സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ബജറ്റ് ഫെബ്രുവരി 5 ന് ധനമന്ത്രി കെഎസ് ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. 25 ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ പത്താം സമ്മേളനത്തിന് തുടക്കമാകും. 26 മുതൽ 28 വരെ തീയതികളിൽ സഭയുണ്ടാകില്ല. 29, 30, 31 തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി 5 ന് ബജറ്റ് അവതരിപ്പിയ്ക്കും.പത്താം സമ്മേളനം 15 ന് അവസാനിക്കും.Read More
ന്യൂഡൽഹി:ബിജെപിയും, ആർഎസ്എസ്സും അയോധ്യാചടങ്ങിനെ രാഷ്ട്രീയവൽക്കരിച്ചതിനാൽ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസിന്റെ മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭഗവാൻ രാമനെ രാജ്യത്തെ ലക്ഷക്കണക്കിന് വിശ്വാസികൾ ആരാധിക്കുന്നുണ്ട്. പണി പൂർത്തിയാകാത്ത ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ രാഷ്ട്രീയ നേട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്. രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പ്രഖ്യാപിച്ചു.Read More
ബെർലിൻ:മെച്ചപ്പെട്ട വേതനം,പ്രതിവാര തൊഴിൽ സമയം 38 ൽ നിന്ന് 35 മണിക്കൂറായി ചുരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മൂന്ന് ദിവസം നീളുന്ന പണിമുടക്ക് ബുധനാഴ്ച മുതൽ തുടങ്ങിയത്. പണിമുടക്കി നെത്തുടർന്ന് ട്രെയിൻ സർവീസുകൾ താറുമാറായി. പ്രധാന തൊഴിലാളി സംഘടനയായ ജിഡി എല്ലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം രണ്ട് സൂചനാ പണിമുടക്കുകൾ നടത്തിയിരുന്നു. വെള്ളിയാഴ്ചക്കുള്ളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പണിമുടക്ക് അനിശ്ചിതകാലത്തേയ്ക്ക് നീളുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.Read More
മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എം.ടിയുടെ വാക്കുകൾ കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചുള്ളതാണെന്നും വിമർശനം കേന്ദ്ര സർക്കാരിന് നേരെയുള്ള കുന്തമുനയാണെന്നും ഇപി ജയരാജൻ പറഞ്ഞു. എം.ടി യുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ ചർച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യവുമായി ബന്ധമില്ലെന്നും രാജ്യത്തിൻ്റെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.Read More
മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്. ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധസാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹത്തിന് മുന്നിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം. പതിനൊന്നോളം പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്.Read More
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാന്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രാഹുലിന് തെറ്റായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ വഴി ചിലര്‍ സ്വാധീനം ചെലുത്തിയതായി വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ വെറുതെ വിടില്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു. ന്യൂറോ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് രാഹുല്‍ ഹാജരാക്കിയിരുന്നു. പക്ഷേ കോടതി പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ വച്ച് നടത്തിയത് ബി […]Read More
