തിരുവനന്തപുരം:കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ജനന സട്ടിഫിക്കറ്റ് നൽകി തിരുവനന്തപുരം കോർപ്പറേഷൻ.തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ കെ സ്മാർട്ട് മുഖേന തിരുവനന്തപുരം കോർപ്പറേഷനിൽ നൽകുന്ന ആദ്യ ജനന സർട്ടിഫിക്കറ്റാണിത്. കിംസ് ആശുപത്രിയിൽ കൊല്ലം സ്വദേശികളായ നൗഫൽ-ഷബ്ന ദമ്പതികൾക്ക് ജനിച്ച ആൺകുട്ടിയുടെ ജനനമാണ് കെ സ്മാർട്ടിൽ രജിസ്റ്റർ ചെയ്തത്.ആശുപത്രി കിയോസ്ക് മുഖേന ഓൺലൈൻ റിപ്പോർട്ട് കെ സ്മാർട്ട് പോർട്ടലിൽ രേഖപ്പെടുത്തി. റിപ്പോർട്ട് ലഭിച്ച് 10 മിനിറ്റിനകം രജിസ്റ്റർ ചെയ്തു. ആദ്യ ജനന സർട്ടിഫിക്കറ്റ് മേയർ ആര്യാ […]Read More
തിരുവന്തപുരം:ഇന്ത്യയുടെ പ്രഥമ സൂര്യനിരീക്ഷണ ഉപഗ്രഹം ലക്ഷ്യം കണ്ടു. സൗരപര്യവേഷണ രംഗത്ത് ചരിത്രം സൃഷ്ടിച്ച് ആദിത്യ 1 ശനിയാഴ്ച വൈകിട്ട് 4.11ന് 127 ദിവസത്തെ യാത്രക്കൊടുവിൽ ഹാലോ ഓർബിറ്റിൽ പഥപ്രവശം ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജൻസിയായി ഐഎസ്ആർഒ. സൂര്യനെ സൂക്ഷ്മമായി പഠിക്കാൻ കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ആദിത്യ വിക്ഷേപിച്ചത്. ഭൂമിയുടേയും സൂര്യന്റേയും ഗുരുത്വാകർഷണബലം തുല്യമായ സാങ്കൽപ്പിക ബിന്ദുവിനു ചുറ്റുമുള്ള ത്രിമാന പഥത്തിലാണ് ആദിത്യ സ്വയംഭ്രമണം ചെയ്യുന്നത്.ഇതിനു മുമ്പ് നാസ, യൂറോപ്യൻ സ്പെയ്സ് […]Read More
ന്യൂഡൽഹി:അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ ഹിൻഡെൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ പ്രത്യേക അന്വേഷക സംഘം (എസ്ഐടി) അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ വിധിക്കു പിന്നാലെ അദാനി അതിസമ്പന്ന പദവിയിലെത്തി.ആഗോള സമ്പന്നരുടെ സൂചികയിൽ അദാനി 8.11 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി 12-ാം സ്ഥാനത്താണ്. 2014 ൽ അദാനി എന്റർപ്രൈസസിന്റെ ഓഹരി വില 489 രൂപയായിരുന്നത് 2022 ൽ 4189. 55 രൂപയായി വർധിച്ചു. ഓഹരിയിൽ ക്രിത്രിമം കാട്ടി തട്ടിപ്പ് നടത്തിയതായി ഹിൻഡെൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഓഹരി മൂല്യം കുത്തനെ […]Read More
പോർട്ട്ലാന്റ്:പോർട്ട്ലാന്റിൽ നിന്ന് ഒണ്ടേറിയയിലേക്ക് പുറപ്പെട്ട അലാസ്കാ എയർലൈൻസിന്റെ ജനൽ ഇളകിത്തെറിച്ചു. വെള്ളിയാഴ്ച വൈകിട്ട് പുറപ്പെട്ട ബോയിങ് 737- 9 മാക്സ് വിമാനത്തിലാണ് അപകടമുണ്ടായത്. ക്യാബിന്റെ നടുക്ക് ഇരിപ്പിടത്തോട് ചേന്നുള്ള ജനൽ പാളിയാണ് പൊളിഞ്ഞു വീണത്. പോർട്ട്ലാന്റിൽ തന്നെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. 174 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 16,325 അടി ഉയരത്തിലെത്തിയപ്പോഴാണ് ജനൽപാളി ഇളകിവീണത്. അപകടത്തെക്കുറിച്ച് ഏവിയേഷൻ വിഭാഗം അന്വേഷണമാരംഭിച്ചു.Read More
ആലപ്പുഴ:ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം നന്നേ പൊരുതേണ്ടിവരും. കേരളം ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 220 റണ്ണിന് രണ്ടാംദിനം കളി അവസാനിപ്പിച്ചു. 32 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ കേരളത്തെ തകർച്ചയിൽ നിന്ന് രക്ഷിച്ചത് വിക്കറ്റ് കീപ്പർ വിഷ്ണുവിനോദും, സച്ചിൻ ബേബിയും നടത്തിയ പ്രതിരോധത്തിലാണ്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 99 റണ്ണടിച്ചു. സ്കോർ : ഉത്തർപ്രദേശ് 302. കേരളം220/6.ഉത്തർപ്രദേശിനായി കുൽദീപ് യാദവ് മൂന്നും, അങ്കിത് രജ്പുത്, യാഷ്ദയാൽ, സൗരഭ്കുമാർ എന്നിവർ ഓരോ […]Read More
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് അല്ലാതെ മാസപ്പടിയിൽ നിന്നല്ല പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതുടർന്ന് ഭിക്ഷ ചട്ടിയുമായി തെരുവിലിറങ്ങിയ മറിയക്കുട്ടി.ഇത്രയും വൃത്തികെട്ട ഭരണം ഇതിന് മുൻപുണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു.സേവ് കേരള ഫോറത്തിന്റെ പരിപാടിൽ പങ്കെടുക്കാൻ സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയപ്പോഴാണ് മറിയക്കുട്ടി ഇങ്ങനെ വിമർശിച്ചത്.ജനങ്ങളുടെ അവകാശമാണ് പെൻഷൻ പണമായി ചോദിക്കുന്നതെന്നും പിണറായുടെ വീട്ടിലെ കാശല്ലെന്നും മറിയക്കുട്ടി പറഞ്ഞു.താൻ കോൺഗ്രസോ ബി ജെ പി അല്ലെന്നും പിണറായി അല്ലാതെ വേറെ ഏത് പാർട്ടിക്കാർ വിളിച്ചാലും പോകുമെന്നും തനിക്ക് ആരെയും കെട്ടിപ്പിടിക്കേണ്ട […]Read More
മൊഗഡിഷു:സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ‘എംവി ലീല നോർ ഫോക്ക് ‘ ചരക്കുകപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യാ ക്കാരുൾപ്പെടെയുള്ള 21 ജിവനക്കാരും മോചിതരായി. കപ്പലുകളുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന ബ്രിട്ടിഷ് സൈനിക സംഘടനയായ യുകെ മാരിടൈം ട്രേഡ് ഒപ്പറേഷൻസാണ് വ്യാഴാഴ്ച കപ്പൽ റാഞ്ചിയ വിവരം റിപ്പോർട്ടു ചെയ്തത്. നാവികസേനയുടെ എലൈറ്റ് കമാൻഡോകളായ മാർക്കോസ് നടത്തിയ ദൗത്യമാണ് കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതു്. കപ്പൽ ഉപേക്ഷിച്ച് പോകാൻ കടൽക്കൊള്ളക്കാർക്ക് മുന്നറിയിപ്പ് കൊടുത്ത ശേഷം കമാൻഡോകൾ കപ്പലിലേക്ക് ഇരച്ചുകയറി; […]Read More
തിരുവനന്തപുരം:ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ അഡ്വഞ്ചർ പാർക്കിൽ 75 അടി ഉയരത്തിൽ നിർമ്മിക്കുന്ന ചില്ലുപാലം ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമദ് റിയാസ് അറിയിച്ചു.സഞ്ചാരികളെ ത്രസിപ്പിക്കാൻ ചില്ല് പാളി തകരുന്നതു പോലുള്ള ശബ്ദമുണ്ടാക്കും. പാലത്തിലെ ചില്ലിൽ സ്ഥാപിച്ചിട്ടുള്ള എൽഇഡി സ്ക്രീനിന്റെ സഹായത്തോടെയാണ് വിള്ളൽ വീഴുന്ന കാഴ്ച സൃഷ്ടിക്കുന്നത്. മൂന്ന് ഇരുമ്പ് തൂണുകളുടേയും നിർമ്മാണം പൂർത്തിയായി. ടൂറിസ്റ്റ് വില്ലേജിലെ വെള്ളച്ചാട്ടം മുതൽ എയർഫോഴ്സ് മ്യൂസിയംവരെ 75 മീറ്ററാണ് പാലത്തിന്റെ നീളം. ഫെബ്രുവരി 14 വാലൻന്റെയിൽ […]Read More
ധാക്ക:ബംഗ്ലാദേശിലെ 299 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. 27 രാഷ്ട്രീയ പാർട്ടികളുടെ 1519 സ്ഥാനാർഥികളും 404 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 42,000 ത്തിലധികം പോളിംഗ് സ്റ്റേഷനുകളിലായി 11.91 കോടി വോട്ടർമാർ നാളെ വോട്ട് രേഖപ്പെടുത്തും. വീട്ടുതടങ്കലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചതിനാൽ ഭരണകക്ഷിയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിക്കുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള മൂന്നു പേരടക്കം നൂറിലധികം വിദേശ നിരീക്ഷകർ […]Read More
വിദേശ സ്കോളർഷിപ്പിന് അപേക്ഷിക്കാംവിദേശ സർവകലാശാലകളിൽ ബിരുദ / ബിരുദാനന്തര / പിഎച്ച്ഡി കോഴ്സുകൾ പഠിക്കുന്നവർക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്കോളർഷിപ്പ് നൽകും. സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സിഖ്, ബുദ്ധ, ക്രിസ്ത്യൻ, മുസ്ലിം, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ്ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ട് ലഭ്യമാക്കണം. ഫോൺ: 047123020, 2300524.Read More
