തിരുവനന്തപുരം:ഒക്ടോബർ 14, നവംബർ 11, 25, ഡിസംബർ 9 തീയതികളിൽ പിഎസ് സി നടത്തിയ പൊതു പ്രാഥമിക പരീക്ഷ എഴുതാനാകാത്തവർക്ക് മതിയായ കാരണം രേഖകൾ സഹിതം ഹാജരാക്കിയാൽ പരീക്ഷ എഴുതാനുള്ള അനുവാദം ലഭിക്കും.അന്നേ ദിവസം ചികിത്സയിലുള്ളവർ, മറ്റ് പരീക്ഷയുണ്ടായിരുന്നവർ, യാത്ര ചെയ്യാൻ കഴിയാത്ത ഗർഭിണികൾ, സ്വന്തം വിവാഹം തുടങ്ങിയ കാരണങ്ങൾ കൊണ്ട് പരീക്ഷ എഴുതാൻ കഴിയാത്തവർക്കാണ് വ്യക്തമായ രേഖകൾ പിഎസ് സി ജില്ലാ ഓഫീസിൽ നേരിട്ട് അപേക്ഷിച്ചാൽ ജനുവരി 20 ന് നടക്കുന്ന അഞ്ചാം ഘട്ട പരീക്ഷ […]Read More
ആദായ നികുതി വകുപ്പിൽ 291 ഒഴിവ് മുംബൈ ആദായനികുതി വകുപ്പിൽ കായിക താരങ്ങൾക്ക് അവസരം.ആകെ 291 ഒഴിവുണ്ട്. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്, സ്റ്റെനോഗ്രാഫർ, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, കാന്റീൻ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 19. വിശദ വിവരങ്ങൾക്ക്:www.incometaxmumbai.gov.inRead More
ന്യൂഡൽഹി:പാരിസ്ഥിതിക അനുമതി ലഭിക്കാതെ തന്നെ വൻകിട പദ്ധതികളുമായി മുന്നോട്ടു പോകാൻ അനുമതി നൽകുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2021 ജൂലൈ, 2022 ജനുവരി മാസങ്ങളിൽ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകൾ ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാരേതര സംഘടനയായ ‘വനശക്തി ‘ യുടെ ഹർജിയിൽ വനംപരിസ്ഥിതി മന്ത്രാലയത്തിന് കോടതി നോട്ടീസ് അയച്ചു. 2017 ൽ പാരിസ്ഥിതിക അനുമതി നേടുന്നതിന് ആറ് മാസത്തെ സാവകാശം കേന്ദ്ര സർക്കാർ […]Read More
കോഴിക്കോട് : തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളെന്ന പരമാർശത്തിൽ സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്.കോഴിക്കോട് നടക്കാവ് പോലീസിന്റെതാണ് നടപടി. സാമൂഹ്യ പ്രവർത്തകയും നിസയുടെ അധ്യക്ഷയുമായ വി പി സുഹറ നൽകിയ പരാതിയിന്മേലാണ് കേസ്.മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിക്കൽ,മത വികാരം വൃണപ്പെടുത്തൽ,തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐ പി സി 295എ,298 തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.സ്വകാര്യ ചാനലിലെ ചർച്ചക്കിടയിലാണ് തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ എന്ന വിവാദപരാമർശം ഉമർ ഫൈസി നടത്തിയത്.ഇസ്ലാമിനെയും മുസ്ലിം സ്ത്രീകളെയും […]Read More
തിരുവനന്തപുരം:എയർ ഇന്ത്യ എക്സ്പ്രസിന്റെ ആഭ്യന്തര സർവീസുകൾ വെള്ളിയാഴ്ച മുതൽ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിൽ നിന്നായിരിക്കുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. നിലവിൽ അന്താരാഷ്ട്ര ടെർമിനൽ രണ്ടിൽ നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് ബംഗളുരു, ചെന്നൈ, കണ്ണൂർ സർവീസ് നടത്തിയിരുന്നത്.മറ്റ് എയർലൈനുകളുടെ സർവീസുകൾ നിലവിലുള്ള സമയത്തിൽ മാറ്റമില്ലാതെ തുടരും.Read More
തിരുവനന്തപുരം:വാഹനാപകടങ്ങളിൽ ഡ്രൈവർമാർക്ക് 10 വർഷം വരെ തടവും 7 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷൻ വെള്ളിയാഴ്ച പ്രതിഷേധ ദിനമാചരിക്കും. വിവിധ ഫെഡറേഷനുകളുടേയും മോട്ടോർ തൊഴിലാളി യൂണിയനുകളുടേയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ എന്നിവർ പ്രസ്താവിച്ചു. ഒരു ചർച്ചയും കൂടാതെ പ്രതിപക്ഷ എംപി മാരെ പാർലമെന്റിൽ […]Read More
തിരുവനന്തപുരം : ജസ്നയുടെ തിരോധാനവുമായി തീവ്രവാദ സംഘങ്ങൾക്ക് ബന്ധമില്ലെന്ന് സി ബി ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.ജസ്നയുടെ പിതാവിനെയും സ്നേഹിതനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അവർ പറഞ്ഞതെല്ലാം സത്യസന്ധമായ കാര്യങ്ങളായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്റർപോളിന്റെ സഹായം തേടിയെങ്കിലും വിദേശ ബന്ധത്തിന്റെ തെളിവുകളൊന്നും കിട്ടിയില്ലെന്നും പറയുന്നു.ജസ്നയുടെ സാന്നിധ്യം ഉണ്ടോയെന്ന് അന്വേഷിക്കാൻ 191രാജ്യങ്ങളിൽ നോട്ടീസ് നൽകിയെങ്കിലും അത്തരം റിപ്പോർട്ടുകളും ഫലം കണ്ടില്ല.ഇന്റർപോൾ പുറപ്പെടുവിച്ച യെല്ലോ നോട്ടിസിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ കിട്ടിയാൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂവെന്നാണ് സി ബി […]Read More
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ 172 പോയിന്റോടെ കോഴിക്കോടും 167 പോയിന്റുമായി തൃശൂരും മുന്നേറുന്നു. കണ്ണൂര് 165 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. പാലക്കാട് 161, മലപ്പുറം160 പോയിന്റുമായി ആദ്യസ്ഥാനങ്ങളിലുണ്ട്. ഇന്ന് രാവിലെയാണ് കലാമാമാങ്കം മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ മനസുകളില് കലുഷിതമായ മല്സരബുദ്ധി വളര്ത്തരുതെന്നും മുഖ്യമന്ത്രി ഓര്മിപ്പിച്ചിരുന്നു. പങ്കെടുക്കലാണ് പ്രധാനമെന്നും പോയിന്റ് വാങ്ങാനുള്ള ഉപാധിയായി കലയെ കാണുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.Read More
ആലപ്പുഴ:രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ആദ്യമായി എസ്ഡി കോളേജ് മൈതാനം വേദിയാകും. ഈ സീസണിൽ എലൈറ്റ് ബി ഗ്രൂപ്പിലുള്ള കേരളം നാളെ ഉത്തർപ്രദേശിനെ നേരിടും. നാല് ദിവസത്തെ കളി രാവിലെ 9.30 ന് തുടങ്ങും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലെ മികച്ച മൈതാനങ്ങളിലൊന്നാണ് ആലപ്പുഴ എസ്ഡി കോളേജ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനും കോളേജ് മാനേജ്മെന്റും ചേർന്ന കമ്മിറ്റിക്കാണ് മൈതാനത്തിന്റെ മേൽനോട്ടം.രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യ പരിശീലകൻ എം വെങ്കട്ടരമണ പറഞ്ഞു.Read More
തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം കുപ്പി വെള്ളമായ ‘ഹില്ലി അക്വ ‘ ഇനി മുതൽ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാകും. ഇത് സംബന്ധിച്ച കരാർ റെയിൽവേയും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും തമ്മിൽ ആറ് മാസത്തേക്കുള്ള കരാറിൽ ഒപ്പിട്ടു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന കുപ്പി വെള്ളത്തിന് 10 രൂപയും റെയിൽവേക്ക് നൽകുന്നത് 15 രൂപയ്ക്കുമായിരിക്കും. ഹില്ലി അക്വ കഴിഞ്ഞ സാമ്പത്തിക വർഷം നാലരക്കോടി രൂപയുടെ വിറ്റുവരവ് നടത്തിയിരുന്നു. ഒരു ലിറ്റർ, അര ലിറ്റർ, രണ്ടു ലിറ്റർ […]Read More
