രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് പുതിയ വിജ്ഞാപനം ഇറക്കിയതിലൂടെയുള്ള വിലയിരുത്തലുകള്‍. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് […]Read More
ജമ്മു കശ്മീരിന് പ്രത്യേക പദവി വീണ്ടും കിട്ടുവനായി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.ഹർജിക്കാരുടെ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്ന് സുപ്രീം കോടതി വിലയിരുത്തി. . യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു ആർട്ടിക്കിൾ 370 എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 താത്കാലികമായി രൂപീകരിച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ചംഗ ബെഞ്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 1, 370 പ്രകാരം […]Read More
തെഹ്റാൻ:മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർക്കുള്ള യൂറോപ്യൻ യൂണിയന്റെ സഖരോവ് പുരസ്കാരം സ്വീകരിക്കാൻ മഹ്സ അമിനിയുടെ കുടുoബം പോകുന്നത് ഇറാൻ സർക്കാർ തടഞ്ഞു. 2022 സെപ്റ്റംബർ 16 നാണ് ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിൽ മഹ്സയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ മഹ്സ കൊല്ലപ്പെട്ടു. മഹ്സയുടെ മാതാപിതാക്കളുടേയും സഹോദരന്റേയും പാസ്പോർട്ട് ഇറാൻ സർക്കാർ കണ്ടുകെട്ടി. മരണാനന്തര ബഹുമതിയായി നൽകിയതായിരുന്നു സഖരോവ് പുരസ്കാരം.Read More
ന്യൂഡൽഹി:ഒഡീഷ രാജ്യസഭാ എം പി ധീരജ് പ്രസാദ് സാഹുവിൽ നിന്ന് 300 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സാഹുവിന്റെ ഉടമസ്ഥതയിലുള്ള മുപ്പതോളം സ്ഥലങ്ങളിൽ ഒരേ സമയം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഈ വർഷത്തെ ഏറ്റവും വലിയ പണവേട്ടയായിരുന്നു ഒഡീഷയിൽ നടന്നതു്. 2010 മുതൽ ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യ സഭാംഗമാണ് ധീരജ് പ്രസാദ് സാഹു.Read More
ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് തലവൻ എന്നു നാമകരണം ചെയ്തിരിക്കുന്നു.ജിസ്ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ നാരായണൻ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേറ്റ് വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനും ചേർന്നാണ് നിർമ്മിക്കുന്നത്.പൊലീസ് ഉദ്യോഗസ്ഥരായ ബിജു മേനോനും ആസിഫ് അലിയും നേർക്കുനേർ പോരടിക്കുന്ന ധ്വനി സൂചിപ്പിക്കുന്ന പോസ്റ്ററോടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്.പൂർണ്ണമായും ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ അറിയപ്പെടാത്ത പല ദൂരൂഹതകളുടേയും മറനീക്കുന്ന […]Read More
ശബരിമലയിൽ ദർശനസമയം കൂട്ടാൻ ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും. ശബരിമലയിലെ ഭക്ത ജനങ്ങളുടെ ബുദ്ധി മുട്ടുകൾ പരിഗണിക്കവേ ദര്‍ശന സമയം കൂട്ടാന്‍ പറ്റുമോ എന്ന് ഹൈകോടതി ആരാഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡുമായി സംയുക്തമായ ചര്‍ച്ചക്ക് ശേഷം താമസിക്കാതെ ഉടനെ തീരുമാനമെടുക്കുമെന്നും ഭക്തജനങ്ങളെ ബൂദ്ധിമുട്ടിക്കാത്ത തീരുമാനമേ ഉണ്ടാകുള്ളൂവെന്നും ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു.Read More
നരഭോജി കടുവയ്ക്ക് മരണ ശിക്ഷ.വനം വകുപ്പ് മന്ത്രി A K ശശീന്ദ്രന്റെ നിർദേശ പ്രകാരം വയനാട്ടിലെ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.നരഭോജികളയ വന്യ ജീവികളെ കൊല്ലാൻ നിയമം ഉണ്ടെന്നും അത് പ്രകാരമാണ് ഉത്തരവെന്നും വനംമന്ത്രി പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമത്തിലെ 11((1). (a) പ്രകാരമാണ് നടപടി. കടുവയെ മയക്കുവെടിവച്ച് കൂട്ടികയറ്റണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ മാത്രമേ വെടിവച്ച് കൊല്ലാവൂ എന്നും ഉത്തരവിൽ […]Read More
കോട്ടയം: കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും. കോട്ടയം വാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്കാരം. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്രയില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും. പുലര്‍ച്ചെ ഒരുമണിയോടെയാണ് കാനം രാജേന്ദ്രന്റെ ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തെത്തിച്ചത്. പുലര്‍ച്ചെ മുതല്‍ കാനത്തിന്റെ വസതിയിലേക്ക് ജനം ഒഴുകിയെത്തുകയാണ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഹൃദയാഘാതം മൂലം കാനം മരണപ്പെടുന്നത്. അരനൂറ്റാണ്ടിലേറെക്കാലമായി ഇടതുപക്ഷത്തിനൊപ്പം കരുത്തോടെ […]Read More
വയനാട് :വയനാട് ബത്തേരിയിൽ കടുവാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ബാത്തേരിക്കടുത്ത് വാകേരി മൂടക്കൊല്ലിയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വാകേരി സ്വദേശി 36 കാരനായ പ്രജീഷാണ് കൊല്ലപ്പെട്ടത്. ഇന്ന് ഡിസംബർ ഒമ്പത് രാവിലെ വയലിൽ പുല്ലരിയാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവാക്രമണത്തിൽ പ്രജേഷ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.പ്രജീഷിന്റെ ശരീരം കടുവ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. വന്യമൃഗ ആക്രമണം നേരിടുന്ന പ്രദേശം കൂടിയാണിത്. വനം വകുപ്പും പോലീസും ഇതുവരെ സ്ഥലത്തെത്താതിൽ പ്രതിഷേധം ഉയരുകയാണ്.കടുവയുടെ ആക്രമണത്തിൽ […]Read More