തിരുവനന്തപുരം:പുതുവത്സരത്തിന്റെ വരവറിയിച്ച് ലോകം ആഹ്ളാദത്തോടെ 2023 ന് വിടചൊല്ലി. കോവളം ബീച്ചിൽ രാത്രി 12 മണിക്ക് വർണാഭമായ വെടിക്കെട്ടോടെ പുതുവർഷത്തെ വരവേറ്റു. ജില്ലയിലെ പ്രധാന ബീച്ചുകളായ കോവളം, ശംഖുംമുഖം, വലിയതുറ, വെട്ടുകാട്, അടിമലത്തുറ, മുതലപ്പൊഴി തുടങ്ങിയ തീരപ്രദേശങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി. തെളിഞ്ഞുനിന്ന നക്ഷത്രവിളക്കുകളെയും, ആകാശത്ത് തെളിഞ്ഞ വർണ്ണ വിസ്മയങ്ങളെയും സാക്ഷി നിർത്തി നഗരം പുതുവത്സരത്തെ സ്വാഗതം ചെയ്തു. കനകക്കുന്നിലെ ലൈറ്റ് ഷോയായ 2024 ലൈറ്റിങ് അതി മനോഹരമായിരുന്നു. മാനവീയം വീഥിയിലെ സൗഹൃദ കൂട്ടായ്മകളും പാട്ടുകൂട്ടങ്ങളും പുതുവത്സരത്തിന് മികവേകി. […]Read More
ന്യൂഡൽഹി:ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും, കെ പി രാഹുല്യം സ്ഥാനം പിടിച്ചു. ജനുവരി 12 നാണ് ഖത്തറിൽ കിക്കോഫ്. ഗോൾ കീപ്പർമാർ : ഗുർപ്രീത് സിങ് സന്ധൂ, അമരീന്ദ്രർ സിങ്, വിശാൽ കെയ്ത്ത്. ജനുവരി 13 നാണ് ഓസ്ട്രേലിയയുമായുള്ള ആദ്യ കളി.Read More
ബീജിങ്:അമേരിക്കയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ജനുവരി ഒന്നുമുതൽ വിസാ നടപടികൾ ലളി തമാക്കി ചൈന. ടൂറിസ്റ്റ് വിസ അപേക്ഷകൾ ഇനി മുതൽ വിമാന ടിക്കറ്റ് ബുക്കിങ്ങിന്റേയോ, ഹോട്ടൽ റിസർവേഷന്റേയോ രേഖകളോ ക്ഷണക്കത്തോ സമർപ്പിക്കേണ്ടെന്ന് ചൈനീസ് എംബസിയുടെ അറിയിപ്പിൽ പറയുന്നു. കോവിഡ് കാലത്ത് മാന്ദ്യത്തിലായ വിനോദ സഞ്ചാരമേഖല പുനരുജ്ജിവിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ പുതിയ തീരുമാനം. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്, സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഡിസംബർ ഒന്നുമുതൽ വിസയില്ലാതെ ചൈന സന്ദർശിക്കാൻ അനുവാദം നൽകിയിരുന്നു.Read More
ഇസ്ലാമാബാദ്:പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മൂന്ന് മണ്ഡലങ്ങളിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.ജന്മനാടായ മിയാൻ വാലിയിലും, ലാഹോറിലും, ഇസ്ലാമാബാദിലും മത്സരിക്കാനാണ് തെഹ് രീക് ഇ ഇൻസാഫ് പാർട്ടി അധ്യക്ഷനായ ഇമ്രാൻ പത്രിക സമർപ്പിച്ചതു്. എന്നാൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഫെബ്രുവരി എട്ടിനാണ് പൊതു തെരഞ്ഞെടുപ്പ്.Read More
ന്യൂഡൽഹി:അപമാനിക്കപ്പെട്ടതിന്റെ വേദനയിൽ തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു മുന്നിൽ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട് . രാജ്യത്തിന്റെ അഭിമാന താരം സ്വന്തം ജീവിതം കൊണ്ട് നേടിയെടുത്ത പുരസ്കാരങ്ങളും മെഡലുകളും തെരുവിൽ ഉപേക്ഷിക്കേണ്ടി വന്നത് അത്യന്തം വേദനാജനകം. കർത്തവ്യപഥിൽ ചുവന്നതുണി വിരിച്ച് ഖേൽരത്ന, അർജുന പുരസ്കാരങ്ങൾ ഉപേക്ഷിച്ച് ഫോഗട്ട് മടങ്ങി.ഗുസ്തി താരങ്ങളടെ സമരം അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ നൽകിയ ഉറപ്പുകൾ പരസ്യമായി ലംഘിക്കപ്പെട്ടതോടെയാണ് താരങ്ങൾ […]Read More
തിരുവനന്തപുരം:കുടുംബശ്രീക്ക് നാല് ലോകറെക്കോഡ് നേടിക്കൊടുത്താണ് 2023 അവസാനിക്കുന്നതു്.തൃ ശൂരിൽ അവതരിപ്പിച്ച മെഗാ തിരുവാതിര, അട്ടപ്പാടിയിലെ ആദിവാസി വിദ്യാർത്ഥികൾ തയ്യാറാക്കിയ 720 അടിയുള്ള ചിത്രം, ദേശീയ സരസ് മേളയോടനുബന്ധിച്ചുള്ള ചവിട്ടു നാടകം, ഭഷ്യവിഭവങ്ങൾ തയാറാക്കിയതിനുള്ള ബെസ്റ്റ് ഇന്ത്യാ ലോക റെക്കോഡ് എന്നീ അംഗീകാരങ്ങളാണ് കുടുംബശ്രീ സ്വന്തമാക്കിയത്.കുടുംബശ്രീയുടെ ‘തിരികെ സ്ക്കൂളിൽ ‘ കാമ്പയിൻ വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കൂട്ടതൽ പേർക്ക് പരിശീലനം നൽകാൻ കഴിഞ്ഞതിന് ഏഷ്യാ ബുക്ക് ഓഫ് അവാർഡും പ്രതീക്ഷിക്കുന്നുണ്ട്.Read More
തിരുവനന്തപുരം:പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രത്യേക പരിപാടികൾക്ക് സുരക്ഷയൊരുക്കാൻ പൊലീസ് സന്നാഹം. ഇതിന്റെ ഭാഗമായി വേദികൾ, പൊതുസ്ഥലങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലേക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. സ്ഥിരംപ്രതികളേയും സ്ഥലങ്ങളേയും കേന്ദ്രീകരിച്ച് പരിശോധന നടത്തും. മദ്യപിച്ചും അശ്രദ്ധവുമായുള്ള വാഹനമോടിക്കലും പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങും അഭ്യാസപ്രകടനങ്ങളും കർശനമായി തടയും. ഡിജെ പാർട്ടിക്ക് പൊലീസിൽ നിന്ന് അനുമതി വാങ്ങാത്ത ഹോട്ടലുകൾക്കും ക്ലബ്ബുകൾക്കും നോട്ടീസ് നൽകും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാനവീയം വീഥിയുടെ ഇരുവശം വഴിയുള്ള പ്രവേശനം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.Read More
ഗാസ സിറ്റി:സുരക്ഷിതയിടം തേടി ആറു മാസം ഗർഭിണിയായ ഇമാൻ നടന്നത് അഞ്ചു കിലോമീറ്റർ ദൂരം. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേൽ മിസൈലുകൾ മരണം വിതയ്ക്കുന്നതിനിടെയായിരുന്നു ഇമാന്റെ പലായനം. ഡിസംബർ 18 ന് സെയ്റത്ത് അഭയാർഥി ക്യാമ്പിലെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മാസം തികയുംമുമ്പ് അവർ നാല് കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. മറ്റ് രോഗികൾക്ക് ഇടം നൽകാൻ നവജാത ശിശുക്കളോടൊപ്പം ആശുപത്രി വിടാൻ അധികൃതർ ഇമാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. താൻ നിസ്സഹായനാണെന്ന് ഇമാന്റെ ഭർത്താവായ അമർ അൽ മസ്റി […]Read More
തൃശൂർ:നിലവിലെ ധാരണപ്രകാരം ഇത്തവണത്തെ തൃശൂർ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.പ്രദർശന നഗരിയുടെ വാടക നിശ്ചയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൂരത്തിനു ശേഷം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വംപ്രതി നിധികൾ മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ലോകം ഉറ്റുനോക്കുന്ന ആഘോഷമാണ് തൃശൂർ പൂരം. ഇതിൽ യാതൊരുവിധ വിവാദവും പാടില്ല. ബഹു. ഹൈക്കോടതി നിർദേശപ്രകാരം കൊച്ചിൻ ദേവസ്വം ബോർഡ് മൈതാന വാടക വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നൽകിയ 42 ലക്ഷം രൂപ അടിസ്ഥാന നിരക്കായി കണക്കാക്കി എട്ടു ശതമാനം […]Read More
