ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബിക. ഫ്രഞ്ച് ഗവൺമെന്റിനെ പ്രതിനിധീകരിച്ച്, ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയായ വി ആർ ലളിതാംബിക ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ്ഫ്ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ് ലളിതാംബികയെ നേട്ടത്തിന് അർഹയാക്കിയത്. ജെആർഡി ടാറ്റ, സത്യജിത് റേ, ഭാരതരത്ന സിഎൻആർ റാവു, പണ്ഡിറ്റ് രവിശങ്കർ, സുബിൻ മേത്ത, ഇ ശ്രീധരൻ, […]Read More
പമ്പ:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ‘പവിത്രം ശബരിമല’ ശുദ്ധീകരണ യജ്ഞത്തിൽ ശബരിമല സന്നിധാനവും പൂങ്കാവനവും മാലിന്യമുക്തം. നിലയ്ക്കൽ, പമ്പ, ശബരിമല തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണപ്രവർത്തനം. പതിവ് ശുചീകരണ പ്രവർത്തനത്തിനു പുറമെയാണ് പവിത്രം ശബരിമല ശുദ്ധീകരണo.ദേവസ്വം ബോർഡ് ജീവനക്കാർ,അയപ്പ സേവാസംഘം, വിശുദ്ധി സേനാംഗങ്ങൾ, വിവിധ സർക്കാർ വകുപ്പ് ജീവനക്കാർ, തീർത്ഥാടകർ തുടങ്ങിയവരെല്ലാം ശുചീകരണത്തിൽ പങ്കാളികളാണ്.ശുചീകരണ സംഘാംഗങ്ങൾ പലപ്പോഴായി ശേഖരിക്കുന്ന മാലിന്യങ്ങൾ ഗാർബേജ് ബിന്നുകളിൽ നിക്ഷേപിക്കും. തുടർന്ന് മാലിന്യങ്ങൾ തരം തിരിച്ച് ഇൻസിനേറ്ററുകളിൽ വച്ച് സംസ്കരിക്കും. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളില്ലാത്ത […]Read More
തിരുവനന്തപുരം:സ്ത്രീകൾക്കായി പൊതുമരാമത്ത് വകുപ്പ് തൈക്കാട് റസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ പുതിയ വിശ്രമമന്ദിരം നിർമ്മിക്കും. ഇതിനായി 2.25 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വനിതകളെ ഉദ്ദേശിച്ചാണ് വിശ്രമ മന്ദിരം നിർമ്മിക്കുന്നത്.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വനിതാ റെസ്റ്റ് ഹൗസുകൾ നിർമ്മിക്കാനുദ്ദേശിക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.Read More
കൊച്ചി: കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തി. കേരളത്തിലെ മിമിക്രി കലാകാരൻമാർക്ക് ഇത് അഭിമാനനിമിഷം. 13 വർഷത്തെ അധ്വാനത്തിന് ഫലം കണ്ടു. ചാലക്കുടി എംഎൽഎ ആയിരുന്ന ബി ഡി ദേവസ്യ നിയമസഭയിൽ സബ്മിഷനായി ഈ ആവശ്യം ഉന്നയിച്ചിരുന്നു.ജന ലക്ഷങ്ങളെ ഉത്സവ പറമ്പുകളിൽ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കലയാണ് മിമിക്രി. ഇനി മുതൽ മിമിക്രി കലാകാരൻമാർക്കും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും.Read More
തിരുവനന്തപുരം: 2024ജനുവരിയോടെ കെഎസ്ആര്ടിസിബസ്സുകളില് ഡിജിറ്റല്റ്റിക്കറ്റ് സമ്പ്രദായം നടപ്പിലാക്കും,ഇപ്പോള്‍ നിലവിലുള്ള ട്രാവല്കാര്ഡിനുപുറമെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഫോണ്‍പെ,ഗൂഗിള്‍പെ,ക്യുആര്കോട് തുടങ്ങിയഡിജിറ്റല്രീതിയിലൂടെ റ്റിക്കറ്റിന്ന് പണമടക്കാം ഇതോടെ ക ണ്ടക്റ്റര്ക്കും യാത്രക്കാര്‍ക്കുമിടയില്‍ പണ്ടുമുതലെയുള്ള ചില്ലറക്കുവേണ്ടിയുള്ളമുറവിളിയും മറ്റുപ്രശ്നങ്ങളും എന്നെന്നേക്കുമായി ഇല്ലാതാകും,യാത്രക്കാരന് ഡിജിറ്റല്പെപൂര്ത്തിയാക്കിയാല് ഉടന്‍ കണ്ടക്റ്റര്‍ക്ക് ക്യുആര്കോഡ്ലഭിക്കും ഇത് യാത്രക്കാരന്സ്കാന്ചയ്യുമ്പോള് ഫോണില്‍ റ്റിക്കറ്റ്ലഭിക്കുന്ന തരത്തിലാണ് ഡിജിറ്റല്‍ റ്റിക്കറ്റിംഗ് നടപ്പാക്കുന്നത്. അതുപോലെതന്നെ ചലോ ആപ്പിലൂടെ യാത്രചെയ്യുന്നബസ്സിലിരുന്നുതന്നെവളരെവേഗം റ്റിക്കറ്റ് റിസവ്വ് ചയ്യാനുള്ള സൗകര്യവുമുണ്ടാകും,ചലോആപ്പ് സൗകര്യമുള്ളതിനാല്‍ ബസ്ട്രാക്കിംഗ് എളുപ്പമാകും .Read More
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസങ്ങൾ നീണ്ട പരിശ്രമത്തിനും രക്ഷാപ്രവർത്തനത്തിനും ഒടുവിലാണ് തൊഴിലാളികൾ പുറത്തേക്കിറങ്ങുന്നത്. തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. ഡ്രില്ലിങ് പ്രവർത്തനം വിജയകരമായാണ് പൂർത്തിയാക്കിയത്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിക്കുകയാണ് തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് പുറത്തെടുത്താലുടന്‍ അവരെ നേരിട്ട് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തൊഴിലാളികളുടെ കുടുംബങ്ങളെയും തുരങ്കത്തിന് സമീപത്ത് എത്തിച്ചിരുന്നു. എൻഡിആർഎഫിന്റെ [ദേശീയ ദുരന്തനിവാരണ സേന] റാറ്റ് ഹോൾ മൈനിംഗ് ടീമുകളാണ് തൊഴിലാളികളെ പുറത്തെടുത്തത്. […]Read More
വ്യോമസേനയിൽ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) എൻട്രി, എൻസിസി സ്പെഷ്യൽ എൻട്രി എന്നീ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 317 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതു്. പ്രായം 20 – 24. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഡിസംബർ 30. വിശദവിവരങ്ങൾക്ക് https://careerindianairforce.cdac.in, afct.cdac.in എന്ന വെബ്സൈറ്റ് കാണുക.Read More
വിദ്യാലയങ്ങളിൽ രൂപീകരിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്ന് 2022 – 23, 2023 – 24 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിന് അപേക്ഷിക്കുവാനുള്ള അപേക്ഷ ഡിസംബർ ഒന്നു വരെ നീട്ടി. വിശദ വിവരങ്ങൾക്ക് www.kite.kerala.gov.in എന്ന വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.Read More
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് യോഗ്യരായ വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. നാളെ 4 മണി വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.cee kerala.gov. in ഫോൺ: 04712525300.Read More
കേന്ദ്ര സായുധ പൊലീസ് കോൺസ്റ്റബിൾ, റൈഫിൾമാൻ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു. ബിഎസ്എഫ്,സിഐഎസ്എഫ്, സിആർപി എഫ്, ഐറ്റിബിപി, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് എന്നിവിടങ്ങളിക്കാണ്കോൺസ്റ്റബിൾമാരുടെ ഒഴിവുകൾ.കൂടാതെ അസം റൈഫിൾമാൻ തസ്തികകളിലും ഒഴിവുണ്ട്.പത്താം ക്ലാസ് വിജയിച്ചവക്കും വനിതകൾക്കും അപേക്ഷിയ്ക്കാം. പ്രായം 18 – 23. കോഴിക്കോട്, തൃശൂർ, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക് https.//ssc.nic.in എന്ന സൈറ്റ് കാണുക.Read More