തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. ഇതു് ആദ്യമായാണ് ഇത്രയും അധ്യാപക തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നത്. തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂര്‍ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂര്‍ 31, കാസര്‍ഗോഡ് 1 […]Read More
ന്യൂഡൽഹി: ഗുസ്തി താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ആരോപണവിധേയനായ ബിജെപി നേതാവ് ബ്രിജ് ഭൂഷന് ചരണ്‍ സിംഗിന് പകരക്കാരനായി ഗുസ്തി ഫെഡറേഷന് തലപ്പത്തെത്തിയത് ബ്രിജ് ഭൂഷന്റെ വിശ്വസ്തന് സഞ്ജയ് സിംഗ്. ഇതിന് പിന്നാലെ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഏറെ വൈകാരികമായായിരുന്നു സാക്ഷിയുടെ പടിയിറങ്ങല്‍. തീര്‍ത്തും അപ്രതീക്ഷിതമായി തന്റെ ബൂട്ട്സുകള്‍ പ്രസ് ക്ലബ്ബില്‍ ഉപേക്ഷിച്ച് കരഞ്ഞുകൊണ്ട് സാക്ഷി വിരമിക്കുകയായിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ […]Read More
ന്യൂഡൽഹി : 2024 ലെ പാർലമെന്റ്തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആറു മണ്ഡലങ്ങളുടെ വിജയത്തിന് വേണ്ടി ബി ജെ പി പദ്ധതിയിടുന്നതായി റിപ്പോർട്ട്.കേന്ദ്രമന്ത്രി അമിത് ഷായുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.ബി ജെ പി യ്ക്ക് കൂടുതൽ ജയസാധ്യതയുള്ള രാജ്യത്തെ 160 മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് കേരളത്തിലെ 6 മണ്ഡലങ്ങൾ.ബി ജെ പി ജയിക്കാത്തതും ജയസാധ്യതയുള്ളതുമായ മണ്ഡലങ്ങളിൽപ്പെട്ടതാണിവ.കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ,തൃശൂർ, പത്തനംതിട്ട, മാവേലിക്കര, പാലക്കാട് മണ്ഡലങ്ങളാണ് പാർട്ടി ലക്ഷ്യമിടുന്നത്.2024ലെ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ ജയിക്കാനുള്ള പ്രത്യേക പദ്ധതികൾ തയ്യാറാക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം.വിദേശ കാര്യ […]Read More
ദുബായ്:ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം ഓസ്ട്രേലിയൻ പേസർ മിച്ചെൽ സ്റ്റാർക്. 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്റ്റാർക്കിനെ വിലയ്ക്കെടുത്തു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ 20.5 കോടിയ്ക്കും, ട്രാവിസ് ഹെഡിനെ 6.80 കോടിയ്ക്കും, ജെറാൾഡ് കോട്സിയെ 5 കോടിയ്ക്കും, ദിൽഷൻ മധുശങ്കയെ 4.60 കോടിയ്ക്കും, രചിൻ രവീന്ദ്രയെ 1.80 കോടിയ്ക്കും ലേലമുറപ്പിച്ചു. പേസർമാരെയെത്തിച്ച് ഗുജറാത്താണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. സ്റ്റാർക്കിനു വേണ്ടി മുംബൈയും ഡൽഹിയും തമ്മിലായിരുന്നു പോരാട്ടം. 2015 ലായിരുന്നു സ്റ്റാർക്കിന്റെ അവസാന […]Read More
ജൊഹന്നാസ്ബർഗ്:രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി. പരമ്പരയിലെ ആദ്യ കളി ഇന്ത്യ ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റെടുത്ത ഇന്ത്യയ്ക്ക് രണ്ടാം പന്തിൽ പരാജയം. നീണ്ട ഇന്നിങ്സ് കളിക്കുന്നതിൽ മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. 23 പന്തിൽ 12 റണ്ണെടുത്ത സഞ്ജുവിനെ ബ്യൂറൻ ഹെൻഡ്രിക്സ് ബൗൾഡാക്കി.ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ 10.4 ഓവറിൽ 44 റണ്ണെടുക്കുന്നതിനിടെ നഷ്ടപ്പെട്ടു.Read More
ശബരിമല:ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറി. മണ്ഡല മഹോത്സവ പൂജയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ തീർത്ഥാടകരുടെ തിരക്കേറുകയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിവരെ 50,478 പേർ മല ചവിട്ടിയതിൽ 6313 പേർ സ്പോട്ട് ബുക്കിങ്ങിലൂടെയാണ്. സന്നിധാനത്തെ തിരക്ക് കുറയുന്നതിനനുസരിച്ചാണ് നിലയ്ക്കലിൽ നിന്ന് ഭക്തരെ കയറ്റി വിടുന്നതു്. തിരക്ക് നിയന്ത്രണ വിധേയമാക്കാൻ ബറ്റാലിയൻ ഡിഐജി രാഹുൽ ആർ നായർ സന്നിധാനത്തെത്തി. ദർശനത്തിനുശേഷം അയ്യപ്പഭക്തരെ പമ്പയിലേക്ക് മടക്കി അയക്കുകയാണ്. ഇതിനിടെ ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ കൊല്ലം – സെക്കന്തരാബാദ് റൂട്ടിൽ […]Read More
ബീജിങ്:വടക്കുപടിഞ്ഞാറൻ ചൈനയിലു ണ്ടായ ഭൂകമ്പത്തിൽ 126 പേർ മരിച്ചതായി ബീജിങ് റിപ്പോർട്ടു ചെയ്തു. തിങ്കളാഴ്ച രാത്രി 11.59 ന് ഗാൻസു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഗാൻസുവിന്റെ സമീപ പ്രദേശങ്ങളിലും ക്വിങ്ഹായിലും 32 തുടർചനങ്ങളുണ്ടായി. എഴുനൂറിലധികം പേർക്ക് പരിക്കു പറ്റിയതായാണറിവ്. ഗാൻസു- ക്വിങ്ഹാ പ്രവിശ്യകളുടെ അതിർത്തിയോട് ചേർന്നുള്ള ലിയുഗൗ ടൗൺഷിപ്പാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ വിഛേദിക്കപ്പെട്ടു. മഞ്ഞനദിക്ക് കുറുകെയള്ള പാലത്തിന് വിള്ളൽ വീണു. 2010 ൽ ക്വിങ്ഹായ് പ്രവിശ്യയിലെ […]Read More
ന്യൂഡൽഹി:ബില്ലിൽ കൃത്രിമം കാട്ടി പണം വിദേശത്ത് കടത്തിയെന്ന ആരോപണത്തെക്കുറിച്ചന്വേഷിക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.ഇറക്കുമതി വസ്തുക്കളിൽ അദാനി പവർ, എസ്സാർ ഗ്രൂപ്പ് എന്നിവർ കൃത്രിമ ബിൽ സമർപ്പിച്ചതായി ഡിആർഐ കണ്ടെത്തിയിരുന്നു. 2014, 2016 വർഷങ്ങളിൽ ഡിആർഐ കമ്പനികൾക്ക് നോട്ടീസ് നൽകിയതിനെ ആധാരമാക്കിയാണ് സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറും വിവിധ എൻജിഒകളും പൊതു താല്പര്യ ഹർജി നൽകിയതു്. ഹർജിക്കാർക്കു വേണ്ടി പ്രശാന്ത് ഭൂഷൺ, നേഹരതി, കാജൽ ഗിരി എന്നീ അഭിഭാഷകർ ഹാജരായി.Read More
ഇംഫാൽ:നീണ്ട ഇടവേളയ്ക്കു ശേഷം ചുരാചന്ദ്പൂരിൽ വംശീയ സംഘർഷം വീണ്ടും രൂക്ഷമായി. ചുരാചന്ദ്ന് സമീപമുള്ള തിങ്കങ്കാങ് പായി മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മണിപ്പൂരിലെ വിവിധയിടങ്ങളിൽ ഏതാനും ദിവസങ്ങളായി ഒറ്റപ്പെട്ട സംഘട്ടനങ്ങൾ നടന്നുകൊണ്ടിരി ക്കുന്നു. നേരത്തെയുണ്ടായ സംഘട്ടനത്തിൽ 13 പേർ ചുരാചന്ദിൽ കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു മാസത്തേക്ക് ചുരാചന്ദിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.Read More
ചെന്നെ:തൂത്തുക്കുടി, തിരുനെൽവേലി തുടങ്ങിയ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്തമഴ തുടരുകയാണ്.തൂത്തുക്കുടിയിൽ ശ്രീവൈകുണ്ഠം സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ ധാരാളം പേർ കുടുങ്ങിക്കിടക്കുകയാണ്. വിവിധയിടങ്ങളിലായി മൂന്നുപേർ മരിച്ചു. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ മഴ കടുത്ത നാശം വിതച്ചതിനാൽ 143 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി വെള്ളത്തിനടിലായി. മിക്കയിടങ്ങളിലും വൈദ്യുതി, ടെ ഫോൺ നെറ്റ് വർക്കുകൾ തകരാറിലായി. ശ്രീവൈകുണ്ഠം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നശ്രമം നടന്നുകൊണ്ടിരിക്കുന്നു. കനത്ത മഴയെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ […]Read More
