ഡറാഡ്യൂൺ: 10 ദിവസമായി 41 തൊഴിലാളികൾ കുടുങ്ങിയ സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം ഫലപ്രദമാകാൻ പോകുന്നു. എൻഡോസ്കോപ്പിക് ക്യാമറയിലൂടെ തുരങ്കത്തിൽ കൂടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ സംസാരിച്ചു. ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ ആറിഞ്ചു കുഴലിലൂടെയുള്ള ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ പുറത്തു വന്നു.Read More
നെടുമങ്ങാട്: തിമിർത്ത് പെയ്ത മഴയിൽ കുറ്റിച്ചൽ,കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൽ വെള്ളത്തിനടിയിലായി. നെയ്യാർ ഡാമിൽ അര മീറ്ററിലധികം വെള്ളം ഉയർന്നു. വൈകിട്ടോടെ 83.9 ഘനമീറ്റർ വെള്ളം നെയ്യാർഡാമിൽ ഒഴുകിയെത്തി. കോട്ടൂർ, ഉത്തരം കോട് മേഖലകളിൽ കനത്ത വെള്ളക്കെട്ടുണ്ടായി. ശക്തമായ മഴയെ തുടർന്ന് തിരുവനനന്തപുരം – ചെങ്കോട്ട പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നെടുമങ്ങാട് – പാലോട് റോഡിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമായി. വാമനപുരം നദിയുടേയും കിള്ളിയാറിന്റേയും പ്രധാന കൈവഴികളായ തോടുകളെല്ലാം കര കവിഞ്ഞു.Read More
സൗദിഅറേബ്യയില്‍ വിമാനം വൈകിയാല്‍ വിമാനക്കബനി യാത്രക്കാര്‍ക്ക് വന്തുകനഷ്ടപരിഹാരം നല്‍കണം ഈ നിയമം രാജ്യത്ത് ഇന്നുമുതല്‍ നടപ്പില്‍വരുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു,യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലേക്കാണ് ഈശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു.എന്തെങ്കിലുംകാരണത്താല്‍ വിമാനം റെദ്ദാക്കപ്പെടുകയോ പുറപ്പെടാന്‍ കലതാമസമുണ്ടാകുകയോ ചെയ്താല്‍ വിമാന റ്റിക്കറ്റിന്റെ 150 മുതല്‍ 200 ശതമാനംവരെ തുക യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി വിമാനക്കംബനികള്‍ നല്കണമെന്നുള്ളതാണ് മറ്റൊന്ന്. യാത്രക്കിടെ ലഗേജുകള്‍ നഷ്ടപ്പെട്ടാല്‍ 6568 സൗദി റിയാലോ 6432 ദിര്‍ഹമോ നഷ്ടപരിഹാരം ലഭിക്കും. ഇനി ലഗേജുകള്‍ക്ക് […]Read More
പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 85 വയസായിരുന്നു.കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ ചെയർപേഴ്സണായി സേവനമനുഷ്ഠിച്ച അവർ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘവുമായും ബന്ധപ്പെട്ടിരുന്നു. 1939 ഓഗസ്റ്റ് 28ന് വെള്ളിമുകുന്നിൽ ആയിരട്ടുന്നു വത്സലയുടെ ജനനം. കാഞ്ഞിരത്തിങ്കൽ എൽപി സ്കൂൾ, നടക്കാവ് ഗേൾസ് ഹൈസ്കൂൾ […]Read More
ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി.50 ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ഇസ്രയേൽ ധാരണയായി. 150 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുമെന്ന് ഇസ്രയേലും അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്.യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുന്നത്. 150ഓളം ബന്ദികളാണ് ഹമാസിൻറെ പിടിയിലുള്ളത്. അവരിൽ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക. ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് […]Read More
വാഷിങ്ടൺ:മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ഭാര്യ റോസലിൽ കാർട്ടർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. ജിമ്മി കാർട്ടറുടെ ഭരണകാലത്ത് പ്രഥമ വനിതയെന്ന നിലയിൽ റോസലിൻ ഭരണകാര്യങ്ങളിൽ ഇടപെട്ടിരുന്നത് വിവാദമായിരുന്നു.എഴുത്തുകാരിയും, ആക്ടിവിസ്റ്റുമായിരുന്ന റോസലിൻ മികച്ച അഭിഭാഷകയുമായിരുന്നു. വനിതകൾക്ക് തുല്യാവകാശം നൽകുന്ന ഭരണഘനാ ഭേദഗതിക്ക് അംഗീകാരം നേടിയെടുക്കുന്നതിൽ അവർ മുൻപന്തിയിലായിരുന്നു.അന്തരിക്കുമ്പോൾ അവർക്ക് 96 വയസ്സായിരുന്നു.Read More
തിരുവനന്തപുരം: 3.10.2023 ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു. കാറ്റഗറി 409/2023 മുതൽ 473/2023 വരെയാണ് വിവിധ ഒഴിവുകൾ. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ profile കളിലൂടെയും ഓൺ ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.അവസാന തീയതി 29.11.2023 ബുധനാഴ്ച അർദ്ധരാത്രി വരെ. ശുചിത്വ മിഷനിൽ 185 ഒഴിവ് കേരള സർക്കാരിന്റെ ശുചിത്വ മിഷനിൽ 185 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. […]Read More
സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബമ്പർ [BR-94 ] നറുക്കെടുപ്പ് ബുധനാഴ്ച്ച [22 /11 /2023 ] .12കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യവാൻ ആരാണെന്നറിയുവാനുള്ള ആകാംക്ഷയിലാണ് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നവർക്ക് .300 രൂപ വിലയുള്ള ഈ പൂജ ബമ്പർ നറുക്കെടുപ്പിൽ മന്ത്രിമാരും പങ്കെടുക്കും. കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം കാത്തിരിക്കുന്നത് 4 കോടീശ്വരന്മാരെയാണ്. ലക്ഷകണക്കിന് മറ്റ് സമ്മാനങ്ങളുമുണ്ട്. ഓണ ബമ്പറിനു ശേഷം വരുന്ന ആദ്യ ബമ്പർ നറുക്കെടുപ്പെന്ന പ്രത്യേകതയും ഇതിനുണ്ട് ..നറുക്കെടുപ്പിന് മണിക്കൂറുകൾ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ക്ഷേമപെന്‍ഷനുകള്‍ 1600രൂപയായി വര്‍ദ്ധിപ്പിച്ചെന്ന് ധനമന്ത്രി. അവശകലാകാര പെന്ഷന്1000രൂപ , അവശകായികതാര പെന്ഷന്1300രൂപ, സര്ക്കസ്കലാകാര പെന്ഷന്1200രൂപ , വിശ്വകര്മ്മപെന്ഷന് 1400രൂപ എന്നിവയാണ് 1600രൂപയായി പുതുക്കി നിശ്ച്ച്ചയിച്ചതെന്ന് മന്ത്രിപറഞ്ഞു.Read More