കോട്ടയം: ഡ്രോൺ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പഠിച്ച് ലൈസൻസ് നേടാൻ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിനു കീഴിലുള്ള ഡോ. ആർ സതീഷ് ധവാൻ സെന്റർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസാണ് റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റത്തിൽ (ആർപിഎ എസ്) കോഴ്സ് നടത്തുന്നതു്. പന്ത്രണ്ടാഴ്ച കാലാവധിയുള്ള കോഴ്സിന് ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 60 നും മധ്യേ. അവസാന തീയതി […]Read More
ന്യൂഡൽഹി: പാർലമെന്റിൽ പുകബോംബ് എറിഞ്ഞ മുഖ്യപ്രതി ലളിത് ഝാ ഡൽഹി പൊലീസിൽ കീഴടങ്ങി. കൊൽക്കത്ത സ്വദേശിയായ ലളിത് ഝാ വ്യാഴാഴ്ച രാത്രിയാണ് ഡൽഹി കർത്തവ്യ പാത്തിലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പുകബോംബെറിഞ്ഞ സാഗർ ശർമ, വിക്കി ശർമ, മനോരഞ്ജൻ, ലളിത് ഝാ എന്നിവർക്കതിരെ യുഎപിഎ ചുമത്തി. പാർലമെന്റിന് പുറത്ത് പ്രതിക്ഷേധിച്ച നീലം ആസാദ്, അമോൽഷിൻഡെ എന്നിവർക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, മണിപ്പൂർ കലാപം, കർഷക സമരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി രാജ്യശ്രദ്ധ ആകർഷിക്കുന്ന […]Read More
തലസ്ഥാനനഗരിയെ വിസ്മയ ചിത്രങ്ങൾ കൊണ്ട് കൊണ്ട് സമ്പുഷ്ടമാക്കിയ 8 രാപകലുകൾക്ക് വർണ്ണശബളമായ സമാപനം.മൂല്യാധിഷ്ഠിത ചിത്രങ്ങളുടെ പ്രദർശനം കൊണ്ട് ശ്രദ്ധേയമായ ഇരുപത്തി എട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്ണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്.വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സൺഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സദസ്സിൽ […]Read More
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിഎഡ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, ബിഎസ്എൻ, പിഎച്ച്ഡി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.ignou.ac.in അവസാന തീയതി ഡിസംബർ 31.Read More
തേഞ്ഞിപ്പലം: കലിക്കറ്റ് സർവ കലാശാലാ ഇ എം എസ് ചെയറിൽ റിസർച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ‘കേരള ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ ഫലമായുണ്ടായ മാറ്റങ്ങൾ – 2016 മുതലുള്ള വർഷങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം ‘ എന്ന വിഷയത്തിലാണ് ഗവേഷണം. കാലാവധി ഏഴുമാസം. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡിസംബർ 20 രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും.Read More
ഗാസസിറ്റി: തെക്കൻ ഗാസയിലെ റാഫയിൽ ഭക്ഷണ ദൗർലഭ്യം അതിരു ക്ഷമായി തുടരുന്നു.ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ20 പേർ കൊല്ലപ്പെട്ടു.ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 19000 പേർ കൊല്ലപ്പെട്ടു.ഇസ്രയേലിന്റെ കടന്നാക്രമണത്തിൽ ഗാസയിലെ പട്ടിണി രൂക്ഷമായിരിക്കുകയാണ്. മൂന്നു ദിവസത്തിലൊരിക്കൽ മാത്രമാണ് ഇവിടെ ഭക്ഷണം ലഭിക്കുന്നത്. ഗാസയിൽ അടിയന്തിര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു യുഎൻഡബ്ല്യുആർഎ മേധാവി ഫിലിപ്പ് ലാസാറിനി ആവശ്യപ്പെട്ടു. ഇതിനിടെ വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ ജൂത കുടിയേറ്റക്കാർക്കു മേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.Read More
2020-21 അധ്യയന വർഷത്തിൽ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടി പരീക്ഷയിൽ വിജയിക്കാൻ കഴിയാത്ത എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഒരവസരം കൂടി നൽകും. കോവിഡ്- 19 കാലം പരിഗണിച്ചാണ് ഇതെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചുണ്ട്. വിശദ വിവരങ്ങൾക്ക് https//www.nmc.org.in.Read More
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ വിദേശഭാഷാ പരിശീലന കേന്ദ്രങ്ങളിലേക്ക് ജർമൻ ഭാഷാപരിശീലകരെ തെരഞ്ഞെടുക്കുന്നു. ഈ മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.അവസാന നീയതി ഡിസംബർ 20.വിശദ വിവരങ്ങൾക്ക് training @idepc.in ഫോൺ: 0471- 2329440 944460 94595Read More
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് 17 ഉം എൽഡിഎഫിന് 10 ഉം സ്ഥാനങ്ങൾ ലഭിച്ചു. അതോടൊപ്പം ബിജെപി യ്ക്ക് 4 ഉം എസ്ഡിപിഐയ്ക്കും ആം ആദ്മി പാർട്ടിക്കും ഓരോ സീറ്റും ലഭിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് 15 ഉം എൽ എൽഡിഎഫ് 12 ഉം ബിജെപി 5 ഉം സീറ്റുകൾ നേടിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച വാർഡിൽ ഇക്കുറി ബിജെപി ജയിച്ചുRead More
രാജ്യത്തെ പ്രമുഖ സർവകലാശാലയായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) മികച്ച കോഴ്സുകളും പഠന സൗകര്യങ്ങളും നടത്തുന്നു. 2024ലെ പിജി, യുജി കോഴ്സു കളിലേക്കുള്ള പ്രവേശന നടപടി ജനുവരിയിൽ ആരംഭിക്കും. വിജ്ഞാപനം ഡിസംബർ അവസാനം പുറത്തിറങ്ങും.https//admissions.cusat.ac.in എന്ന പോർട്ടലിൽ അപേക്ഷിക്കാം. ഫോൺ:04842577100.Read More
