ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഉത്സവ ആഘോഷ തിമിർപ്പിൽ ടൌൺ ഹാൾ വളപ്പിൽ ജനസാഗരത്തെ സാക്ഷിയാക്കി ഗുരുവായൂരിന്റെ സ്വപ്ന പദ്ധതിയായ റെയിൽവേ മേൽപ്പാലത്തിന്റെ ഉൽഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . ടൗൺഹാളും പരിസരവും വാദ്യമേളവും കാവടിയാവും കൊണ്ട് പുളകിതമായപ്പോൾ ഗുരുവായൂർ ആനന്ദ ലഹരിയിലമർന്നു. . ആയിരക്കണക്കിന് ജനങ്ങളാണ് ചരിത്രമുഹൂർത്തത്തിന് സാക്ഷിയായത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തി. ബസിൽ പൊതു ജനങ്ങൾക്ക് […]Read More
നവകേരള സദസിനായുള്ള ആഡംബര സൗകര്യമുള്ള ബസിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. ബസിന്റെ പണി ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്.നവ കേരള സദസ്സിൽ മുഖ്യ മന്ത്രിക്കും മറ്റ് മന്ത്രിമാർക്കും പങ്കെടുക്കാനാണ് ഈ ആഡംബര ബസ് വാങ്ങുന്നത്. നവകേരള സദസ് സി.പി.ഐഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു .പക്ഷെ അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ട. തെരഞ്ഞെടുപ്പ് പ്രചരണം സി.പി.ഐ.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടത്. […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാരം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ആദ്യ ടൂറിസം നിക്ഷേപ സംഗമം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നവംബർ 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ, കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി കെ.വേണു, ടൂറിസം സെക്രട്ടറി കെ.ബിജു, ആസൂത്രണ ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവർ പങ്കെടുക്കും.പ്രസിദ്ധ ടൂറിസം കേന്ദ്രങ്ങൾ, നവീന ടൂറിസം ഉൽപ്പന്നങ്ങൾ എന്നിവ നിക്ഷേപകർക്ക് മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ […]Read More
തിരുവനന്തപുരം:നവോത്ഥാന സംരക്ഷണ സമിതിയിലെ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ഭരണ നടപടി ആവശ്യമുള്ളവ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു.അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായുളള സമിതിയിൽ പട്ടിക ജാതി-പട്ടിക വർഗ്ഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, പട്ടികജാതി-പട്ടിക വർഗ്ഗ ഡയറക്ടർമാർ എന്നിവർ അംഗങ്ങളാകും.സമിതി കൺവെഷൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ സ്വാഗതം ചെയ്തു.Read More
എസ് ബി ഐയിൽ 42 ഒഴിവുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ എന്നീ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികകളിൽ 42 ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലാ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 25-40. വിശദ വിവരങ്ങൾക്ക് https. bank.sbi/career സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 19. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസറുടെ ഒഴിവ്മുംബൈ:സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 192 സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളുണ്ട്. ഇൻഫർമേഷൻ ടെക്നോളജി, ലോ […]Read More
ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം പോക്സോ കോടതി ജഡ്ജി […]Read More
16 വർഷമായി ഭരിച്ചിരുന്ന ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. “ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. തീവ്രവാദികൾ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുന്നു. സാധാരണക്കാർ ഹമാസിന്റെ താവളങ്ങൾ കൊള്ളയടിക്കുന്നു. അവർക്ക് ഇനി സർക്കാരിൽ വിശ്വാസമില്ല”- ഇസ്രായേലിലെ പ്രധാന ടിവി സ്റ്റേഷനുകളിൽ പ്രക്ഷേപണം ചെയ്ത വീഡിയോയിലായിരുന്നു ഇസ്രായേൽ പ്രതിരോധമന്ത്രിയുടെ പ്രതികരണം. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ മരിക്കുകയും 240 പേരെ ഹമാസ് […]Read More
ഐജി പി വിജയന്റെ സസ്പെന്ഷന് റദ്ദാക്കി സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും പി വിജയനെതിരായ വകുപ്പുതല അന്വേഷണം തുടരും. ഇതു സംബന്ധിച്ച മുഖ്യമന്ത്രി ഉത്തരവിറക്കി. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തിയെന്നാരോപിച്ചാണ് പി വിജയനെ സസ്പെൻഡ് ചെയ്തത്.എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ വാർത്താ ചാനലിന് ചോർത്തിയെന്നായിരുന്നു ഐജിക്കെതിരായ ആരോപണം. കഴിഞ്ഞ മേയ് 18 നാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.വിജയനോട് വിശദീകരണം പോലും ചോദിക്കാതെയായിരുന്നു ഈ നടപടി. കഴിഞ്ഞ […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി അധ്യക്ഷൻ കെ. സുരേന്ദ്രൻ . കോടികൾ ധൂർത്തടിക്കുന്ന ഒരു സർക്കാരായി പിണറായി വിജയൻ ഗവന്മെന്റ് അധ:പതിച്ചു. കേരളീയം, നവകേരള സഭ, ഹെലികോപ്റ്റർ, അനധികൃതമായ വിദേശ യാത്രകൾ എന്നതിനെല്ലാം പിണറായി സർക്കാർ കോടികൾ മുടക്കുന്നു. നെൽകർഷകന് സംഭരിക്കുന്ന നെല്ലിന്റെ 75 ശതമാനം കേന്ദ്ര ഗവൺമെന്റ് നൽകുമ്പോൾ 25 ശതമാനം നൽകേണ്ട സംസ്ഥാന ഗവൺമെന്റ് മൗനം ഭജിക്കുന്നു.ഇതിനകം 23,500 മെട്രിക് ടൺ നെല്ല് സംഭരിച്ച് കഴിഞ്ഞു. ആലപ്പുഴയിലും, […]Read More
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ സമീപിക്കുമെന്ന് ഹർജിക്കാരൻ ആർഎസ് ശശികുമാർ. വന്നത് പ്രതീക്ഷിച്ച വിധിയെന്നും ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷൻ ബെഞ്ചിൽ നിന്ന് വിധി കിട്ടിയില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കുമെന്നും ആർഎസ് ശശികുമാർ പറയുന്നു. അപേക്ഷ പോലും എഴുതി വാങ്ങാതെയാണ് പണം കൊടുത്തിരിക്കുന്നതെന്നും ഇത്തരത്തിൽ പണം കൊടുക്കാൻ സർക്കാരിന് കഴിയില്ലെന്നും ശശി കുമാർ പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊരു വെള്ളാനയെന്നും ലോകായുക്ത വേണ്ടയെന്ന വെക്കുകയാണേൽ കോടി കണക്കിന് രൂപ ഖജനാവിന് […]Read More