മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടില്ലെന്ന് ലോകായുക്ത. ഹർജി ലോകായുക്ത മൂന്നംഗ ബഞ്ച് ഹർജി തള്ളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ആശ്വാസം. മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ല. രാഷ്ട്രീയ അനുകൂലമായ തീരുമാനം ആണെന്ന് കണക്കാക്കാൻ തെളിവില്ലെന്നും ലോകായുക്തയുടെ കണ്ടെത്തൽ.മന്ത്രിസഭയ്ക്ക് പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്ന് ലോകായുക്ത ചൂണ്ടിക്കാണിച്ചു. ഫണ്ട് നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. എൻസിപി നേതാവ് ഉഴവൂർ വിജയൻ, മുൻ എംഎൽഎ കെ […]Read More
ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ നിന്നും രാജ കുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം.അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്ന് പിൻവലിച്ചിരുന്നു. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്കരിക്കുന്നതായി ആരോപണമുയർന്നിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസാണ് വിവാദമായത്. നോട്ടീസ് പിന്നീട് പിന്‍വലിച്ചു. രാജാവിന്റെ ഔദാര്യമായാണ് […]Read More
പൊലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സെറ്റ് വിവരങ്ങള്‍ ചോർത്തിയെന്ന ആരോപണത്തിൽ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന് സ്കറിയയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ ആരോപണത്തിൽ നേരത്തെ ഷാജന് സ്കറിയയ്ക്കെതിരെ ആലുവ ഈസ്റ്റ് സ്റ്റേഷനിലും തിരുവനന്തപുരത്തും കേസ് എടുത്തിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കേസ്.Read More
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൻ്റെ വിജയക്കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ 160 റൺസിനാണ് ഇന്ത്യ നെതർലൻഡിനെ പരാജയപ്പെടുത്തിയത്. ഇന്ത്യൻ ടീമിൻ്റെ തുടർച്ചയായ ഒമ്പതാം വിജയമാണ് ഇന്ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത്. സെമി ഫൈനലിൽ ഇന്ത്യ-ന്യൂസിലാൻഡുമായി ഏറ്റുമുട്ടും.Read More
കൊൽക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ 93 റണ്ണിന് മുൻ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് തോറ്റു. 338 റൺ ലക്ഷ്യം നേടേണ്ട പാകിസ്ഥാൻ 244 ന് റണ്ണടിച്ച് പുറത്തായി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങിനായി കളി തുടങ്ങി. 6.5 ഓവറിൽ ലക്ഷ്യം കാണേണ്ട പാകിസ്ഥാൻ പിന്നോട്ടായി. പാകിസ്ഥാൻ43.3 ഓവറിൽ244 റണ്ണും ഇംഗ്ലണ്ട് 9 വിക്കറ്റിന് 377 റണ്ണും സ്കോർ നേടി.ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്ന്റെ തീരുമാനം ശരിയായിരുന്നു. ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും, ഡേവിഡ് മലാനും […]Read More
സര്‍ക്കാരിന്റെ തെറ്റായ നയം തിരുത്തി കര്‍ഷകരെ സഹായിക്കാനുളള തീരുമാനമാണു വേണ്ടതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വസ്തുതകള്‍ വളച്ചൊടിക്കാതെ ഭക്ഷ്യമന്ത്രി കര്‍ഷകരോട് നീതി പുലര്‍ത്തണം. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും നെല്ലു വിളയിക്കുന്ന കര്‍ഷകര്‍ക്ക് നെല്ലെടുത്ത ശേഷം പണം കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. പിആര്‍എസ് വായ്പാ കുടിശികയുടെ പേരില്‍ ലോണ്‍ നിഷേധിക്കപ്പെടുന്നു. സര്‍ക്കാരിന്റെ തെറ്റായ നയം തിരുത്തി കര്‍ഷകരെ സഹായിക്കാനുളള തീരുമാനമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത […]Read More
എറണാകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം. കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ. കോൺഗ്രസ് നേതാക്കളായ പി പി ജേക്കബ്, ദേവിപ്രിയ ഹരീഷ്, എം എച്ച് സജി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.തോപ്പുംപടിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം നടന്നത്. പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. കൊച്ചി സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. കഴിഞ്ഞ ദിവസം ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ക്രൂരമായ […]Read More
കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീന് പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലാനിലും നടന്ന കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അംഗീകാരം. ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങളാണ് കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയും 18 പേര് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ‘കിഴക്കന്‍ ജറുസലേമും അധിനിവേശ സിറിയന്‍ ഗോലാനും ഉള്‍പ്പെടെ അധിനിവേശ പലസ്തീന് പ്രദേശത്തെ ഇസ്രായേല്‍ കുടിയേറ്റം’ എന്ന തലക്കെട്ടിലുള്ള യുഎന്‍ കരട് പ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ് […]Read More
ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേര്‍ന്നു.“ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർദ്ധിച്ച ഐക്യബോധവും സമഷ്ടിസ്നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ.എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു”- ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു. നിശബ്ദ മേഖലകളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുത്.നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ […]Read More