കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരളം മുന്നിലെന്ന് എൻസിആർബിRead More
ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ സർക്കുലർ തിരുവനന്തപുരം:ഭരണഭാഷ പൂർണമായും മലയാളത്തിലായിരിക്കണമെന്ന സർക്കാരിന്റെ ഉത്തരവുകളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാരവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു . സർക്കാർ ഓഫീസുകളിലെ ബോർഡുകൾ നേർപകുതി മലയാളത്തിലും നേർപകുതി ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. ഹാജർ പുസ്ത്കം, തപാൽ രജിസ്റ്റർ, ലീവ് രജിസ്റ്റർ തുടങ്ങിയ എല്ലാ രജിസ്റ്ററുകളും മലയാളത്തിലായിരിക്കണം. ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ എന്നിവ ഒഴികെ ഫയൽ നടപടികൾ പൂർണമായും മലയാള ഭാഷയിലായിരിക്കണം.എല്ലാ വകുപ്പ് തലവൻമാരും സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ […]Read More
മജിസ്ട്രേട്ട് ഇനി മുതൽ സിവിൽ ജഡ്ജ് തിരുവനന്തപുരം:സുപ്രീം കോടതി നിർദ്ദേശപ്രകാരം കേരള ജുഡീഷ്യൽ സർവ്വീസിലെ മുൻസിഫ് മജിസ്ട്രേട്ട്, സബ്- ജഡ്ജ് /ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എന്നീ തസ്തികകളുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. മുൻസിഫ്മജിസ്ട്രേട്ടിനു പകരം സിവിൾ ജഡ്ജ് (ജൂനിയർ ഡിവിഷൻ )എന്നും സബ് ജഡ്ജ് / ചീഫ് മജിസ്ട്രേട്ട് എന്നത് സിവിൾ ജഡ്ജ് (സീനിയർ ഡിവിഷൻ ) എന്നുമാണ് പുനർനാമകരണം ചെയ്യുന്നതിന് 1991 ലെ കേരള ജുഡിഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി വരുത്തുന്നത്.Read More
.തിരുവനന്തപുരം:ഡോ.ഷഹനയുടെ ആത്മഹത്യയിൽ യുവ ഡോ.ഇഎ റുവൈസിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.അസ്വാഭാവിക മരണത്തിനാണ് റുവൈസിനെതിരെ കേസെടുത്തിട്ടുള്ളതു്. ഷഹനയുടെ മാതാവിന്റെ മൊഴിയും അറസ്റ്റിന് കാരണമായി. വൻ തുക സ്ത്രീധനമായി റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടതായി മാതാവിന്റെ മൊഴിയിലുണ്ട്.ഷഹനയുടെ മരണത്തിൽ റുവൈസിന്റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ട് വനിതാ കമ്മീഷനും പരാതി നൽകി.സ്ത്രീധനമാവശ്യപ്പെട്ടതാണ് ഷഹനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ്ഡയറക്ടർക്ക് നിർദ്ദേശം നൽകി. വാർത്തകൾ അടിസ്ഥാനമാക്കി […]Read More
കൊച്ചി:ഓഹരി വിപണിയിലെ കുതിപ്പ് തുടരുന്നതും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില താഴ്ന്നതും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച സ്വർണവില ഗ്രാമിന് 5885 രൂപയും പവന് 47080 രൂപയുമായിരുന്ന വില. ചൊവ്വാഴ്ച ഗ്രാമിന് 5785 രൂപയായി കുറഞ്ഞു.അന്താരാഷ്ട്ര വിപണിയിൽ അസo സ്കൃതഎണ്ണവില താഴ്ന്നത് രൂപയുടെ മൂല്യം വർദ്ധിക്കാനിടയായി. നവംബർ അഞ്ചിന് രൂപയുടെ മൂല്യം ഡോളറിനെതിരെ 83.16 രൂപയായിരുന്നു. ഒരു മാസത്തിനിടെ 22 പൈസയാണ് ഇടിഞ്ഞതു്.Read More
കൊൽക്കത്ത: പൗരത്വ നിയമം രാജ്യത്തിന്റെ നിയമമാണെന്നും എന്ത് വിലകൊടുത്തും അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. കൊൽക്കത്തയിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഉത്ഘാടനത്തിന്റെ ഭാഗമായി നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. നുഴഞ്ഞു കയറ്റക്കാർക്ക് അനധികൃതമായും പരസ്യമായും ആധാർ കർഡുകളും വോട്ടർ കർഡുകളും വിതരണം ചെയ്യുകയാണെന്നും മമത ബാനർജിയെ കുറ്റപ്പെടുത്തികൊണ്ട് ഷാ ആരോപിച്ചു.Read More
ഐസ്വാൾ:മിസോറാം മുഖ്യമന്ത്രിയായി ലാൽദുഹോമ ഡിസംബർ എട്ടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സോറം പിപ്പിൾസ് മൂവ്മെന്റ് (ഇസഡ്പിഎം) നേതാവായ ലാൽദുഹോമ മുൻ സർക്കാരിന്റെ നയം പിൻതുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ വംശവെറി അനുഭവിച്ചറിഞ്ഞ മിസോറാമിൽ 40 സീറ്റുകളിൽ 27 ലും സോറം പീപ്പിൽസ് മൂവ്മെന്റ് കൈവശപ്പെടുത്തി. ഭരണകക്ഷിയുംഎൻഡിഎ അംഗവുമായ മിസോ നാഷണൽ ഫ്രണ്ട് 26 സീറ്റിൽ നിന്നും 10 സീറ്റിലേക്ക് കൂപ്പുകുത്തി.മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ലാൽദുഹോമ മിസോറാമിന്റെ താരമായി.തൂക്കുസഭയാണ് പ്രതീക്ഷിച്ചതെന്നും തോൽവി അപ്രതീക്ഷിതമെന്നും ബിജെപി പ്രതികരിച്ചു . […]Read More
വാഹനാപകടങ്ങളില്പ്പടുന്നവര്ക്ക് ആദ്യത്തെ മൂന്നുദിവസത്തെ സൗജന്യചികിത്സ ഉടനെ നടപ്പില്‍ വരുമെന്ന് കേന്ദ്ര റോഡ്ഗതാഗത ഹൈവേമന്ത്രാലയം. മോട്ടോര്‍ വാഹന നിയമങ്ങളിലെ പുതിയ ഭേദഗതികള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് 2024 മാര്‍ച്ചോടെ നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവെ മന്ത്രാലയം സെക്രട്ടറി അനുരാഗ്ജെയിന് അറിയിച്ചു. അപകടം നടന്ന ഉടനെയുള്ള ആദ്യ ഒരുമണിക്കൂര്‍ പരിക്കറ്റര്ക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നല്‍കണമെന്ന വ്യവസ്ഥയാണ് ഇതിലൂടെ നടപ്പാകുന്നത്.മോട്ടോര്‍ വാഹന ഭേദഗതിനിയമം162(1)ലാണ് ഇത് വ്യക്തമാക്കുന്നത്, ചികിത്സക്കുവേണ്ടി വരുന്ന ചിലവ് അതാത് സംസ്ഥാനങ്ങളിലെ ജനറല്‍ ഇന്‍ഷുറന്‍സ് […]Read More
ന്യൂഡൽഹി : പാക് അധിനിവേശ ജമ്മു കാശ്മീരിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾ, കാശ്മീരി കുടിയേറ്റക്കാർ,പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് നിയമസഭയിൽ പ്രാതിനിധ്യം നൽകുന്ന ജമ്മു കാശ്മീർ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീട് വിട്ട് അഭയാർഥികളായി ജീവിക്കാൻ വിധിക്കപ്പെട്ടവർക്ക് ആശ്വാസമാകും ഈ ബില്ലെന്ന് മന്ത്രി പറഞ്ഞു. കാശ്മീരിൽ നിന്നും പലായനം ചെയ്ത സമുദായാoഗങ്ങളിൽ നിന്നുള്ള സ്ത്രീകളടക്കം രണ്ട് പേരെ നിയമസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യുമെന്ന് അമിത് […]Read More
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണകാരണം അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വാപ്പ മരിച്ചതോടെ സാമ്പത്തികമായി ആരും സഹായിക്കാനില്ലെന്നും പ്രണയ വിവാഹത്തിന് സ്ത്രീധനം നൽകാൻ ശേഷിയില്ലെന്നും കുറിപ്പിലുണ്ട്. 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ലു കാറുമാണ് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടതെന്ന് ഷഹ്നയുടെ ബന്ധുക്കൾ ആരോപിച്ചു. ഇതിന്റെ മുനോവിഷമത്തിലായിരുന്നു ഷഹ്നയെന്നും ഇവർ പറയുന്നു. പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്നയെ കഴിഞ്ഞ ദിവസം […]Read More
