എറണാകുളം : നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനായി പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്. ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു.തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള […]Read More
ചെന്നൈ:മിഗ്ജാമ് തീവ്ര ചുഴലിക്കാറ്റ് മൂലം ചെന്നൈ നഗരം വെള്ളത്തിലായി. വൈദ്യുതി, ടെലഫോൺ, ഇന്റർനെറ്റ് സംവിധാനം താറുമാറായി.റൺവേയിൽ വെള്ളം കയറിയതോടെ 33 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. 200 ളം ട്രെയിൻ സർവ്വീസുകൾ റദ്ദു ചെയ്തു. ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകൾക്ക് അവധി നൽകി.മിഗ്ജാമ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കുറിൽ 85 മുതൽ 166 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്. 24 മണിക്കൂറിനുള്ളിൽ ചെന്നൈയിലുള്ള പല ഭാഗങ്ങളിലും കനത്ത മഴ […]Read More
തിരുവനന്തപുരം: ചന്ദ്രനിറങ്ങിവന്ന കനകക്കുന്നിൽ വൻ ജനാവലി.ആർട്ടിസ്റ്റ് ലൂക് ജീറാമിന്റെ മേൽനോട്ടത്തിലായിരുന്നു ചന്ദ്രൻ ഇറങ്ങിവന്ന കാഴ്ച ഒരുക്കിയത്.ലോകപ്രശസ്തമായ മ്യൂസിയം ഓഫ് മൂൺ ഇൻസ്റ്റല്ലേഷൻ ആദ്യമായാണ് കേരളത്തിലെത്തുന്നത്.ഏകദേശം മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിലും 23അടി വ്യാസവുമുള്ള ചന്ദ്രഗോളമാണ് രാത്രി ഏഴ് മണിയോടെ ഉദിച്ചുയർന്നത്.തിരുവനന്തപുരത്ത് ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായാണ് ഈ ഇൻസ്റ്റല്ലേഷൻ കനകക്കുന്നിൽ പ്രദർശിപ്പിച്ചത്.അമേരിക്കയിലെ അസ്ട്രോണമി സയൻസ് സെന്ററിലായിരുന്നു ഈ ചിത്രത്തിന്റെ നിർമാണം.20വർഷത്തെ പരിശ്രമത്തിനോടുവിൽ 2016ലാണ് ലൂക്ക് ജെറം ആദ്യ പ്രദർശനം സംഘടിപ്പിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി […]Read More
തിരുവനന്തപുരം:ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ 33 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12 ന് നടക്കും. തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് എന്നീ ജില്ലകളിലെ 33 വാർഡുകളിലായിട്ടാണ് തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചിട്ടുള്ളത്.Read More
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ നാല് മലയാളികൾ ഉൾപ്പടെ ഏഴ് വിനോദസഞ്ചാരികൾ മരിച്ചു. സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടത്തിൽപ്പെട്ടത്. വിനോദസഞ്ചാരികളായ അനില്‍, സുധേഷ്, രാഹുല്‍ വിഗ്നേഷ്, എന്നിവരാണ് മരിച്ച മലയാളികള്‍. ഇവർ പാലക്കാട് ജില്ലയിലെ ചിറ്റൂർ സ്വദേശികളാണെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. കാറില്‍ ഡ്രൈവർ ഉൾപ്പടെ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്.അഞ്ചുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ശേഷിച്ച മൂന്നു പേരെ […]Read More
പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന് എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന് ആരോപിക്കുന്നു. നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Read More
പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി. റവന്യു റിക്കവറി നടപടിക്രമങ്ങൾ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ടുകെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കോടതി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. നഷ്ടത്തിന്റെ അന്തിമ കണക്ക് കെഎസ്ആർടിസിയും സർക്കാരും തിട്ടപ്പെടുത്തി തീരുമാനിച്ചില്ല. നഷ്ടപരിഹാരത്തുക കണക്കാക്കാനുള്ള ക്ലയിംസ് ട്രൈബ്യുണലിന്റെ പ്രവർത്തനം പുരോഗമിച്ചു വരികയാണ്. ഈ ഘട്ടത്തിൽ പുനഃപരിശോധനാ ഹർജി അംഗീകരിക്കാൻ […]Read More
നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് സമരവുമായി എസ്എഫ്ഐ .സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ഗവർണർ സർവ്വകലാശാലകളെ തകർക്കുകയാണെന്നും പൊളിറ്റിക്കൽ ടൂൾ ആയെന്നും ആരോപി ച്ചാണ് എസ്എഫ്ഐ പഠിപ്പ് മുടക്കുന്നത്. രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന് വളയും.Read More
രഞ്ജി പണിക്കർക്കെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക്. കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കർക്കെതിരെ ഫിയോക്ക് വിലക്കേർപ്പെടുത്തിയിരുന്നു. രഞ്ജി പണിക്കർ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തിൽ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങളോടാണ് തിയേറ്ററുടമകൾ നിസ്സഹകരണം പ്രഖ്യാപിച്ചത്. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. കുടിശിക തീർക്കും വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കിയിട്ടുണ്ട്. ‘ഹണ്ട്’ എന്ന ഷാജി കൈലാസ് ചിത്രമാണ് രഞ്ജി പണിക്കരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. […]Read More
ബി ജെ പി യ്ക്ക് സ്വാധീനമുള്ള മേഖലയിലാണ് രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ബി ജെ പി യും കോൺഗ്രസ്സും പരസ്പരം മത്സരിച്ചടത്തെല്ലാം കോൺഗ്രസ് തോൽക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബാദ്രയിൽ ബി ജെ പി യ്ക്ക് വോട്ട് കൊടുത്ത് സി പി എം നെ തോൽപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ബിജെപി ശക്തികേന്ദ്രങ്ങളിൽ നിന്നും മാറി വയനാട്ടിൽ മത്സരിക്കുന്നതിനെ താൻ എതിർക്കുന്നുവെന്ന് സിപിഐ ജനറൽ […]Read More
