തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ എൻ. ഭാസുരാംഗനെതിരെ പാർട്ടി നടപടി.ഗൗരവമായ സാഹചര്യമെന്ന് പാർട്ടി വിലയിരുത്തൽ. നേരത്തെ സിപിഐയുടെ അന്വേഷണത്തിൽ അഴിമതി ആരോപണം വ്യക്തമായിരുന്നു. ബാങ്കിന്റെ മുന്‍ പ്രസിഡന്റായ ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഐ പുറത്താക്കി.നിലവിൽ മണ്ഡലം കമ്മിറ്റി അംഗമാണ്. ജില്ലാ എക്സിക്യൂട്ടിവിന്റേതാണ് തീരുമാനം. ഭാസുരംഗനെ പ്രാഥമിക അംഗത്വത്തിലേക്ക് നേരത്ത തരംതാഴ്ത്തിയിരിന്നു. ഭാസുരാംഗൻ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്റെ […]Read More
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. .അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന് ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം .കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. .മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത […]Read More
ഗാസാ സിറ്റി:രണ്ടു ദിവസമായി തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റാഫ തുടങ്ങിയ പ്രദേശങ്ങളിൽ ഇസ്രയേലിന്റെ ബോംബാക്രമണം നൂറു കണക്കിന് ജീവൻ അപഹരിച്ചു. മരിച്ചവരിൽ അധികവും കുട്ടികളും സ്ത്രീകളുമാണ്. യുദ്ധം തുടർന്ന് ഇതുവരെ 10500 ൽ പരം പാലസ്തീനികളാണ് കൊല്ലപ്പെട്ടതു്. ഗാസ മുനമ്പിനെ തെക്കും വടക്കുമായി രണ്ടായി വിഭജിച്ചതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചിരുന്നു.ഹമാസ് ബന്ദികളാക്കിയ 240 ഇസ്രയേലി പൗരൻമാരെ മോചിപ്പിക്കാതെ വെടി നിർത്തലിനില്ലെന്ന് ടെൽ അവീവിനെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകളുണ്ട്. ഹമാസുമായുള്ള യുദ്ധം അവസാനിച്ചാലും ഇസ്രയേൽ സൈന്യം ഗാസയിൽ […]Read More
ന്യൂഡൽഹി:ഛത്തീസ്ഗഡിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 71.11 ശതമാനം വോട്ട് രേഖപ്പെടുത്തി. നക്സൽ ഭീഷണിക്കിടയിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലെ പോളിംഗ് സമാധാനപരമായിരുന്നു. നക്സൽ ബാധിത മേഖലകളിൽ രണ്ടിടത്ത് സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായി.മിസോറാമിലെ തെരഞ്ഞെടുപ്പ് പരക്കെ സമാധാനപരമായിരുന്നു. 170 സ്ഥാനാർത്ഥികളാണ് 40 മണ്ഡലങ്ങളിൽ ജനവിധി തേടുത്തത്. സോറം പീപ്പിൽസ് മൂവ്മെന്റു, മിസോ നാഷണൽ ഫ്രണ്ടും വിജയം പ്രതീക്ഷിക്കുന്നു.Read More
പനാജി: കേരളം ഇന്നലെ മാത്രം 13 സ്വർണം കരസ്ഥമാക്കി. ഗയിംസിൽ ആദ്യമായി യുൾപ്പെടുത്തിയ കളരിപ്പയറ്റിൽ കേരളത്തിന് മെഡൽ. മെയ്പയറ്റിൽ അനശ്വര മുരളീധരനും കെ.പി.അഭിറാമും സ്വർണം നേടി. കൈപ്പോരിൽ ബിലാൽ അബ്ദുൾ ലത്തീഫ് സ്വർണം കരസ്ഥമാക്കി.ഇതോടെ 28 സ്വർണവും, 21 വെള്ളിയും, 23 വെങ്കലവും അടക്കം 72 മെഡലുമായി കേരളം ആറാം സ്ഥാനത്തെത്തി.Read More
ഗ്രാജ്വേറ്റ് മറൈൻ എഞ്ചിനീയറിങ് കോഴ്സിലേക്ക് കൊച്ചിൻ ഷിപ്പിയാർഡ് അപേക്ഷ ക്ഷണിച്ചു. റസിഡൻഷ്യൻ മാതൃകയിലുള്ള കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. മെക്കാനിക്കൽ / മെക്കാനിക്കൽ സ്ട്രീം, നേവൽ ആർക്കിടെക്ച്ചർ സ്ട്രീം തുടങ്ങിയ വിഷയങ്ങളിൽ 50 ശതമാനo മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത.പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനം മാർക്ക് നിർബന്ധം. 2024 ജനുവരി ഒന്നിന് 28 വയസ് കവിയരുതു്. ഓൺലൈനായി അപേക്ഷ അയക്കുവാനുള്ള തീയതി നവംബർ 21. ആൺകുട്ടികൾക്ക് 485000 രൂപയും പെൺകുട്ടികൾക്ക്372500 രൂപയുമാണ് പരിശീലനഫീസ്.അപേക്ഷ […]Read More
എറണാകുളം ആലുവയിൽ ദുരഭിമാന കൊല. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് വിഷം നൽകിയ പെൺകുട്ടി മരിച്ചു. ആലുവ കരുമാല്ലൂർ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ബലംപ്രയോഗിച്ചാണ് പെൺകുട്ടിക്ക് വിഷം നൽകിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി. കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുമ്പ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ കൈയിൽനിന്ന് ഒരു […]Read More
വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെപ്പ്. വനമേഖലയില്‍ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രദേശത്തേക്ക് തിരിച്ചു.രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായിട്ടുണ്ട്. മാവോയിസ്റ്റുകൾക്ക് സഹായം നല്കിവന്നിരുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു .അതിനുപിന്നാലെയാണ് മാവോയിസ്റ്റുകളും പോലീസും തമ്മിൽ വെടിവയ്പ്പ് ഉണ്ടായത് .തണ്ടർ ബോൾട്ടിന്റെ സഹായത്തോടെ വനമേഖലയിൽ തെരച്ചിൽ നടന്നു വരുകയാണ്.Read More
തിരുവനന്തപുരം :അറബിക്കടലിന് മുകളിൽ നിൽക്കുന്ന ചക്രവാകച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്അറിയിച്ചു .ഇതിന്റെ ഫലമായി കേരളത്തിൽ നവംബർ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.Read More
കേരളീയം സമ്പൂർണ വിജയമാണെന്നും എല്ലാവർഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ,കേരളീയത്തിന്റെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .ഏഴു ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി . വരും കേരളത്തിനുള്ള മൂലധനമാണ് കേരളീയം നിക്ഷേപിച്ചത്.ധൂർത്താണെന്ന് പറഞ്ഞവർ കേരളത്തിന്റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തി. അവരൊക്കെ അത്ഭുതങ്ങൾ കണ്ടുകണ്ണു തള്ളിയെന്ന് അദ്ദേഹം പറഞ്ഞു.ലോകം കേരളത്തിലേക്ക് വരികയാണ്. കേരളീയത്തിനു പിന്നാലെ നിരവധി പരിപാടികൾ വരും.നന്മകളുടെ പൂങ്കൊമ്പുകളെ തല്ലിക്കെടുത്തുന്നവർ […]Read More