ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേന്ദ്രമാനദണ്ഡങ്ങളെ ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടുള്ള സുപ്രീംകോടതി ഉത്തരവിൽ കേരളത്തിനെതിരെ പരാമർശങ്ങൾ. 10,722 കോടിരൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, കെ വിവിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. നേരത്തെ ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തോടും കേരളത്തോടും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് […]Read More
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇഡി നൽകിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ കടുത്ത നടപടികളിലേക്ക് ഇഡി കടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് എംഎം വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം […]Read More
റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട വിധിയില്‍ വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശനനടപടിയെന്ന് കേരള പൊലീസ്. കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും കേരള പൊലീസ് പറഞ്ഞു. കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ് റിയാസ് മൗലവി വധക്കേസിൻ്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തും.Read More
മൂന്ന് ദിവസം കൊണ്ട് ബോക്സോഫീസിൽ വലിയൊരു തംരംഗം സൃഷ്ടിച്ചിരിക്കുകയാണ് ആട് ജീവിതം. വലിയ വിജയമാണ് ചിത്രം തീയ്യേറ്ററിൽ നേടി കൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള കളക്ഷൻ നോക്കിയാൽ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 30 കോടിക്ക് മുകളിലാണ്.ഇന്ത്യ നെറ്റ് കളക്ഷനായി ചിത്രം നേടിയത് 21.6 കോടിയും, ഇന്ത്യ ഗ്രോസായി 15.95 കോടിയും ഓവര്‍സീസ് കളക്ഷനായി 14.55 കോടിയും ചിത്രം നേടി കഴിഞ്ഞു. ഹിന്ദിയിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 0.2 കോടിയോളം രൂപയാണ്. തമിഴിൽ നിന്നും ആദ്യ ദിനം 0.6 കോടിയും രണ്ടാം […]Read More
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്. സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ ചതിച്ചെന്ന് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധാര്ത്ഥന് നീതി കിട്ടാന്‍ തങ്ങള്‍ കുടുംബത്തോടെ പ്രക്ഷോഭത്തിന് ഇറങ്ങാന്‍ പോകുകയാണ്. ക്ലിഫ് ഹൗസില്‍ പോയി സമരം ചെയ്യും. ഭാര്യയുടെ ആരോഗ്യസ്ഥിതി നേരെയായാല്‍ ഒരുമിച്ച് സമരത്തിനിറങ്ങുമെന്നും പിതാവ് വ്യക്തമാക്കി. ഏറെ വൈകാരികമായാണ് ജയപ്രകാശ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അവിടെ വരാറുണ്ടായിരുന്നെന്ന് മകന് […]Read More
ടെൽ അവീവ്:സൈക്കോളജിസ്റ്റും സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവുമായ ഡാനിയൽ കാനെമാൻ(90)അന്തരിച്ചു. സൈക്കോളജി ഗവേഷണത്തെ സാമ്പത്തിക ശാസ്ത്രത്തിൽ സന്നിവേശിപ്പിച്ചതിനാണ് 2002ൽ നൊബേൽ നേടിയത്. ബിഹേവിയറൽ ഇക്കണോമിക്സ് എന്ന സാമൂഹ്യശാസ്ത്ര ശാഖയുടെ തുടക്കക്കാരിൽ ഒരാളാണ്. ചിന്താവൈകല്യങ്ങളേയും പ്രശ്ന പരിഹാരത്തിന് തലച്ചോറ് സ്വീകരിക്കുന്ന എളുപ്പ വഴികളെയും സംബന്ധിച്ച ധാരാളം പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. 2011ൽ പ്രസിദ്ധീകരിച്ച തിങ്കിങ്, ഫാസ്റ്റ്, സ്ലോ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1934 മാർച്ചിൽ ടെൽ അവീവിലാണ് ജനനം.2013 ൽ അമേരിക്കയുടെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരവും […]Read More
ന്യൂഡൽഹി:ഇസ്രയേലിന്റെ ഉടമസ്ഥതയിലുളള വ്യോമായുധ നിർമ്മാണക്കമ്പനിയായ ഇസ്രയേൽ എയ്റോസ്പെയ്സ് ഇൻഡസ്ട്രീസ് ന്യൂഡൽഹിയിൽ ഉപകമ്പനി ആരംഭിച്ചു. മിസൈലുകളും പട്ടാള വാഹനങ്ങളും നിർമ്മിക്കുന്ന കമ്പനിയാണിത്. എയ്റോസ്പെയ്സ് സർവീസസ് ഇന്ത്യ എന്നാണ് ഇന്ത്യൻ ശാഖയ്ക്ക് പേരു് നൽകിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിനായി നൂതന പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് എ എഎസ്എ അറിയിച്ചു.Read More
നെയ്റോബി:ലോകത്ത് വിവിധ ഭാഗങ്ങളിൽ 78 കോടിയിൽപ്പരം ജനങ്ങൾ കൊടും പട്ടിണിയിലാണെന്ന് യുഎൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം ലോകത്ത് ആകെ ഉൽപ്പാദിപ്പിച്ച ഭക്ഷണത്തിന്റെ 19 ശതമാനം പാഴായിപ്പോയതായി ഐക്യരാഷ്ട്രസഭയുടെ സർവേയിൽ കണ്ടെത്തി. യുഎൻ എൻവയോൺമെന്റൽ പ്രോഗ്രാം ഫുഡ് വേസ്റ്റ് ഇൻഡക്സ് പ്രകാരം 105 കോടി മെട്രിക് ടൺ ഭക്ഷണമാണ് 2022 ൽ പാഴായിപ്പോയത്. ആകെ ഉൽപ്പാദനത്തിന്റെ 19 ശതമാനമാണിത്. ഒരു വ്യക്തി വർഷം ശരാശരി 79 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നുണ്ട്. ദിവസവും 100 കോടി ജനങ്ങൾക്ക് ഒരു നേരത്ത് […]Read More
ഉത്തർപ്രദേശിലെ രാഷ്ട്രീയ നേതാവും ഗുണ്ടാ തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മുക്തർ അൻസാരിയെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയതെന്ന് ആരോപണം. ബന്ദയിലെ ജയിലിൽ തടവിൽ കഴിയുന്ന മുക്താർ അൻസാരി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് പോലീസ്.Read More
സംസ്ഥാനത്ത് ആദ്യമായി അരലക്ഷം കടന്ന് സ്വർണവില .പവന് 50,400 ആണ് നിലവില്‍ വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.Read More
