‘മൈ ലോർഡ് ‘, ‘യുവർ ലോർഡ്ഷിപ്’ എന്നീ സംബോധനകൾ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് പി. എസ്. നരസിംഹ. ഒരു കേസിന്റെ വാദം നടക്കുന്നതിനിടെ അഭിഭാഷകൻ നിരവധി തവണ ഈ പ്രയോഗം നടത്തിയതിനെതിരെയാണ് കോടതിയുടെ പരാമർശം. ഈ പ്രയോഗം നിർത്തിയാൽ പകുതി ശമ്പളം നൽകാമെന്നും ജഡ്ജി പറഞ്ഞു. കോളനി ഭരണകാലത്തെ രീതി മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു.2006 ൽ ഇതുപോലുള്ള അഭിസംബോധന അവസാനിപ്പിക്കണമെന്ന പ്രമേയം ബാർ കൗൺസിൽ ഓഫ് ഇന്ത്യ പാസ്സാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലേയും ജഡ്ജിമാർ ഇത്തരം പ്രയോഗങ്ങൾക്കെതിരെ […]Read More
ഗോവ :നീന്തൽ കുളത്തിൽ നിന്ന് സജൻ പ്രകാശ് 200 മീറ്റർ മെഡ്ലെയിൽ സ്വർണം നേടി. കൂടാതെ 400 മീറ്റർ ഫ്രീസ്റ്റൈൽലിലും വെള്ളി മെഡൽ നേടി.3 സ്വർണം ഉൾപ്പെടെ സജൻ പ്രകാശിന് 9 മെഡൽ ലഭിച്ചു. കേരളത്തിന്റെ മറ്റൊരു നീന്തൽ താരമായ മാർഗരറ്റ് മരിയ തായ്ക്വ ണ്ടോയിൽ സ്വർണം നേടി. പി. അഭിരാം, ഗൗരിനന്ദ, റിൻസ് ജോസഫ്, ജിസ്ന മാത്യു എന്നിവരടങ്ങിയ ടീം മിക്സഡ് റിലേയിൽ വെള്ളി നേടി. കേരള പുരുഷ ടീം സെപാക്താക്രോയിൽ വെള്ളി മെഡൽ കരസ്ഥസമാക്കി. […]Read More
കൊച്ചി : ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകത്തിൽ ബീഹാർ സ്വദേശി അസ്ഫക്ക് ആലം കുറ്റക്കാരനെന്ന് കോടതി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, പ്രകൃതിവിരുദ്ധപീഡനം തുടങ്ങിയ 16 കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തി. കൂടാതെ പോക്സോ കുറ്റങ്ങളുൾപ്പെടെ വധ ശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി ആലമിനെതിരെ വിധി പറയാനിരിക്കുന്നത്. ബലാൽസംഗത്തിനിടെ പരിക്കേറ്റതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഒക്ടോബർ ആദ്യവാരം ആരംഭിച്ച വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയായി.99 സാക്ഷികളിൽ 41 സാക്ഷികളെ വിസ്തരിച്ചു. […]Read More
തിരുവനന്തപുരം:അമിതമായ തോതിൽ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായി വെള്ളായണിയിലെ കാർഷികകോളേജ് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ഫുഡ് ഓഫീ സർമാർ ശേഖരിച്ച സാമ്പിളിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. “സേവ് ടു ഈറ്റ് “പദ്ധതിയുടെ ഭാഗമായാണ് ലാബ് റിപ്പോർട്ട് പുറത്തുവന്നത്.ഒക്ടോബർ മാസം ശേഖരിച്ചു പരിശോധിച്ച നിരവധി പച്ചക്കറികളിലാണ് കീടനാശിനി സാന്നിധ്യം കണ്ടുപിടിച്ചത്. അസഫേറ്റ്, റെക്സോസിം, മീഥയെൽ,മോണോ ക്രോട്ടോഫസ്, പ്രൊഫെനോ ഫോസ് തുടങ്ങിയ കീടനാശിനികളാണ് സാമ്പിളിൽ കണ്ടെത്തിയത്. ലാബിന്റെ പരിശോധനഫലം ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷവകുപ്പിന് കൈമാറി. ReplyForwardRead More
കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി.വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും കരിമരുന്നുകളും മറ്റും പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം […]Read More
തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സർക്കറുകളുടെ നയവൈകല്യങ്ങൾ കാരണം വിലകയറ്റത്താൽ ജനം പൊരുതി മുട്ടുമ്പോൾ സംസ്ഥാന സർക്കാരിന്റെ വക ഇരുട്ടടി .യൂണിറ്റിന് 20 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്കിയാല് മതി. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലേതില്‍ നിന്ന് അധികമായി യൂണിറ്റിന് അഞ്ച് പൈസ നല്‍കണം. നിലവില്‍ യൂണിറ്റിന് 35 പൈസയാണ് നല്‍കുന്നത്. അത് 40 പൈസയായി ഉയരും.നിരക്ക് വർധനയോടെ 531 കോടി […]Read More
ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്ക്കാരത്തിന് ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫ. എസ്.കെ വസന്തൻ അർഹനായി. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഉപന്യാസം, നേവൽ , കേരള ചരിത്രം, ചരിത്ര നിഘണ്ടു തുടങ്ങിയ മേഖലകളിൽ തെളിയിച്ച കഴിവാണ് പുരസ്കാരത്തിന് അർഹനാക്കിയത്. സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. ഡോ അനില്‍വള്ളത്തോള്‍, ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്, സിപി അബൂബക്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. […]Read More
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരം പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഇത്തവണത്തെ കേരള ജ്യോതി പുരസ്കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് ടി. പത്മനാഭന് കേരള ജ്യോതി പുരസ്ക്കാരം നൽകുന്നത്. വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് സംസ്ഥാന സർക്കാർ കേരള പുരസ്കാരങ്ങൾ നൽകുന്നത്.സാമൂഹ്യ സേവന, സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ്(റിട്ട.) എം. ഫാത്തിമ ബീവി, കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സൂര്യ കൃഷ്ണമൂർത്തി എന്നിവർ […]Read More
സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി.മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയയം പ്രവർത്തന റിപ്പോർട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി […]Read More
തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആശംസയുടെ പൂർണരൂപം ”ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണ്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് […]Read More