അഴിമതി ഇല്ലാതാക്കണമെങ്കിൽ എൻഡിഎ അധികാരത്തിൽ എത്തണം.എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടുപേരും ചേർന്ന് അഴിമതി നടത്തുകയാണ്.ബിജെപി മുന്നണിയായ എൻഡിഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ.മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതി കാണിക്കുകയാണ്. മുഖ്യമന്ത്രി അതിനു കൂട്ട് നിൽക്കുന്നുവെന്നും നദ്ദ ആരോപിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മയക്കുമരുന്ന് ഉപയോഗം കൂടി.പിണറായി സർക്കാർ മത തീവ്രവാദികൾക്ക് വളരാൻ അനുകൂല അന്തരീക്ഷം […]Read More
ഒക്ടോബര്‍ 30അര്‍ത്ഥരാത്രിമുതല്‍ 31രാത്രിവരെസംസ്ഥാനത്തെസ്വകാര്യബസ്സുകള്‍ പണിമുടക്കും സ്വകര്യബസ്സുടമകളുടെ സംസ്ഥാന നേതൃത്വമാണ്ഈസൂചനാപണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്,വിദ്യാര്‍ത്ഥികളുടെ കണ്സഷന് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക,ദൂരപരിധി നോക്കാതെ പെര്‍മ്മിറ്റ്, നല്‍കുക, ബസ്സില്‍ ക്യാമറയുംസീറ്റ്ബല്റ്റും നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുനഃപരിശോധിക്കുക,ദരിദ്രരേഖക്കുതാഴെയുള്ള വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര പുനക്രമീകരിക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ ആവശ്യങ്ങള്‍ .സര്‍ക്കാര്‍ വഴങ്ങിയീല്ലെങ്കില് നവമ്പര്‍ ഫകുതിയോടെ അനിശ്ചിതകാല ബസ്സ് സമരം നടത്തുമെന്നും നേതൃത്വം ആറിയിച്ചുമുൻപ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം […]Read More
തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയുടെ നേതൃത്വത്തിൽ ഗ്രാന്റ് കിച്ചൻ കാർണിവൽ സംഘടിപ്പിക്കുന്നു. അടുത്ത മാസം (നവംബർ 1, 2 തീയതികളിൽ വിപുലമായ ഭക്ഷ്യമേളയും കലാപരിപാടികളും അരങ്ങേറും. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തയ്യാറാക്കുന്ന 130 ഓളം വ്യത്യസ്ത വിഭവങ്ങൾ കാർണിവലിന്റെ പ്രധാന ആകർഷണമാണ്.ഗ്രാന്റ് കിച്ചൻ കാർണിവലിന്റെ ഉദ്ഘാടന പരിപാടിയിൽ പ്രശസ്ത പാചക വിദഗ്ദ ഡോ. ലക്ഷ്മി നായർ, രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ.ബിജു രമേശ്, സിനി ആർട്ടിസ്റ്റ് അഞ്ജു നായർ, ഫുഡ് […]Read More
കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖറിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.എന്നെ വർഗീയവാദി എന്ന് വിളിക്കാൻ എന്ത് ധാർമ്മികതയാണ് മുഖ്യമന്ത്രിക്കുള്ളത് എന്ന് കേന്ദ്ര മന്ത്രി ചോദിക്കുന്നു .അഴിമതിയും പ്രീണനവും ആരോപിക്കുന്നവരെ വർഗീയവാദിയാക്കുന്നു.ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചതിൽ കോൺഗ്രസും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.വർഗീയതയുടെ വിഷമെന്ന് മുഖ്യമന്ത്രി തന്നെകുറിച്ച് […]Read More
കളമശേരി:സംസ്ഥാനത്ത്അതീവജാഗ്രതാനിര്ദ്ദേശം.കണ്ട്രോള്റൂംതുറന്നു.,ബസ്സ്റ്റാന്റുകള്,റെയില്‍വേസ്റ്റേഷനുകള്‍,ഷോപ്പിംഗ് മാളുകള്‍,എന്നിവിടങ്ങളില്‍ പൊലീസിന്റെ വ്യാപക പരിശോധന.ഇടുക്കിയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധനശക്തമാക്കി കഴിഞ്ഞു. കംബംമേട് , ബോഡിമേട്, ചിന്നാര്‍ , കുമളി ചെക്പോസ്റ്റുകളിലാണ് പൊലീസ് പരിശോധനനടത്തിയത്. ഇതിനിടെ സൈന്യം ഹെലിക്കോപ്റ്ററിൽ നിരീക്ഷണപ്പറക്കല്നടത്തി,. അന്യസംസ്ഥാനങ്ങളിലേക്കുപോകുന്നവാഹനങ്ങളെ പരിശോധനാവിധേയമാക്കി. യാത്രക്കാരുടെ പൂര്‍ണ്ണ വിവരങ്ങള്ഫോണ്നമ്പര് വാഹനനമ്പര്‍ മുതലായവയാണ് പരിശോധനക്ക് വിധേയമാക്കുന്നത്.അതുപോലെ സമാന്തരപാതകളിലൂടെ വരുന്ന വാഹനങ്ങളേയും പരിശോധിക്കും, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങി. ഫെയ്സ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് കൊടകര […]Read More
തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ക്ഷമ ചോദിച്ച് സുരേഷ് ഗോപി. പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞദിവസം കോഴിക്കോടുവെച്ചാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന് ആക്ഷേപം ഉയർന്നത്.ചോദ്യം ചോദിക്കുമ്പോൾ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളത്ത് കൈവയ്ക്കുമ്പോൾ മാധ്യമ പ്രവർത്തക അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അത് വകവയ്ക്കാതെ സുരേഷ് ഗോപി വീണ്ടും […]Read More
മലയാളസിനിമ ലോകത്തെ ത്രിമൂർത്തികളിൽ സത്യന്റെയും നസീറിന്റെയും വിയോഗത്തിലും നമ്മുടെചിന്തകളിൽ അവരുമായി അടുപ്പിക്കുന്ന ഘടകമായി ഇപ്പോഴും നിലകൊള്ളുന്നത് മധു എന്ന അതികായനാണ്.ഇതിഹാസ തുല്യ ജീവിതംനയിക്കുന്ന അദ്ദേഹത്തിന്റെ സാന്നിധ്യംതന്നെ മഹത്തരവും മാതൃകാപരവുമാണ്.”നിണമണിഞ്ഞ കാൽപ്പാടുകളിൽ “തുടങ്ങി,നടനെന്ന നിലയിൽ ആത്മവിശ്വാസം നേടിക്കൊടുത്ത മലയാള സിനിമയുടെമികച്ച ക്ളാസിക്കെന്ന് വിശേഷിപ്പിക്കാവുന്ന വിൻസെന്റ് മാസ്റ്ററുടെ “ഭാർഗവീ നിലയത്തിലെ”ഉജ്ജ്വലമായ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച, പിന്നീട് ഇമേജിനു ചുറ്റും കറങ്ങാതെ സി. രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവൽ ‘പ്രിയ’എന്ന പേരിൽ സിനിമയാക്കി സംവിധാനം ചെയ്ത്, അഭിനയസാധ്യത കണക്കിലെടുത്ത് […]Read More
ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ പ്രവേശിച്ച് 1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.തുടർന്ന് ഇസ്രായേൽ ശക്തമായി തിരിച്ചടിച്ചുകൊണ്ടിരിക്കുന്നു .ഇതുവരെയുള്ള ഏറ്റുമുട്ടലിൽ മരണം 7000 കഴിഞ്ഞു , ആഹാരവും മരുന്നും ഇല്ലാതെ ഗാസാനിവാസികൾ കഷ്ടപ്പെടുന്നു.ഇതിനിടയിൽ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് രംഗത്ത് വന്നു,ഗാസയില്‍ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു. ഇന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് നടക്കും. ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. ഇതിനിടെ ഇസ്രയേല്‍-ഹമാസ് […]Read More
കൊച്ചി :സിനിമ റിവ്യൂ ബോംബിങ്ങില്‍ ആദ്യ കേസ് റജിസ്റ്റർ ചെയ്ത് കൊച്ചി സിറ്റി പൊലീസ്.തിയേറ്ററുകളിലുള്ള സിനിമയെ സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി.‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി.ഒൻപതു പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്.സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ യൂട്യൂബും ഫേസ്ബുക്കും പ്രതികളാണ്.കേരളം പോലീസ് ആക്ട് സെക്ഷൻ 385 ,120 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് . സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് […]Read More
മദ്യപിച്ച് എറണാകുളം ടൗൺ പോലീസ് സ്റ്റേഷനിൽ ബഹളം വച്ച നടൻ വിനയകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ തൃക്കാക്കര എം എൽ എ ഉമാ തൊമസ് ഉൾപ്പടെ പലരും സർക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു .ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടതാണ്. ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോയെന്ന് ഉമ തോമസ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ തോമസ് […]Read More