തിരുവല്ലം ടോൾ നിരക്ക് വർദ്ധിപ്പിച്ച നടപടി പുനഃ പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി എഗഡ്കരി അറിയിച്ചു .തിരുവല്ലം ടോൾ നിരക്ക് വർധിപ്പിച്ച നടപടി അന്യായമാണെന്നുംആയത് പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് കോവളം എം.ൽ.എ എം. വിൻസെന്റ് നൽകിയ കാത്തിന് മറുപടി ആയിട്ടാണ് ഗഡ്കരി ഇത് അറിയിച്ചത് .റോഡ് പണി പോലുംകൃത്യമായി പൂർത്തിയാക്കാതെ നിരന്തരമായി ടോൾ നിരക്ക് വർധിപ്പിക്കുന്നതിൽ എം എൽ എ യുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളും പ്രതിക്ഷേധവും ടോൾ പ്ലാസ കേന്ദ്രീകരിച്ച് നടന്നുവരുകയാണ് .Read More
ചെന്നൈ: ഐഎസ്ആർഒ ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളര്‍മതി. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം ലോകം കേട്ടത്. തമിഴ്നാട്ടിലെ അരിയല്ലൂര്‍ സ്വദേശിനിയാണ്. 1959 ജൂലൈ 31നായിരുന്നു ജനനം. 1984ൽ ഐഎസ്ആർഒയിലെത്തി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്. […]Read More
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ കോന്നിയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പുറത്തിറക്കിയ മഴ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ടുള്ളത്. മഴ മുന്നറിയിപ്പും സ്കൂൾ അവധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും അറിയാം .വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ […]Read More
സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്.സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി
സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്. നിങ്ങൾക്ക് അത് തകർക്കാൻ കഴിയില്ലെന്നും അദേഹം പറഞ്ഞു. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് വിമർശനം ഉന്നയിച്ച ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെയാണ് അമിത് ഷാ രംഗത്തെത്തിയത്. രാജസ്ഥാനിലെ ദുംഗർപൂരിൽ ബിജെപിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നാണ് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഡിഎംകെയുടെയും […]Read More
ആദിത്യ എൽ1നെയും വഹിച്ച് പിഎസ്എൽവി സി 57 കുതിച്ചുയർന്നത്. ഇതിനായുള്ള കൗണ്ട്ഡൗണ്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും. ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ 16 ദിവസം തുടരുന്ന ഉപഗ്രഹത്തിന്റെ ഭ്രമണ […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഹെലികോപ്റ്റർ വാങ്ങാനുള്ള തീരുമാനത്തെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ഒരാൾക്കും വേണ്ടാത്ത മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയും സുരക്ഷയെന്ന് കെ സുധാകരൻ ചോദിച്ചു. സംസ്ഥാനം മൊത്തം വിറ്റാലും തീർക്കാനാകാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. അപ്പോൾ 80 ലക്ഷം രൂപ മുടക്കി മുഖ്യമന്ത്രി എന്തിന് ഹെലികോപ്റ്റർ യാത്ര ചെയ്തു? ഇത്തരം ധൂർത്തിനെതിരെ ഒരു കമ്മ്യൂണിസ്റ്റുകാരുടെയും നാവു പൊങ്ങാത്തതെന്താണെന്നും സുധാകരൻ ചോദിച്ചു. ഇങ്ങനെ ഖജനാവ് കൊള്ളയടിക്കുന്ന ഒരു മുഖ്യമന്ത്രി നാടിനു വേണമോ എന്ന് […]Read More
തിരുവനന്തപുരം: കാട്ടാക്കടയിൽ ബന്ധുവിന്റെ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കാട്ടാക്കട പൂവച്ചൽ അരുണോദയത്തിൽ അരുൺകുമാർ ദീപ ദമ്പതികളുടെ മകൻ ആദി ശേഖർ ആണ് മരിച്ചത്. കാട്ടാക്കട ചിന്മയ മിഷൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദി ശേഖർ. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുൻവശത്ത് വച്ചാണ് ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ അപകടം. സൈക്കിൾ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാർ ആണ് […]Read More
പ്രധാനമന്ത്രി നരേന്ദ്രമോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണക്കുന്നതായി സര്‍വേ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 80 ശതമാനം പേരും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് അനുകൂല അഭിപ്രായമാണ് പറഞ്ഞത്. ഇതിന് പുറമെ, സമീപകാലത്ത് ഇന്ത്യ ആഗോളതലത്തിൽ വളർച്ച കൈവരിച്ചതായി പത്തില്‍ ഏഴുപേരും വിശ്വസിക്കുന്നതായും സര്‍വേ വെളിപ്പെടുത്തുന്നു. ഫെബ്രുവരി 20 മുതല്‍ മെയ് 22 വരെയുള്ള കാലയളവിലാണ് സര്‍വേ നടത്തിയത്. ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളിലുള്ള 30,861 പേരാണ് സർവേയിൽ പങ്കെടുത്തത്. സെപ്റ്റംബർ ഒമ്പത്, […]Read More
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിലെ ഇടപെടലിനെകുറിച്ച് മന്ത്രിക്ക് നല്കിയ പരാതിയില്‍ മറുപടി കിട്ടിയില്ലെന്ന് സംവിധായകന് വിനയന്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് വിനയന് ആവര്‍ത്തിച്ചു. ഇക്കാര്യം താന്‍ ഉന്നയിച്ചതിന് പിന്നാലെ പല സംവിധായകരും തന്നെ വിളിച്ച് പിന്തുണ പ്രഖ്യാപിച്ചെന്നും വിനയന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ജൂറി മെമ്പർമാരുടെ ശബ്ദസന്ദേശം ഉൾപ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയിൽ പോയാൽ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല ഞാനതിനു പോകാഞ്ഞത്. അതെന്റെ നിലപാടായിരുന്നു… അതിനു ചില കാരണങ്ങളും ഉണ്ടായിരുന്നു. […]Read More