മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒന്നും ഒളിച്ചുവെക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി പറഞ്ഞു. കെഎസ്ഐഡിസിയുടെ ഹർജി അടുത്തമാസം 5ന് പരിഗണിക്കാനായി മാറ്റി. മുൻകൂട്ടി അറിയിക്കാതെയാണ് എസ്എഫ്ഐഒ സ്ഥാപനത്തിൽ അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കെഎസ്ഐഡിസിയുടെ ആരോപണം. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ അറിയിച്ചിരുന്നു.Read More
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു. സഖ്യകക്ഷിയായ ജെജെപിയുമായി നിലനില്‍ക്കുന്ന സീറ്റ് വിഭജന തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ കണ്ട് ഖട്ടര്‍ രാജിക്കത്ത് നല്‍കിയത്. ബിജെപിയുടെ നയാബ് സൈനിയോ സഞ്ജയ് ഭാട്ടിയയോ അടുത്ത മുഖ്യമന്ത്രി ആകാനുള്ള സാധ്യതാ പട്ടികയില്‍ മുൻനിരയിലുള്ളതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ബിജെപി നിയമസഭാ കക്ഷിയോഗം ചണ്ഡീഗഡിൽ നടത്താനിരിക്കെ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ഡൽഹിയിൽ ജനനായക് ജനതാ പാർട്ടിയുടെ യോഗം നടത്തി. ജെജെപിയുടെ ഏതാനും എംഎൽഎമാർ ചൗട്ടാലയുടെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ഭാരതീയ […]Read More
നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. നിയമം പിൻവലിക്കണമെന്നാവശ്യവുമായി കോൺഗ്രസ് മണ്ഡലതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം.Read More
ആണവായുധ പ്രഹരശേഷിയുള്ള അഗ്നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിഷന് ദിവ്യാസ്ത്ര എന്ന് പേരിട്ട പരീക്ഷണത്തിന്റെ വിജയത്തില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അന്തർവാഹിനികളിൽ നിന്നു വരെ വിക്ഷേപിക്കാവുന്ന മാരകമായ മിസെെലാണ് അഗ്നി 5 . 6,000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യത്തെ കൃത്യതയോടെ ആക്രമിക്കാന്‍ കഴിയും എന്നതടക്കമാണ് അഗ്നിയുടെ നേട്ടം. ഇന്ത്യ വികസിപ്പിച്ച എംഐആര്‍വി[മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ] സാങ്കേതിക വിദ്യയാണ് അഗ്നി 5 മിസൈലിന്റെ അടിസ്ഥാനം. മിഷന് ദിവ്യാസ്ത്ര എന്ന പേരിലായിരുന്നു […]Read More
ബിജെപിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 15ന് പാലക്കാടും 17ന് പത്തനംതിട്ടയിലും നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. മോദിയുടെ വരവ് പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ആവേശം പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാലക്കാട് സി.കൃഷ്ണകുമാറും പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍.Read More
ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതി (സി എ എ )നടപ്പിലാക്കികൊണ്ടുള്ള ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു.ഇതോടെ നിയമം പ്രാബല്യത്തിൽ വന്നു.ലോക്സഭ ഇലക്ഷന് മുൻപേ പൗരത്വ നിയമഭേദഗതി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പല ദേശീയ മാധ്യമങ്ങളിലൂടെയും പലപ്പോഴായി വ്യക്തമാക്കിയിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.പാക്കിസ്ഥാൻ, ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേയ്ക്ക് കുടിയേറിയ ബുദ്ധ, സിഖ്, പാഴ്സി, ജൈന, […]Read More
ബിജെപിയിലേക്ക് പോകേണ്ടിവരും. തൃശ്ശൂരിൽ തന്നെ തോൽപ്പിച്ചതുപോലെ മുരളീധരനെയും കോൺഗ്രസുകാർ തോൽപ്പിക്കും. അങ്ങനെ സംഭവിച്ചാൽ അദ്ദേഹത്തിനും ബിജെപിയിലേക്ക് പോവുന്നത് ചിന്തിക്കേണ്ടിവരും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്കഴിഞ്ഞാൽ കോൺഗ്രസിന്റെ കരുത്തരായ നേതാക്കൾ പോലും ബിജെപിയിലേക്ക് വരുമെന്നും പത്മജ പറഞ്ഞു. ഒരു മുൻ ഡി സി സി പ്രസിഡന്റ് പണം തട്ടി. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയെ എത്തിക്കുന്നതിന് 28 ലക്ഷം രൂപ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും പത്മജ കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി വിജയിക്കുമെന്നും പത്മജ തൃശൂരിൽ പറഞ്ഞു.Read More
സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടു.ഇശ നിസ്കാരാനന്തരം താറവിഹ് നിസ്കാരത്തോടെ പുണ്യ റമദാൻ ആരംഭിക്കും.യു എ ഇ യിൽ രൂപീകരിച്ച പ്രത്യേക സമിതിയും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.തിങ്കളാഴ്ച റമദാൻ ഒന്ന് ആയിരിക്കും.എന്നാൽ ഒമാൻ, ഫിലിപ്പൈൻ തുടങ്ങിയിടങ്ങളിൽ മാസപ്പിറ കണ്ടതാ യി റിപ്പോർട്ടില്ല.മാസപ്പിറവി ദർശിക്കാൻ രാജ്യത്തെ എല്ലാ മുസ്ലിങ്ങളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.ഉമ്മൽഗുറ കലണ്ടർ പ്രകാരംഞായറാഴ്ച ശഅബാൻ 29 ആയതിനാൽ റമദാൻ മാസപ്പിറവിയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാപേരും അത് നിരീക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.Read More
ലോക്സഭ ഇലക്ഷന്റെ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനം ലഭിച്ചില്ലെന്ന എ ഐ സി സി വക്താവ് ഷമ മുഹമ്മദിന്റെ വിമർശനത്തിന് മറുപടിയായാണ് കെ പി സി സി പ്രസിഡന്റ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഷമ മുഹമ്മദ് പാർട്ടിയിൽ ആരുമല്ലെന്നും വിമർശനത്തിന് അവരോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധി എപ്പോഴും സ്ത്രീ പ്രതിനിത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ പ്രവർത്തികമാക്കിയിട്ടില്ലെന്നും ഷമ മുഹമ്മദ് പറഞ്ഞു.കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റിൽ സ്ത്രീകളെ തഴഞ്ഞുവെന്നും സംവരണസീറ്റല്ലായിരുന്നുവെങ്കിൽ […]Read More
കർഷക സംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ചിൻ്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി നാല് മണിക്കൂർ “റെയിൽ രോക്കോ” പ്രതിഷേധം . ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പ്രതിഷേധക്കാർ ട്രെയിൻ തടയും. ഇതിലൂടെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് സമരക്കാർ ലക്ഷ്യമിടുന്നത്. വിളകൾക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് കഴിഞ്ഞ കുറേ നാളുകളായി കർഷകർ പ്രക്ഷോഭം നടത്തുന്നത് “ഫെബ്രുവരി 13 ന് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ആരംഭിച്ച പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഞങ്ങൾ ഇന്ന് […]Read More
