ലളിതമായ രേഖാചിത്രങ്ങള് കൊണ്ട് മലയാളിയുടെ സാഹിത്യലോകത്തെ ആസ്വാദനത്തിന്റെ മാസ്മരിക തലത്തിലേക്കുയര്ത്തിയ ആര്ട്ടിസ്റ്റ് നമ്പൂതിരി എന്ന കരുവാട്ട് മന വാസുദേവന് നമ്പൂതിരി (97 )അന്തരിച്ചു. വാര്ധക്യസഹജമായ രോഗങ്ങളാല് ചികിത്സയിൽ കഴിയവേ മലപ്പുറം കോട്ടക്കല് മിംസ് ആശുപത്രിയില് രാത്രി 12.21 നാണ് മരണം.കേരള ലളിതകലാ അക്കാദമി മുന് ചെയര്മാനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമാണ്. തകഴി,എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എന്, പുനത്തില് കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്ക്കും കഥകള്ക്കും വരച്ച ചിത്രങ്ങൾ ആ രചനകളോളം […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത നിലനിൽക്കുകയാണ്. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ […]Read More
കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്.കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ […]Read More
ഭോപ്പാൽ: മധ്യപ്രദേശിൽ സിദ്ധി ജില്ലയിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇരയായ യുവാവ് ദഷ്മത് റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് അദ്ദേഹത്തിന്റെ കാൽ കഴുകിയാണ് മുഖ്യമന്ത്രി മാപ്പ് പറഞ്ഞത്. പ്രവേശ് ശുക്ല എന്നൊരാളാണ് ഇത്തരത്തിൽ ഹീനമായ പ്രവൃത്തി ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദമായത്. ഇത് പിന്നീട്, വലിയ രാഷ്ട്രീയ […]Read More
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു തൃശ്ശൂർ: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു. 75 ാം വയസിൽ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്. 1928 ൽ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂർ മനയിലാണ് ജനനം. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ […]Read More
മലപ്പുറം: പൂക്കോട്ടുംപാടം അമരമ്പലത്ത് ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു. മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ടു കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്നുകിലോമീറ്റർ അകലെനിന്നു കണ്ടെത്തി. എന്നാൽ രണ്ടുപേരെ കാണാതായിട്ടുണ്ട്.സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താനുള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിതർപ്പണമടക്കമുള്ള ചടങ്ങുകൾക്കായി […]Read More
തിരുവനന്തപുരം: പിവി ശ്രീനിജന് എംഎല്എ നല്കിയ പരാതിയുടെ അടിസ്ഥാനത്തില് ഓണ്ലൈന് മാധ്യമമായ മറുനാടന് മലയാളിയുടെ ഓഫീസുകളില് പോലീസ് പരിശോധന. മറുനാടന് മലയാളിയുടെ മേധാവിയായ ഷാജന് സ്കറിയയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിറകെയാണ് പോലീസ് നടപടികള് ശക്തമാക്കിയത്. ഷാജന് സ്കറിയ ഇപ്പോഴും ഒളിവിലാണ്. പിവി ശ്രീനിജന് എംഎല്എയ്ക്കെതിരെ അപകീര്ത്തികരമായ വാര്ത്തകള് നല്കി എന്നതാണ് പരാതിയ്ക്ക് ആധാരം. ഇതില് പട്ടികജാതി-പട്ടിക വര്ഗ്ഗ പീഡന നിരോധന നിയമ പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. മുന്കൂര് ജാമ്യത്തിന് വേണ്ടി ഷാജന് സ്കറിയ ശ്രമിച്ചിരുന്നെങ്കിലും […]Read More
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കൊല്ലത്ത് റെയില്വെ ട്രാക്കില് മരം കടപുഴകി വീണു. തുടര്ന്ന് ഇന്നത്തെ കൊല്ലം – പുനലൂര്, പുനലൂര് – കൊല്ലം മെമു സര്വീസുകള് റദ്ദാക്കി. തോരാമഴയില് കൊല്ലം നഗരത്തിലുള്പ്പടെ റോഡുകളില് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്. സംസ്ഥാനത്ത് രാവിലെ മുതല് തുടരുന്ന മഴ വിദ്യാര്ഥികളുടെയും ഓഫീസ് ജീവനക്കാരുടെയും യാത്ര ഏറെ ബുദ്ധിമുട്ടിലാക്കി. പല ഭാഗത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. അതേസമയം, 4 ദിവസം കൂടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് […]Read More
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്രമന്ത്രി സഭയിൽ ഉൾപ്പെടെ അടിമുടി അഴിച്ചുപണികൾക്കൊരുങ്ങുകയാണ് ബിജെപി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബജെപിക്ക് ഇതുവരെ കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാത്ത സംസ്ഥാനമായ കേരളത്തെ ലക്ഷ്യമിട്ടാകും പുതിയ കരു നീക്കങ്ങൾ. സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അവസ്ഥ വളരെ പരിതാപ ഹരമാണ്.സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നും ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.Read More