ന്യൂഡൽഹി; ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അന്നുമുതൽ ഈ വിഷയത്തിൽ നിരവധി ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വന്നതിന് ശേഷം നിരവധി പാർട്ടികൾ ഇതിനെതിരെ പ്രതികരിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ യുസിസിയെ എതിർക്കുമ്പോൾ തന്നെ ഇതിനെ പിന്തുണച്ചുകൊണ്ട് മറ്റ് നിരവധി പാർട്ടികളും ഭരണകക്ഷിയിൽപ്പെടാത്ത ചില നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. യുസിസിയെ പിന്തുണയ്ക്കുന്ന എൻഡിഎ ഇതര കക്ഷികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. […]Read More
ന്യൂഡെൽഹി:ബെംഗളൂരുവിൽ നടക്കാനിരുന്ന വിശാലപ്രതിപക്ഷ യോഗം മാറ്റി വച്ചു. ജൂലൈ 13, 14 തീയതികളിൽ ബെംഗളൂരുവിൽ വച്ചായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. തീരുമാനം എൻസിപി പിളർപ്പിന്റെ സാഹചര്യത്തിലെന്ന് സൂചന. ഇന്നലെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് അജിത് പവാർ തന്റെ പക്ഷത്തുള്ള എംഎൽഎമാരുമായി എൻഡിഎ സഖ്യത്തിലേക്ക് എത്തിയത്. മോദി സർക്കാരിന്റെ വികസനത്തിന് താൻ സാക്ഷിയാണെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചു. സംസ്ഥാന – ദേശീയ വാർത്തകൾക്കൊപ്പം വിദേശ സംഭവങ്ങളും ഒറ്റ നോട്ടത്തിലറിയാംRead More
തിരുവനന്തപുരം: പെരുന്നാൾ നമസ്കാര സമയം പുറത്തേക്കുള്ള ഉച്ച ഭാഷിണി ഓഫ് ചെയ്ത് ഈദ് ഗാഹിന് സൗകര്യമൊരുക്കിയ പഴവങ്ങാടി ഗണപതി ക്ഷേത്രം അധികൃതർക്ക് നന്ദി അറിയിക്കാൻ ചാല ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. ചീഫ് ഇമാം അബ്ദുൽ ഷക്കൂർ മൗലവിയെയും മറ്റു ഭാരവാഹികളെയും ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ‘മാനവികതയുടെ പ്രവാചകൻ’ എന്ന പുസ്തകം ഉപഹാരമായി നൽകിയാണ് മസ്ജിദ് ഭാരവാഹികൾ മടങ്ങിയത്.Read More
കൊച്ചി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് കോണ്‍ഗ്രസിന് ഒരു അവ്യക്തതയുമില്ല. കഴിഞ്ഞ മാസം 15ന് ഈ വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ ജയറാം രമേശ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2018-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന ലോ കമ്മീഷന് ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളതെന്നാണ് ജയറാം രമേശ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.Read More
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയിൻ വിഷയവും മോസ്കോയിലേക്കുള്ള വാഗ്നർ സായുധ കൂലിപട്ടാളം നടത്തിയ അട്ടിമറി ശ്രമവും റഷ്യൻ ഭരണകൂടം സ്വീകരിച്ച നടപടികളും ചർച്ച ചെയ്തുവെന്ന് ക്രിംലിൻ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വാഗ്നർ കൂലിപ്പട്ടാളത്തിനെതിരെ സ്വീകരിച്ച നിർണായക നടപടികളെ മോദി പിന്തുണച്ചതായും ക്രെംലിൻ പറഞ്ഞു. ‘ജൂൺ 24ന് റഷ്യയിൽ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട്, ക്രമസമാധാന പാലനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കുമായി റഷ്യൻ ഭരണകൂടം കൈക്കൊണ്ട നിർണായക നടപടികളിൽ നരേന്ദ്ര […]Read More
തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങി ജനജീവിതം താറുമാറാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് നാടുകടത്തിയ കാട്ടാന അരിക്കൊമ്പന് വേണ്ടി സുപ്രീം കോടതിയിൽ വീണ്ടും ഹർജി. കേന്ദ്ര സർക്കാരിനെയും കേരള – തമിഴ്നാട് സർക്കാരുകളെയും എതിർകക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ജൂലൈ അഞ്ചിന് ഹർജി പരിഗണിക്കും. ജനവാസ – മൃഗമേഖലകളെ ശാസ്ത്രീയമായ പഠനങ്ങളിലൂടെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകലും തരം തിരിക്കണം. ഒരു മൃഗത്തെ അതിൻ്റെ ആവാസവ്യവസ്ഥയിൽ നിന്ന് ശാസ്ത്രീയ പഠനങ്ങളില്ലാതെ മാറ്റാൻ അനുവദിക്കരുത് എന്നീ […]Read More
ന്യൂഡൽഹി: 2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ കേരളത്തിൽ നിന്നും പ്രതിനിധിയുണ്ടാകുമെന്ന് റിപ്പോർട്ട്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ മോദി മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുമെന്നാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്.Read More
ചെന്നൈ: ജോലിക്ക് കൈക്കൂലി വാങ്ങിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി തമിഴ്നാട് ഗവർണർ ആർ എൻ രവി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചർച്ച നടത്താതെയാണ് ഗവർണറുടെ അത്യപൂർവ നീക്കമുണ്ടായിരിക്കുന്നത്. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.Read More
തിരുവനന്തപുരം: ബലി പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാൾ (Eid Ul Adha Eid 2023) ഓർമ്മിപ്പിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More
കെ. എസ്സ്. ആര്. ടി. സി. യുടെ പതനം ആസന്നമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ. എസ്സ്. ഇ. ബിയുടെ പതനവും ഏതാണ്ട് ഉറപ്പായിരിക്കുന്നത്. രണ്ടിന്റെയും പതനത്തിന്റെ മൂലകാരണം ഒന്നാണെന്നറിയുമ്പോഴാണ് നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നത്. ഒരു താരതമ്യ പഠനത്തിനല്ല, കെ. എസ്സ്. ആര്. ടി. സിഎങ്ങിനെയാണ് കുത്തുപാള എടുത്തതെന്ന് അറിയുമ്പോഴാണ് മറ്റേത്തിന്റെ പതനം പൂര്‍ണ്ണമായും ഉറപ്പായികഴിഞ്ഞു എന്ന് മനസ്സിലാവുന്നത്. കെ. എസ്സ്. ആര്. ടി. സി നഷ്ടത്തില്‍ ഓടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ജീവനകാരുടെ ബാഹുല്യവും പെന്‍ഷന്‍കാരുടെ എണ്ണവും […]Read More