ഇസ്രയേൽ:ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലം വാടിസ്വദേശി കൊല്ലപ്പെട്ടു. പനമൂട്ടിൽ പുരയിടം കാർമൽ കോട്ടേജിൽ പാറ്റ് നിബിൻ മാക്സ് വെ (31)ല്ലാണ് കൊല്ലപ്പെട്ടത്. രണ്ടു മലയാളികളടക്കം ഏഴുപേർക്ക് പരിക്കേറ്റു. ജോസഫ് ജോർജ്, ഇടുക്കി സ്വദേശി പോൾ മെൽവിൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.ഇവർക്ക് കൃഷി ഫാമിലായിരുന്നു ജോലി. തിങ്കളാഴ്ച രാവിലെ ഇസ്രയേലിലെ ഗലീലി ഫിംഗറിൽ ലബനൻ ഭാഗത്തു നിന്നാണ് ഷെൽ ആക്രമണമുണ്ടായത്. മർഗാലിയത്തിലെ കൃഷി ഫാമിലാണ് ഷെൽ പതിച്ചത്. മൃതദേഹം സീവ് ആശുപത്രി മോർച്ചറി യിൽ.സഹോദരൻ നിവിൻ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. […]Read More
ഇറ്റാനഗർ:കേരളത്തിന്റെ കണ്ണീർക്കളത്തിൽ മിസോറാം സന്തോഷിച്ചു. ഷൂട്ടൗട്ടു വരെ നീണ്ട ആ വേശപ്പോരിൽ കേരളത്തെ 7-6ന് വീഴ്ത്തി മിസോറാം സന്തോഷ് ട്രോഫി ഫുട്ബാൾ സെമിയിലെത്തി. നാളെ നടക്കുന്ന സെമിയിൽ സർവീസസാണ് മിസോറാമിന്റെ എതിരാളി. രണ്ടാം പകുതിയിൽ കേരളത്തിനായിരുന്നു ആധിപത്യം. 97-ാം മിനിറ്റിൽ മാൽസംസുവായ ലാങ്തെ കേരള വല കുലുക്കിയെങ്കിലും റഫറി അനുവദിച്ചില്ല. ലാൽറെം റുവാത്തയുടെ കൈയിൽ തട്ടിയായിരുന്നു പന്ത് പോയത്. ഒറ്റപ്പിഴവിൽ കേരളത്തിന് കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു.Read More
കൊൽക്കത്ത: ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷനാണ് പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നത്. ആകെ 16.6 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിലെ മെട്രോ ടണൽ നിർമ്മിച്ചിരിക്കുന്നത് ഹൂഗ്ലി നദിയിലാണ്. കൊൽക്കത്തിയുടെ ഇരട്ട നഗരങ്ങളായ ഹൗറയെയും സാൾട്ട് ലേക്കിനേയുമാണ് പാത ബന്ധിപ്പിക്കുന്നത്. രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഹൂഗ്ലി നദിയുടെ കിഴക്കും പടിഞ്ഞാറുമായാണ് […]Read More
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ കൈമാറാൻ കൂടുതൽ സമയം തേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ. തെരഞ്ഞടുപ്പ് കമ്മീഷന് വിശദാംശങ്ങൾ കൈമാറാൻ എസ്ബിഐക്ക് നൽകിയ സാവകാശം ബുധനാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണിതു്. ജൂൺ 30 വരെ കാലാവധി നീട്ടിനൽകണമെന്നാണ് അപേക്ഷ. 2019 ഏപ്രിൽ മുതൽ ഇലക്ടറൽ ബോണ്ടുകളിലൂടെ രാഷ്ട്രീയപാർട്ടികൾ സമാഹരിച്ച സംഭാവനകളുടെ മുഴുവൻ വിശദാംശങ്ങളും ബുധനാഴ്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നായിരുന്നു സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ വിധി. വിവരംലഭ്യമാക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് എസ്ബിഐയുടെ […]Read More
അടിമാലി: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുണ്ടോൻ വീട്ടിൽ ഇന്ദിര (65) കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ കൂവപറിക്കാനായി പറമ്പിലേക്കുപോയ സമയത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഭർത്താവ് രാമകൃഷ്ണന് ചായയുമായി പോയതാണ് ഇന്ദിര. സമീപവാസിയായ സൂസനുമായി സംസാരിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്ദിരയെ ചവിട്ടിയ ശേഷം സൂസനു പിന്നാലെയും ആന പാഞ്ഞടുത്തു. തിരികെ ചെന്ന ആന ഇന്ദിരയെ കുത്തിവീഴ്ത്തി. കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വനപാലകർക്കെതിരെ നാട്ടുകാർ ശക്തമായി പ്രതിക്ഷേധിച്ചു. മൃതദേഹം കോതമംഗലം താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടം […]Read More
ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ് നോൺ എക്സിക്യൂട്ടീവ് (അസി. സൂപ്രണ്ട് , ടെക്നിക്കൽ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, ക്ലറിക്കൽ അസിസ്റ്റന്റ്, പെയിന്റർ, വെഹിക്കിൽ ഡ്രൈവർ & മറ്റുള്ളവർ ) തസ്തികകളിൽ കരാർ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ ഒഴിവ്: 106. അപേക്ഷാ ഫീസ് 200 രൂപ. എസ് സി/എസ് ടി/പിഡബ്ലു ബിഡി/വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 27. വിവരങ്ങൾക്ക്:https.goashipyard.in കാണുക.Read More
ഇസ്ലാമാബാദ്:പാകിസ്ഥാന്റെ ഇരുപത്തിനാലാമത് പ്രധാനമന്ത്രിയായി പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎം എൽഎൻ) നേതാവ് ഷെഹബാസ് ഷെറീഫ് തെരഞ്ഞടുക്കപ്പെട്ടു. ഷെഹബാസിന് 201 വോട്ടും സ്വതന്ത്രനായ ഒമർ അയൂബ് ഖാന് 92 വോട്ടും ലഭിച്ചു. പിടിഐ പിന്തുണയ്ക്കുന്ന അംഗങ്ങൾ ‘ആസാദി’ മുദ്രാവാക്യം ഉയർത്തിയും ഇമ്രാൻ ഖാന്റെ പോസ്റ്റർ ഉയർത്തിയും പാർലമെന്റിൽ പ്രതിക്ഷേധിച്ചു. 2022 ഏപ്രിൽ മുതൽ 2023 ആഗസ്റ്റ് വരെ ഷെഹബാസ് പ്രധാനമന്ത്രിയായിരുന്നു. പാകിസ്ഥാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒമ്പതിന് നടക്കും. മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയാണ് പി എംഎൽഎ […]Read More
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്നതിൽ നേരിട്ട സാങ്കേതിക തകരാറുകൾ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ പരിഹരിച്ചു. തിങ്കളാഴ്ച മുതൽ ജീവനക്കാർക്ക് ശമ്പളം പിൻവലിക്കാൻ കഴിയുമെന്ന് ധനവകുപ്പ് ആറിയിച്ചു. ശമ്പളം കൃത്യസമയത്തുതന്നെ ജീവനക്കാരുടെ ട്രഷറി അക്കൗണ്ടിൽ എത്തിയിരുന്നു. പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ, പിൻവലിക്കാനോ കഴിയാതിരുന്നതാണ് പ്രതിസന്ധിയായത്.ട്രഷറിയിൽ നേരിട്ടെത്തി പെൻഷനും ശമ്പളവും വാങ്ങുന്നതിന് തടസ്സമുണ്ടായിരുന്നില്ല.Read More
തിരുവനന്തപുരം:സംസ്ഥാനത്ത് താപനില വീണ്ടും വർധിക്കുന്നു. ശനിയാഴ്ച പത്തനംതിട്ടയിൽ കൂടിയതാപനില 39.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില യാണിത്.38.7 ഡിഗ്രി സെൽഷ്യസ് കൊല്ലത്തും 32.5 ഡിഗ്രി സെൽഷ്യസ് ഇടുക്കിയിലും രേഖപ്പെടുത്തി. കേരളത്തിൽ ഇനിയും കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് പ്രവചിച്ചിട്ടുണ്ട്. മെയ് വരെയുള്ള സീസണിലും സാധാരണയെക്കാൾ ചൂടുകൂടും. കൂടാതെ ഉഷ്ണ തരംഗ ദിനങ്ങളുടെ എണ്ണം വർധിക്കാനും സാധ്യതയുണ്ട്. മൺസൂൺ ആരംഭത്തോടെ മാത്രമേ താപനില സാധാരണ സ്ഥിതിയിലേക്ക് മാറുകയുള്ളുവെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് സ്ഥിരീകരിച്ചു.Read More
തിരുവനന്തപുരം:എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. 2971 കേന്ദ്രങ്ങളിലായി 4, 27,105 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 630 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 285 കുട്ടികളും പരീക്ഷ എഴുതും.മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതുന്നത്. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 കേന്ദങ്ങളിലായി 2811 പേർ പരീക്ഷ എഴുതുന്നു. പരീക്ഷ മാർച്ച് 25ന് അവസാനിക്കും.ഉത്തരക്കടലാസ് മുല്യനിർണയം ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടത്തിലായി 70 ക്യാമ്പിൽ നടക്കും.Read More
