ഭോപ്പാല്‍:മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് 15 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ദസനംഗയ്ക്ക് സമീപം ദോഗര്‍ഗോണ്‍ പാലത്തില്‍ നിന്നാണ് ബസ് ഇന്നുപുലര്‍ച്ചെ വീണത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാദൗത്യം തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും […]Read More
താനൂര്‍ : ദുരന്തം നടന്ന താനൂര്‍ ഒട്ടുംപുറം തൂവല്‍ അഴിമുഖം മേഖലയില്‍ തലകീഴായി ചെളിയില്‍ പുതഞ്ഞ ബോട്ട് കരയ്ക്കെത്തിക്കാനുള്ള ശ്രമം രാത്രി വൈകിനടക്കുമ്ബോഴും ആശുപത്രികളിലേക്ക് ജനം ഒഴുകുകയായിരുന്നു. പാഞ്ഞെത്തുന്ന ആംബുലന്‍സുകളില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ആരോഗ്യപ്രവര്‍ത്തകരടക്കം. എന്നാല്‍ സമയം വൈകുംതോറും പ്രതീക്ഷയറ്റു. ആംബുലന്‍സുകളില്‍ എത്തികൊണ്ടിരുന്നത് ചേതനയറ്റ ശരീരങ്ങളായി. മരിച്ചവരില്‍ 15 പേര് കുട്ടികളായിരുന്നത് കൂടുതല്‍ നൊമ്ബരമായി.വെട്ടിപൊളിച്ച ബോട്ടില്‍നിന്ന് കുഞ്ഞിന്റെയും പോലീസ് ഉദ്യോഗസ്ഥന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തതോടെ ബോട്ടില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന പരിശോധന ശക്തമാക്കി. വടംകെട്ടി ജെ.സി.ബി. […]Read More
തേഞ്ഞിപ്പലം : പ്രതിയെ അന്വേഷിച്ചിറങ്ങിയ സിവല്‍ പോലീസ് ഓഫീസര്‍ക്ക് പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബോട്ടപകടത്തില്‍ ദാരുണാന്ത്യം. താനൂര്‍ ഡി.വൈ.എസ്.പിയുടെ സ്പെഷല്‍ സ്കോഡിലുള്ള പരപ്പനങ്ങാടി ചുടലപറമ്ബ് സ്വദേശി സബറുദ്ദീന് (38)നാണു മരിച്ചത്. ഒരു കേസില്‍ പിടികിട്ടാപുള്ളിയെ തേടിയിറങ്ങിയതായിരുന്നു സബറുദ്ധീന്‍.കുറ്റന്വേഷണത്തില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. പ്രതിയുടെ ലൊക്കേഷന്‍ പരിശോധിച്ച് ആദ്യം പരപ്പനങ്ങാടി പാലത്തിങ്ങലില്‍ എത്തിയതായിരുന്നു. എന്നാല്‍ അവിടെനിന്നു പ്രതിയുടെ ലൊക്കേഷന്‍ മാറ്റം മനസിലാക്കി 6.30- ഓടെ തൂവല്‍ തീരത്ത് എത്തി പ്രതിക്കായി ബോട്ടില്‍ കയറുകയായിരുന്നു.കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനായ മറ്റൊരു പോലീസുകാരനെ കരയില്‍ […]Read More