ഇസ്ലാമാബാദ്:ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷം പാകിസ്ഥാനിൽ ഷഹബാസ് ഷെറീഫ് (72)പ്രധാനമന്ത്രിയാകും. നവാസ് ഷെറീഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസും, ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്ഥാൻ പീപ്പിൽസ് പാർട്ടിയും തമ്മിൽ അധികാരം പങ്കിടാൻ തീരുമാനമായി. ബിലാവലിന്റെ പിതാവ് ആസിഫ് അലി സർദാരി (68)പ്രസിഡന്റാകും.ഇമ്രാൻ ഖാന്റെ തെഹ് രീക് ഇ ഇസാഫിനും സുന്നി ഇത്തിഹാദ് കൗൺസിലിനും കേവല ഭൂരിപക്ഷം തെളിയിക്കാനായില്ല. 265 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 133 സീറ്റ് വേണം. പിഎംഎല്ലിന് 75 ഉം, പിപിപിക്ക് 54 ഉം […]Read More
ബംഗളുരു:വനിതാ പ്രീമിയർ ക്രിക്കറ്റ് ലീഗിന് നാളെ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കം.രണ്ടാം പതിപ്പിലെ ആദ്യകളി രാത്രി 7.30 ന് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസും തമ്മിലാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ, യു പി വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ് എന്നിവയാണ് മറ്റു ടീമുകൾ. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം കാണാം. ഹർമൻ പ്രീത് കൗറാണ് മുംബൈ ക്യാപ്റ്റൻ. മലയാളിയായ എസ് സജന ആദ്യമായി ലീഗിൽ കളിക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ […]Read More
കണ്ണൂർ:നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ 8341 കുടംബങ്ങൾക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുന്ന റേഷൻ കാർഡ് അനുവദിച്ചു. 1642 കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന കാർഡും 756പേർക്ക് ഗുരുതര രോഗബാധിതരുടെ പട്ടികയിലുള്ള കാർഡും, 5951കുടുംബങ്ങൾക്ക് മുൻഗണനാ കാർഡും ലഭിക്കും.അന്ത്യോദയ കാർഡിൽ ഉൾപ്പെടുന്നവർക്ക് മാസം 30 കിലോ അരിയും, മൂന്നു കിലോ ഗോതമ്പും സൗജന്യമായും ഏഴ് രൂപ നിരക്കിൽ രണ്ടു കിലോ ആട്ടയും ലഭിക്കും. പൊതുവിതരണ ഉപഭോക്തൃകമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.Read More
ന്യൂഡൽഹി:ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പ് അട്ടിമറിച്ച ബിജെപിയ്ക്ക സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിയായി. ആംആദ്മി പാർട്ടി നേതാവ് കുൽദീപ് കുമാർ മേയറായി തെരഞ്ഞെടുക്കപ്പെട്ടതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാർഥി മനോജ് സോൻകറിനെ ജയിപ്പിക്കാൻ ബിജെപി നേതാവായ വരണാധികാരി അനിൽ മാസിഹ് ബാലറ്റിൽ കൃത്രിമം കാണിച്ചത് തെളിഞ്ഞതോടെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ പ്രഖ്യാപനം. വരണാധികാരിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും ജസ്റ്റിസുമാരായ ജെബി പർധിവാല, മനോജ് മിശ്ര എന്നിവരുപ്പെട്ട ബെഞ്ച് ഉത്തരവിട്ടു . ജനുവരി 30ലെ തെരഞ്ഞെടുപ്പിൽ […]Read More
ന്യൂയോർക്ക്:ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമത്തിന് വീണ്ടും തടയിട്ട് അമേരിക്ക. ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് അൾജീരിയ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഇത് മൂന്നാം തവണയാണ് സമാനപ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്. ചൊവ്വാഴ്ച വോട്ടിനിട്ട പ്രമേയത്തെ 13 അംഗങ്ങൾ അനുകൂലിച്ചു. ബ്രിട്ടൺ പ്രമേയത്തെ അനുകൂലിച്ചില്ല. ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിന്റെ കരടും യുഎൻ രക്ഷാസമിതിയുടെ പരിഗണിനയ്ക്കായി അമേരിക്ക മുന്നോട്ടു വച്ചു. ഗാസയിൽ പാലസ്തീൻകാർക്കു നേരെ ഇസ്രയേൽ […]Read More
തിരുവനന്തപുരം:ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർഥികൾ.2971പരീക്ഷാ കേന്ദ്രങ്ങളിലായി മാർച്ച് നാലിന് ആരംഭിക്കുന്ന പരീക്ഷ 25ന് അവസാനിക്കും. ഗൾഫിൽ എട്ട് കേന്ദ്രത്തിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും പരീക്ഷ നടത്തും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് 26 ന് അവസാനിക്കും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 2017 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം […]Read More
12-ാം പ്രതി ജ്യോതിബാബു എത്തിയത് ആംബുലൻസിൽ കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ഹൈക്കോടതി കുറ്റാക്കാരാണെന്ന് കണ്ടെത്തിയ രണ്ട് പ്രതികള്‍ കീഴടങ്ങി. സിപിഎം നേതാക്കളായ പത്താം പ്രതി കെ.കെ കൃഷ്ണന്, പന്ത്രണ്ടാം പ്രതി ജ്യോതിബാബുവുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് മാറാട് പ്രത്യേക കോടതിയില്‍ ഹാജരായത്. കഴിഞ്ഞ ദിവസമാണ് ടി.പി വധക്കേസില്‍ പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്ന പി.കെ കുഞ്ഞനന്തനടക്കമുള്ളവരുടെ ശിക്ഷ കോടതി ശരിവച്ചത്. നേരത്തെ വിചാരണ കോടതി ഇവരെ വെറുതേവിട്ടിരുന്നു. എന്നാല്‍, കെ.കെ രമ എംഎല്‍എ ഉള്‍പ്പെടെ നല്കിയ നല്കിയ പുനപ്പരിശോധന […]Read More
തിരുവനന്തപുരം : വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചലച്ചിത്രതാരവും മുൻ എം പി യുമായ സുരേഷ് ഗോപിക്ക് സമ്മാനിച്ചു . പുരസ്കാരം സ്വീകരിക്കുന്ന ചിത്രം സുരേഷ്ഗോപി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു .ഒരു ലക്ഷം രൂപയും പഞ്ചലോഹനിർമ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്കാരം നന്ദിയുള്ളവൻ’ എന്ന ക്യാപ്ഷനോടെയാണ് സുരേഷോ ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഗായകരായ പി.ജയചന്ദ്രൻ, ജി. വേണുഗോപാൽ,എം.ജി ശ്രീകുമാർ, ചലച്ചിത്ര നടൻ ഇന്ദ്രൻസ് എന്നിവർക്ക് വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം […]Read More
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. സംഭവത്തില്‍ നേമം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ തീരുമാന പ്രകാരം വീട്ടിൽവച്ച് പ്രസവമെടുക്കുകയായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രസവം എടുക്കാൻ തുടങ്ങിയത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു.Read More
തിരുവനന്തപ്പുരത്തെ 13 വയസുകാരിയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അമ്മയുടെ ഹർജി. 2023 മാർച്ച് 29നാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. കുട്ടിയെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ശാരീരിക പീഢനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.Read More
