ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ച് പാർട്ടി രംഗത്തുവന്നത്. അതേസമയം, എഎപിയുടെ ഈ നീക്കം 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപംകൊണ്ട പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുമോ എന്ന വാദം ഉയർന്നുകഴിഞ്ഞു. 2025ലാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. എഎപി ജനറൽ സെക്രട്ടറി സന്ദീപ് പതക് ദേശീയ തലസ്ഥാനത്ത് എഎപിയുടെ ബിഹാർ യൂണിറ്റ് നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി. യോഗത്തിൽ സന്ദീപ് ബിഹാറിൽ പാർട്ടി ശക്തിപ്പെടേണ്ടതിന്റെ […]Read More
കൊല്ലം: മധുരയിൽനിന്ന് ചെങ്കോട്ട പാതയിലൂടെ കൊല്ലം വഴി ഗുരുവായൂരിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസ് ഓടിത്തുടങ്ങി. മധുര-ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം, പുനലൂര്‍-ഗുരുവായൂര്‍ എന്നീ ട്രെയിനുകളെ ഒറ്റ സർവീസാക്കിയാണ് ഇന്റർസിറ്റി എക്സ്പ്രസ് ഓടിത്തുടങ്ങുന്നത്. മധുരയിൽനിന്ന് രാവിലെ 11.20നാണ് ട്രെയിൻ ആദ്യമായി സർവീസ് തുടങ്ങിയത്.ഈ ട്രെയിൻ വൈകീട്ട് ആറിന് പുനലൂരും 6.30 ന് കൊട്ടാരക്കരയിലും 7.30 ന് കൊല്ലത്തും എത്തിച്ചേരും. കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം, തൃശൂര്‍ വഴി പിറ്റേന്ന് പുലര്‍ച്ചെ 2.10 ന് ഗുരുവായൂരിലെത്തും. തിങ്കളാഴ്ച ആയിരിക്കും ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള ട്രെയിനിന്റെ […]Read More
2019ലെ ചന്ദ്രയാന്‍-2ദൗത്യംപരാജയപ്പെട്ടെങ്കിലും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്ത അഭിനന്ദിക്കാനും അവരെ ആശ്വസിപ്പിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ഇത്തവണ മോദി എത്തുന്നത് ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ശാസ്ത്രജ്ഞരെ മനസ്സ് തുറന്ന് അഭിനന്ദിക്കാനാണ്. ഗ്രീസ് സന്ദര്‍ശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ 7.15ഓടെയാണ് മിഷന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിസംബോധന ചെയ്തത്. ഈ ലക്ഷ്യത്തിനായി തങ്ങളുടെ ജീവിതം തന്നെ മാറ്റിവെച്ച ശാസ്ത്രജ്ഞരാണ് ചന്ദ്രയാന്‍-3 വിജയത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നത്. ഒരു സുപ്രഭാതത്തിലുണ്ടായ ദൗത്യമായിരുന്നില്ല ഇത്. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ആലോചനയും കഠിനാധ്വാനവുമാണ് ഇന്ത്യയെ ഇന്ന് […]Read More
ബെംഗളൂരു: ചന്ദ്രയാൻ 3 ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി, ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്നും അറിയിച്ചു. ചന്ദ്രയാൻ 2 ഇറങ്ങിയ സ്ഥലം തിരംഗ പോയിന്റ് എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രീസിൽ നിന്ന് ബെംഗളൂരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് കാണുകയായിരുന്നു പ്രധാനമന്ത്രി. വിദേശത്ത് ആയിരുന്നെങ്കിലും എന്റെ മനസ്സ് ഇവിടെയായിരുന്നെന്നും മോദി ഇസ്ട്രാക്കിൽ […]Read More
മധുര: തമിഴ്നാട്ടിലെ മധുരയിൽ ട്രെയിനിൽ ഉണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. അപകടത്തിൽ 9 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 5 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. മരിച്ചവരിൽ ആറ് പേർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് ഭൗരത് ഗൗരവ് ട്രെയിനിന്റെ ഒരു കോച്ചിൽ തീ ഉയർന്നത്. ലക്നൗവിൽ നിന്ന് ഈ മാസം 17ന് നിന്ന് യാത്ര തിരിച്ച 63 അംഗ സംഘമാണ് കോച്ചിലുണ്ടായിരുന്നത്. യാത്രക്കാർ […]Read More
ഗ്രീസ് സന്ദർശനത്തിന് ശേഷമാണ് മോദി ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരു എച്ച്എഎൽ വിമാനത്താവളത്തിലെത്തി.ബെംഗളൂരു വിമാനത്താവളത്തിന് പുറത്ത് സജ്ജീകരിച്ച വേദിയിൽ വച്ചാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തത്. ലോകത്തിന്റെ ഓരോ കോണിലും ഇന്ത്യയുടെ ശാസ്ത്ര നേട്ടത്തെക്കുറിച്ച് അഭിമാനപ്പെടുകയാണെന്നും പ്രധാനമന്ത്രി.ചന്ദ്രയാൻ പദ്ധതി സമയത്ത് താൻ രാജ്യത്തുണ്ടായിരുന്നില്ല. അതിനാൽ തന്നെ തിരികെ എത്തുമ്പോൾ ഡൽഹിയിലേക്കല്ല ബെംഗളൂരുവിലേക്ക് എത്തി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യാനായിരുന്നു തൻ്റെ തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.താൻ എത്തുന്നത് ശാസ്ത്രജ്ഞരെ കാണാൻ ആണെന്നും പ്രോട്ടോക്കോൾ പ്രകാരം തന്നെ വന്ന് കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രിയോടും ഗവർണറോടും […]Read More
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണര്‍ നൽകി ഗ്രീസിന്റെ ആദരം. ഏകദിന സന്ദർശനത്തിനായി നരേന്ദ്ര മോദി ഗ്രീസിലെത്തിയപ്പോഴാണ് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു പുരസ്കാരം സമ്മാനിച്ചത്. ബഹുമതി സ്വീകരിച്ച മോദി ഗ്രീക്ക് പ്രസിഡന്റിന് നന്ദി പറഞ്ഞു. ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്നും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. 15ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലെത്തിയ മോദി ഇവിടെ നിന്നാണ് ഗ്രീസിലേക്ക് പോയത്. 40 വർഷത്തിന് ശേഷമാണ് ഒരിന്ത്യൻ […]Read More
തിരുവനന്തപുരം: തിരുവല്ലത്തെ ടോൾ നിരക്ക് ഗണ്യമായി വർധിക്കുന്നത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുമുള്ള അവഗണനയാണെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യത്തിൽ വ്യക്തിപരമായി ഇടപെട്ട് അനുകൂലമായ തീരുമാനമുണ്ടാക്കണമെന്ന് മന്ത്രി പറഞ്ഞു.സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാന പ്രകാരം ദേശീയപാതയിലെ ടോൾ പിരിവ് സംവിധാനം പരിഷ്കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോൾ നിരക്ക് വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോള്‍ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി […]Read More
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ, അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും ചോദ്യമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്. അപകീർത്തികരമായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർത്തി എന്നരോപിക്കുന്ന അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും ഉദ്ദേശം വിചാരണക്കോടതി വിധി പറയുന്നത് വൈകിക്കുകയാണെന്നായിരുന്നു ദിലീപിന്റെ പ്രധാന വാദം. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ […]Read More