തിരുവനന്തപുരംസംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് – പുതുവർഷ ബമ്പർ നറുക്കെടുപ്പിൽ XC224091 നമ്പർ ടിക്കറ്റിന് 20 കോടി രൂപ. ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട്ടെ മൊത്ത വിൽപ്പന ഏജൻസിയിൽ നിന്ന് തിരുവനന്തപുരത്തെ ഏജന്റായ ദുരൈരാജ് വാങ്ങിവിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്. പാലക്കാട്ടെ വിൻസ്റ്റാർ ലോട്ടറി ഏജന്റ് ഷാജഹാനിൽ നിന്നാണ് കിഴക്കേക്കോട്ട ലക്ഷ്മി ഏജൻസി ടിക്കറ്റ് വാങ്ങിയതു്. ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ലായെന്ന് ദുരൈരാജ് പറഞ്ഞു. ലക്ഷ്മി ഏജൻസിക്ക് ആദ്യമായാണ് ബമ്പർ അടിക്കുന്നത്. ശബരിമല സീസനായതിനാൽ ധാരാളം ഇതര സംസ്ഥാനക്കാർ […]Read More
മോസ്കോയുദ്ധത്തടവുകാരായ 65 ഉക്രയ്ൻ സൈനികരുമായി പോയ റഷ്യൻ വിമാനം തകർന്നു. മോസ്കോയിൽ നിന്ന് ബെൽഗൊ റോഡിലേക്ക് തടവുകാരെ മാറ്റുകയായിരുന്ന വിമാനമാണ് ബുധനാഴ്ച രാവിലെ തകർന്നു വീണത്. യുദ്ധത്തടവുകാരെ കൈമാറുന്നതിനു മുന്നോടിയായി ബെൽഗൊറോഡിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. വിമാനം ഉക്രയ്ൻ വെടിവച്ചിട്ടതാണെന്ന് റഷ്യ ആരോപിച്ചു. ഉക്രയ്ൻ ഭീകരാക്രമണമാണ് നടത്തുന്നതെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി. റഷ്യയുടെ ആരോപണത്തിൽ ഇതുവരെ ഉക്രയ്ൻ പ്രതികരിച്ചിട്ടില്ല. റഷ്യ – ഉക്രയ്ൻ യുദ്ധം 700 ദിവസം പിന്നിട്ടിരിക്കുകയാണ്.ഇരുഭാഗത്തും കനത്ത ആൾനാശമാണ് ഉണ്ടായിട്ടുള്ളത്.Read More
ന്യൂഡൽഹിമണിപ്പൂരിൽ ആറു സഹപ്രവർത്തകർക്കു നേരെ വെടിവച്ചശേഷം അസം റൈഫിൾസ് ജവാൻ സ്വയം വെടി വച്ച് മരിച്ചു. കലാപം രൂക്ഷമായ കുക്കി ഭൂരിപക്ഷമുള്ള ജില്ലയിലെ ചുരാചന്ദ് പൂരിൽ നിന്നുള്ള സൈനികനാണ് വെടിവച്ചത്. ഇന്ത്യ- മ്യാന്മാർ അതിർത്തിയോട് ചേർന്ന തെക്കൻ മണിപ്പൂരിലെ സാജിത് തമ്പക്കിലുള്ള എആർ ബറ്റാലിയനിലാണ് സംഭവം. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ ആറ് ജവാന്മാരും മണിപ്പൂരിന് പുറത്തുള്ളവരാണ്.Read More
ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിൽ മൂന്ന് കളിയും തോറ്റ് ഒരു പോയിന്റുമില്ലാതെ ഇന്ത്യ പുറത്തായി. അവസാന മത്സരത്തിൽ സിറിയയോട് ഒറ്റഗോളിന് ഇന്ത്യ കീഴടങ്ങി. സുനിൽ ഛേത്രിക്കും കൂട്ടർക്കും ടൂർണമെന്റിൽ ഒരുവട്ടം പോലും എതിർ വലയിൽ പന്തെത്തിക്കാനായില്ല. 1964 ൽ റണ്ണറപ്പായതാണ് ഇന്ത്യയുടെ മികച്ച നേട്ടം. 1984, 2011, 2019 വർഷങ്ങളിലെല്ലാം ഇന്ത്യക്ക് പരാജയമായിരുന്നു. നാല് പോയിന്റുള്ള സിറിയ മൂന്നാം സ്ഥാനമുറപ്പിച്ചു. ഇന്ത്യയുടെ ഗ്രൂപ്പ് ബിയിൽ നിന്ന് ഓസ്ട്രേലിയയും, ഉസ്ബെക്കിസ്ഥാനും പ്രീക്വാർട്ടറിലെത്തി.Read More
തിരുവനന്തപുരം:പതിനഞ്ചാം നിയമസഭയുടെ പത്താം ബജറ്റ് സമ്മേളനം നാളെ മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ബജറ്റ് സമേളനത്തിന് തുടക്കമാകുമെന്ന് സ്പീക്കർ എഎൻ ഷംസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച ജനുവരി 29, 30, 31 തീയതികളിൽ നടക്കും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 12 മുതൽ 14 വരെ ബജറ്റ് ചർച്ച. ധനാഭ്യർഥനകളുടെ സൂക്ഷപരിശോധന ഫെബ്രുവരി15 മുതൽ 25 വരെ.സബ്ജറ്റ് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥന പാസാക്കും.സർക്കാർ കാര്യത്തിനായി അഞ്ചു […]Read More
