മലപ്പുറം: പൂക്കോട്ടുംപാടം അമരമ്പലത്ത് ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു. മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ടു കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്നുകിലോമീറ്റർ അകലെനിന്നു കണ്ടെത്തി. എന്നാൽ രണ്ടുപേരെ കാണാതായിട്ടുണ്ട്.സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താനുള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിതർപ്പണമടക്കമുള്ള ചടങ്ങുകൾക്കായി […]Read More
തിരുവനന്തപുരം: പിവി ശ്രീനിജന് എംഎല്‍എ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍ പോലീസ് പരിശോധന. മറുനാടന്‍ മലയാളിയുടെ മേധാവിയായ ഷാജന് സ്കറിയയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിറകെയാണ് പോലീസ് നടപടികള്‍ ശക്തമാക്കിയത്. ഷാജന് സ്കറിയ ഇപ്പോഴും ഒളിവിലാണ്. പിവി ശ്രീനിജന് എംഎല്‍എയ്ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്കി എന്നതാണ് പരാതിയ്ക്ക് ആധാരം. ഇതില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഷാജന് സ്കറിയ ശ്രമിച്ചിരുന്നെങ്കിലും […]Read More
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കൊല്ലത്ത് റെയില്‍വെ ട്രാക്കില്‍ മരം കടപുഴകി വീണു. തുടര്‍ന്ന് ഇന്നത്തെ കൊല്ലം – പുനലൂര്‍, പുനലൂര്‍ – കൊല്ലം മെമു സര്‍വീസുകള്‍ റദ്ദാക്കി. തോരാമഴയില്‍ കൊല്ലം നഗരത്തിലുള്‍പ്പടെ റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്. സംസ്ഥാനത്ത് രാവിലെ മുതല്‍ തുടരുന്ന മഴ വിദ്യാര്‍ഥികളുടെയും ഓഫീസ് ജീവനക്കാരുടെയും യാത്ര ഏറെ ബുദ്ധിമുട്ടിലാക്കി. പല ഭാഗത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. അതേസമയം, 4 ദിവസം കൂടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് […]Read More
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്രമന്ത്രി സഭയിൽ ഉൾപ്പെടെ അടിമുടി അഴിച്ചുപണികൾക്കൊരുങ്ങുകയാണ് ബിജെപി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബജെപിക്ക് ഇതുവരെ കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാത്ത സംസ്ഥാനമായ കേരളത്തെ ലക്ഷ്യമിട്ടാകും പുതിയ കരു നീക്കങ്ങൾ. സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അവസ്ഥ വളരെ പരിതാപ ഹരമാണ്.സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നും ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.Read More
ന്യൂഡൽഹി; ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അന്നുമുതൽ ഈ വിഷയത്തിൽ നിരവധി ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വന്നതിന് ശേഷം നിരവധി പാർട്ടികൾ ഇതിനെതിരെ പ്രതികരിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ യുസിസിയെ എതിർക്കുമ്പോൾ തന്നെ ഇതിനെ പിന്തുണച്ചുകൊണ്ട് മറ്റ് നിരവധി പാർട്ടികളും ഭരണകക്ഷിയിൽപ്പെടാത്ത ചില നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. യുസിസിയെ പിന്തുണയ്ക്കുന്ന എൻഡിഎ ഇതര കക്ഷികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. […]Read More
ന്യൂഡെൽഹി:ബെംഗളൂരുവിൽ നടക്കാനിരുന്ന വിശാലപ്രതിപക്ഷ യോഗം മാറ്റി വച്ചു. ജൂലൈ 13, 14 തീയതികളിൽ ബെംഗളൂരുവിൽ വച്ചായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. തീരുമാനം എൻസിപി പിളർപ്പിന്റെ സാഹചര്യത്തിലെന്ന് സൂചന. ഇന്നലെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് അജിത് പവാർ തന്റെ പക്ഷത്തുള്ള എംഎൽഎമാരുമായി എൻഡിഎ സഖ്യത്തിലേക്ക് എത്തിയത്. മോദി സർക്കാരിന്റെ വികസനത്തിന് താൻ സാക്ഷിയാണെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചു. സംസ്ഥാന – ദേശീയ വാർത്തകൾക്കൊപ്പം വിദേശ സംഭവങ്ങളും ഒറ്റ നോട്ടത്തിലറിയാംRead More
തിരുവനന്തപുരം: പെരുന്നാൾ നമസ്കാര സമയം പുറത്തേക്കുള്ള ഉച്ച ഭാഷിണി ഓഫ് ചെയ്ത് ഈദ് ഗാഹിന് സൗകര്യമൊരുക്കിയ പഴവങ്ങാടി ഗണപതി ക്ഷേത്രം അധികൃതർക്ക് നന്ദി അറിയിക്കാൻ ചാല ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. ചീഫ് ഇമാം അബ്ദുൽ ഷക്കൂർ മൗലവിയെയും മറ്റു ഭാരവാഹികളെയും ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ‘മാനവികതയുടെ പ്രവാചകൻ’ എന്ന പുസ്തകം ഉപഹാരമായി നൽകിയാണ് മസ്ജിദ് ഭാരവാഹികൾ മടങ്ങിയത്.Read More
കൊച്ചി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് കോണ്‍ഗ്രസിന് ഒരു അവ്യക്തതയുമില്ല. കഴിഞ്ഞ മാസം 15ന് ഈ വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ ജയറാം രമേശ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2018-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന ലോ കമ്മീഷന് ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളതെന്നാണ് ജയറാം രമേശ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.Read More
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയിൻ വിഷയവും മോസ്കോയിലേക്കുള്ള വാഗ്നർ സായുധ കൂലിപട്ടാളം നടത്തിയ അട്ടിമറി ശ്രമവും റഷ്യൻ ഭരണകൂടം സ്വീകരിച്ച നടപടികളും ചർച്ച ചെയ്തുവെന്ന് ക്രിംലിൻ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വാഗ്നർ കൂലിപ്പട്ടാളത്തിനെതിരെ സ്വീകരിച്ച നിർണായക നടപടികളെ മോദി പിന്തുണച്ചതായും ക്രെംലിൻ പറഞ്ഞു. ‘ജൂൺ 24ന് റഷ്യയിൽ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട്, ക്രമസമാധാന പാലനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കുമായി റഷ്യൻ ഭരണകൂടം കൈക്കൊണ്ട നിർണായക നടപടികളിൽ നരേന്ദ്ര […]Read More
