തിരുവനന്തപുരം: പുതുപ്പള്ളിയിൽ റെക്കോർഡ് വിജയം നേടിയ ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും സഭാംഗങ്ങളെയും ചാണ്ടി ഉമ്മൻ അഭിവാദ്യം ചെയ്തു. രാവിലെ പുതുപ്പള്ളി ഹൗസിലെ പ്രാർത്ഥനയ്ക്ക് ശേഷം ഉമ്മൻചാണ്ടി പ്രശ്നപരിഹാരങ്ങൾ നടത്തിയ കസേരയിൽ ചാണ്ടി ഉമ്മൻ അൽപനേരം ഇരുന്നു. ശേഷം തലസ്ഥാനത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ ആദ്യദിവസം സഭയിലെത്തിയത്. പുതുപ്പള്ളിയുടെ വികസനത്തിന് പ്രേരകമായി ഉമ്മൻ ചാണ്ടി എപ്പോഴും തന്റെ […]Read More
തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. മാസപ്പടി ആരോപണം ഉന്നയിക്കുന്നത് പ്രത്യേക മനോനില ഉള്ളവരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭരക എന്ന നിലയിലുളള ഇടപാട് മാത്രമാണ് നടന്നത്. ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. എല്ലാം നിയമപരമായാണ് നടന്നത്. ഇപ്പോൾ നടക്കുന്നത് വേട്ടയാടലാണെന്നും മാത്യു കുഴൽനാടൻ പറയുന്നത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെ ആരോപണം ഉന്നയിക്കുന്നത് വേട്ടയാടലിന്റെ മറ്റൊരു രൂപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ […]Read More
തിരുവനന്തപുരം: പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖർ കാറിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിൽ. പ്രിയരഞ്ജൻ ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു. ആദിശേഖറിനെ മനപൂർവം കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിനു പിന്നാലെ പ്രിയരഞ്ജൻ ഒളിവിലായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പ്രിയരഞ്ജന്റെ കാർ ഇടിച്ച് കാട്ടാക്കട ചിന്മയ മിഷൻ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ ആദി ശേഖർ മരിച്ചത്. സംഭവത്തിൽ പ്രിയരഞ്ജനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. അപകടത്തിന്റെ സിസിടിവി […]Read More
പത്തനംതിട്ട: ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്നതിനിടെ ജല വൈദ്യത പദ്ധതി ഡാമുകളിലേക്ക് നീരൊഴുക്ക് ശക്തമായി. കിഴക്കൻ മലയോര മേഖലയിൽ കഴിഞ്ഞ നാലുദിവസമായി കനത്ത മഴ പെയ്യുന്നുണ്ട്. ഇത് ഡാമുകളെ പുഷ്ട്ടിപ്പെടുത്തുന്നുമുണ്ട്. മഴക്കൊപ്പം അന്തരീക്ഷം മേഘാവൃതമായി തുടരുന്നതും കനത്ത മൂടൽ മഞ്ഞും കിഴക്കൻ മേഖലയിലെ യാത്രക്കും തടസമായിട്ടുണ്ട്. ഗവി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഈ കാലാവസ്ഥ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. സംസ്ഥാനത്തെ പ്രധാന ജല വൈദ്യുത പദ്ധതിയായ ശബരിഗിരി വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായത്തോടെ സംഭരണികളിലെ ജലനിരപ്പ് […]Read More
ജി-20യില്‍ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്. സംഘടനയിലെ സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന് ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചു. ” ആഫ്രിക്കന്‍ യൂണിയന് ജി-20ല്‍ സ്ഥിരാംഗത്വം നല്‍കാനുള്ള നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വെച്ചു. ഇക്കാര്യത്തില്‍ എല്ലാവരുടെയും സമ്മതമുണ്ടെന്ന് വിശ്വസിക്കുന്നു,” എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതോടെ സംഘടനയിലെ 21-ാമത് അംഗരാജ്യമായി ആഫ്രിക്കന്‍ യൂണിയന് മാറും.Read More
ചന്ദ്രബാബു നായിഡു അറസ്റ്റിൽ Read More
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മകന് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയര്‍ത്തിയ പന്തല്‍ അഴിക്കുമ്പോള്‍ ആയിരുന്നു ദാരുണാപകടം സംഭവിച്ചത്Read More
പുതുപ്പള്ളിക്കാരുടെ മനസ്സിലായിരുന്നു ഉമ്മൻ ചാണ്ടിക്കുള്ള സ്ഥാനമെന്ന് ചാണ്ടി ഉമ്മാന്റെ മഹാഭൂരിപക്ഷത്തോടെയുള്ള വിജയത്തിലൂടെ തെളിയിച്ചു, ജയ്ക്കിന്റെ തുടർച്ചയായുള്ള മൂന്നാം തോൽവി ഇടതു മുന്നണിക്ക് കിട്ടിയ പ്രഹരം തന്നെയാണ് .ബി ജെ പി കേരളത്തിൽ ഒന്നും നേടാനാകില്ല എന്നത് ഒരിക്കൽ കൂടി തെളിയിച്ചു . കെ എം മാണിയുടെ മരണശേഷം പല പിടിച്ചെടുത്തതുപോലെ പുതുപ്പള്ളിയും നേടാമെന്ന് സി പി എം കണക്ക് കൂട്ടി.പിണറായി വിജയനും കുടുമ്പത്തിനും എതിരെ ഉയന്നു വന്നിട്ടുള്ള ആരോരോപണങ്ങൾക്കു ജയ്ക്കിന്റെ വിജയത്തിലൂടെ മറുപടി പറയാമെന്നുമുള്ള ആത്മ വിശ്വാസത്തിലായിരുന്നു […]Read More
: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി പിവി അന്‍വര്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്നാണ് ലാന്‍ഡ് ബോര്‍ഡ് ഓതറൈസിഡ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്‍വറിന്റെയും ഭാര്യയുടേയും പേരിലുള്ള പിവിആര്‍ എന്റര്ടെയ്ന്മെന്റ് പാര്‍ട്ണര്‍ഷിപ് സ്ഥാപനത്തിന് എതിരെയാണ് റിപ്പോര്‍ട്ട്. ഈ പങ്കാളിത്ത സ്ഥാപനം പാര്‍ട്ണര്‍ഷിപ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇത് തുടങ്ങിയത് ചട്ടം മറികടക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും […]Read More
വോട്ടെണ്ണലിന് വിപുലമായ ക്രമീകരണങ്ങൾ കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ നടക്കുക. തിരുവനന്തപുരം:രാഷ്ട്രീയ കേരളം ഏറെ ആകാഷയോടെ ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വിപുലമായ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ നടക്കുക. ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ, 20 മേശകളിലായാണ് എണ്ണുക. അതിൽ 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽവോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽബാലറ്റ് സിസ്റ്റം) വോട്ടുകളും […]Read More
