തിരുവനന്തപുരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ചാണ് പുതിയ ഫലങ്ങൾ വന്നിരിക്കുന്നത് ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ തന്നെ ജയിക്കുമെന്നാണ് സർവേ ഫലം വന്നിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസിന് 39 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടുകളും മറ്റുള്ളവർക്ക് മൂന്ന് ശതമാനം […]Read More
മൂന്നാം തവണയും താന്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024-ലെ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ ശരിയായി തന്നെ വിധിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്ന് മണികണ്ട്രോൾ ഡോട്ട് കോമിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു ”2014-മോദിയെ അധികം ആര്‍ക്കും അറിയില്ലായിരുന്നു, എന്നിട്ടും വലിയ ഭൂരപക്ഷത്തോടെ അവര്‍ എനിക്ക് വോട്ട് ചെയ്തു. ഇപ്പോള്‍ ഏകദേശം പത്തു വര്‍ഷത്തോളമായിരിക്കുന്നു. അവര്‍ മോദിയെ എല്ലായിടത്തും കണ്ടിട്ടുണ്ട്- ചന്ദ്രയാന്‍ ദൗത്യത്തിലൂടെയും സമീപകാല യുഎസ് സന്ദര്ശനത്തിലൂടെയുമെല്ലാം. ജനങ്ങള്‍ക്കിപ്പോള്‍ എന്നെ നന്നായി അറിയാം. അടുത്തതവണയും അവര്‍ […]Read More
തിരുവനന്തപുരം:മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും. ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭായാത്രകളിലായി രണ്ടരലക്ഷം കുട്ടികൾ കൃഷ്ണവേഷം കെട്ടുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ, പൊതുകാര്യദർശി കെ എൻ സജികുമാർ എന്നിവർ അറിയിച്ചു. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും” എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിവ ശോഭായാത്രയ്ക്ക് […]Read More
ഇന്ന് കേരളത്തിൽ മറ്റ് അന്യഭാഷാ ചിത്രങ്ങളിൽ ഏറ്റവും പ്രേക്ഷകർ ഉള്ളത്തമിഴ് ചിത്രങ്ങൾക്ക് മാത്രമാണ് .ഒരു കാലത്ത് ഇംഗ്ലീഷ് സിനിമകൾക്കും ഹിന്ദിസിനിമകൾക്കും സ്ഥിരം പ്രേക്ഷകർ ഉണ്ടായിരുന്നു. ഇപ്പോൾ കൂടുതലും കേരളത്തിൽഇനിഷ്യൽ കളക്ഷൻ നേടുന്നത് തമിഴ് ചിത്രങ്ങളാണ് .ഗ്രാമങ്ങളിൽ പോലും സൂര്യക്കുംവിജയിക്കും അജിത്തിനും ധാരാളം ഫാൻസ് അസ്സോസിയേഷനുകളുണ്ട് .ഇന്നും രജനിയുംകമലഹാസനും മലയാളികളുടെ ഇഷ്ട താരങ്ങൾ തന്നെയാണ് സൂപ്പർ സ്റ്റാർ രജനി ചിത്രമായ ജയിലർ ലോക മാർക്കറ്റിൽ 500 കോടിയിലധികം നേടിയപ്പോൾകേരളത്തിലെ വിഹിതം ഇരുപത് ദിവസം കൊണ്ട് നേടിയത് 50 കോടിയാണ് […]Read More
ന്യൂഡൽഹി: രാജ്യത്തിൻ്റെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി സൂചന. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന പേര് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാനാണ് ആലോചനയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിൻ്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം. ഔദ്യോഗിക പ്രമേയത്തിലൂടെ രാജ്യത്തിൻ്റെ പേരുമാറ്റം എളുപ്പത്തിൽ സാധ്യമാക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. പേരുമാറ്റം സാധ്യമാകണമെങ്കിൽ […]Read More
തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോര്പറേഷന് ചെയര്മാന് സ്ഥാനം ഏറ്റെടുത്ത നടപടി സർക്കാർ മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ്(ബി) അതൃപ്തി അറിയിച്ചതോടെയാണ് തീരുമാനം മരവിപ്പിച്ചത്. പുതിയ ഉത്തരവ് പുറത്തിറക്കും. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പ്രേംജിത്തിനെ നീക്കി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും,സിപിഎം നേതാവുമായ എം രാജഗോപാലൻ നായർ ചെയർമാനായാണ് കോർപ്പറേഷൻ കഴിഞ്ഞദിവസം പുനസംഘടിപ്പിച്ചത്. കേരള കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായും എല്‍ഡിഎഫ് കണ്‍വീനറുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായി […]Read More
കേരള കോൺഗ്രസ് ബിയില്‍ നിന്ന് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്തു. അഡ്വക്കേറ്റ് എം. രാജഗോപാലൻ നായരെ ചെയര്‍മാനാക്കി ബോർഡ് പുന: സംഘടിപ്പിച്ചു. കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്ത് ആയിരുന്നു ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത്. അന്തരിച്ച കേരള കോണ്‍ഗ്രസ് ബി നേതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ പിൻഗാമിയായാണ് പ്രേംജിത്ത് ചുമതലയേറ്റത്. അതേസമയം, സിപിഎം തീരുമാനം ഏകപക്ഷീയമാണെന്നും ചെയര്മാന് സ്ഥാനം ഒഴിവാക്കിയ നടപടിയില്‍ ഇടത് മുന്നണിയെ പ്രതിഷേധം അറിയിക്കുമെന്നും കേരള കോൺഗ്രസ് ബി നേതൃത്വം അറിയിച്ചു. […]Read More
തിരുവല്ലം ടോൾ നിരക്ക് വർദ്ധിപ്പിച്ച നടപടി പുനഃ പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി എഗഡ്കരി അറിയിച്ചു .തിരുവല്ലം ടോൾ നിരക്ക് വർധിപ്പിച്ച നടപടി അന്യായമാണെന്നുംആയത് പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് കോവളം എം.ൽ.എ എം. വിൻസെന്റ് നൽകിയ കാത്തിന് മറുപടി ആയിട്ടാണ് ഗഡ്കരി ഇത് അറിയിച്ചത് .റോഡ് പണി പോലുംകൃത്യമായി പൂർത്തിയാക്കാതെ നിരന്തരമായി ടോൾ നിരക്ക് വർധിപ്പിക്കുന്നതിൽ എം എൽ എ യുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളും പ്രതിക്ഷേധവും ടോൾ പ്ലാസ കേന്ദ്രീകരിച്ച് നടന്നുവരുകയാണ് .Read More
ചെന്നൈ: ഐഎസ്ആർഒ ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളര്‍മതി. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം ലോകം കേട്ടത്. തമിഴ്നാട്ടിലെ അരിയല്ലൂര്‍ സ്വദേശിനിയാണ്. 1959 ജൂലൈ 31നായിരുന്നു ജനനം. 1984ൽ ഐഎസ്ആർഒയിലെത്തി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്. […]Read More
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ കോന്നിയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പുറത്തിറക്കിയ മഴ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ടുള്ളത്. മഴ മുന്നറിയിപ്പും സ്കൂൾ അവധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും അറിയാം .വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ […]Read More
