ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വ്യോമസേന, നാവികസേന മേധാവികള്‍. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷ്യല്‍ എപി സിങ്, നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവരാണ് ഇന്ന് (മെയ് 04) പ്രധാനമന്ത്രിയെ കണ്ടത്. യോഗത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കടുത്ത നടപടികളാണ് സ്വീകരിച്ചത്. സിന്ധു നദീജല കരാർ താത്ക്കാലികമായി നിർത്തിവയ്ക്കുകയും അട്ടാരിയിലെ അതിർത്തി അടച്ചുപൂട്ടുകയും […]Read More
പത്മശ്രീ റാബിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം. ഒരു ചക്രക്കസേരയിൽ ഇരുന്ന് കേരളത്തിലെ നിരവധി പേർക്ക് അക്ഷരവെളിച്ചം പകർന്ന പത്മശ്രീ റാബിയയുടെ വിയോഗം ദു:ഖകരമാണ്. സമ്പൂർണ്ണ സാക്ഷരതാ മിഷൻ ഇൻസ്ട്രക്ടർ എന്ന നിലയിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ റാബിയ നടത്തിയ മുന്നേറ്റങ്ങൾ അവരെ എന്നും ഓർമ്മയിൽ നിർത്തും. വളരെ ചെറുപ്പത്തിൽ പോളിയോ ബാധ മൂലം ചലനശേഷി നഷ്ടപ്പെട്ടെങ്കിലും അറിവ് കൈമുതലാക്കി സമാനതകളില്ലാത്ത പോരാട്ടം നയിക്കാൻ അവർക്ക് കഴിഞ്ഞു.ഒരു പരിമിതിയ്ക്കും അക്ഷരത്തെയും അറിവിനെയും തടയാനാകില്ലെന്നു നമ്മെ ബോധ്യപ്പെടുത്തിയ […]Read More
മാധ്യമപ്രവർത്തകർക്കായി സൈബർ ക്രൈം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പോലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സൈബർ കുറ്റകൃത്യങ്ങൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചു അവബോധന ക്ലാസ് സംഘടിപ്പിച്ചു. അനുദിനം മാറിവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു നിരന്തരം അവബോധനം ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചതെന്നും പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ പി എസ് പറഞ്ഞു. വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ , കുറ്റവാളികളെ പിടികൂടുന്ന രീതി , സൈബർ […]Read More
തിരുവനന്തപുരം: സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി നിദർശ് ആണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലായിരുന്നു സംഭവം. ലീവ് കഴിഞ്ഞ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ വീട്ടിൽ നിന്നും മടങ്ങിയത്. ആത്മഹത്യയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല.Read More
രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഒരു പാകിസ്ഥാൻ അർദ്ധസൈനിക സേന അംഗത്തെ കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. അബദ്ധത്തിൽ അതിർത്തി കടന്നതിന് ഒരു ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത് രണ്ടാഴ്ച കഴിഞ്ഞാണ് ഈ സംഭവം. ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തി (ഐബി) കടന്നതിന് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) സൈനികനെ പാകിസ്ഥാൻ […]Read More
മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആയിഷയുടെ ദേഹത്തേക്ക് സമീപത്തെ പ്ലാവില്‍ നിന്ന് ചക്ക വീഴുകയായിരുന്നു. ചക്ക വീണതിന്റെ ആഘാതത്തില്‍ കുട്ടി മുഖവും തലയും അടിച്ചു വീണിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More
മുല്ലൻപുർ:കാത്തിരുന്ന സ്വപ്ന കിരീടത്തിലേക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഒരു ചുവടു കൂടി. ഐപിഎൽ ക്രിക്കറ്റ് ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തകർത്തെറിഞ്ഞ് ബംഗളുരു ഫൈനലിലേക്ക് കുതിച്ചു. ഉശിരോടെ പന്തെറിഞ്ഞ ബൗളർമാർ എട്ട് വിക്കറ്റിന്റെ ആധികാരിക ജയമൊരുക്കി.പഞ്ചാബിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ ബംഗളുരു 14.1 ഓവറിൽ 101 ൽ ഒതുക്കി. മറുപടിക്ക് വെറും പത്തോവർ മതിയായിരുന്നു. സ്കോർ:പഞ്ചാബ് 101 ( 14 ), ബംഗളുരു 106/2 (10). മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർ സൂയാഷ് ശർമയും പേസർ […]Read More
മെഡിക്കൽ കോളേജിൽ തീപിടിത്തം: കേസെടുത്ത് പൊലീസ്കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള തീരുമാനത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ.Read More
റിസർച്ച് അവാർഡിന് അപേക്ഷിക്കാം തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പ്രൊഫ. ഡോ. എൻ. ആർ. മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള താല്പര്യമുള്ള അധ്യാപകർക്കും വിദ്യാർഥികൾക്കും എൻട്രികൾ അയക്കാം. 2024-25 അധ്യയന വർഷം മെയ് 30 നു മുൻപ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്തിട്ടുള്ള ഡിസ്സെർറ്റേഷനും റിസർച്ച് ആർട്ടിക്കിളും മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം ജൂൺ 30 നു മുൻപായി പ്രിൻസിപ്പൽ […]Read More
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരുന്ന മൂന്ന് മണിക്കൂർ നേരത്തേയ്ക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് […]Read More