തിരുവനന്തപുരം : നെയ്യാറ്റിന്കര ഗവ.ഹോമിയോ ആശുപത്രിയില് ക്ലീനര് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 45 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 18000 രൂപ ലഭിക്കും. മാര്ച്ച് 26ന് രാവിലെ 10.30ന് നെയ്യാറ്റിന്കര ഗവ.ഹോമിയോ ആശുപത്രിയില് അഭിമുഖം നടത്തും. 60 വയസിന് താഴെ പ്രായമുള്ളവര്ക്ക് പങ്കെടുക്കാം.Read More
സ്കില്ഡ് ലേബര് നിയമനം ഏജന്സി ഫോര് ഡെവലപ്മെന്റ് ഓഫ് അക്വകള്ച്ചര് കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റര്, എയറേറ്റര്, വാട്ടര്പമ്പ് തുടങ്ങിയ ഉപകരണങ്ങള് കൈകാര്യം ചെയ്യുന്നതിന് സ്കില്ഡ് ലേബറിനെ ദിവസ വേതനടിസ്ഥാനത്തില് താത്കാലികമായി നിയമിക്കുന്നു. ഐ.ടി.ഐ ഇലക്ട്രിക്കല് ട്രേഡില് സര്ട്ടിഫിക്കറ്റ് ഉള്ളവര്ക്ക് മാര്ച്ച് 25ന് രാവിലെ 10.30ന് അഡാക്കിന്റെ വര്ക്കല ഓടയം ഹാച്ചറിയില് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കാം. പ്ലംബിംഗ് ജോലികളില് പരിചയമുള്ളവര്ക്ക് മൂന്ഗണന ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് -9037764919, 9544858778.Read More
പുതുപ്പാടി: ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡ്മായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം. അപകടത്തിൽ രാജസ്ഥാൻ സ്വദേശിയായ ലുക്മാൻ 40 വയസ്സ് മരണപ്പെട്ടു മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. ആറുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.അലി 38 വയസ്സ് സുനിൽ 27 വയസ്സ് ഉത്തം 26 വയസ്സ്ശിർജതർ 25 വയസ്സ്പ്രതീഷ് 38 വയസ്സ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാജസ്ഥാൻ സ്വദേശികളായ ജോലിക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ലത്തീഫ് അടിവാരമാണ് വിവരങ്ങൾ നൽകിയത്Read More
തിരുവനന്തപുരം : മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രില്, മെയ് മാസങ്ങളില് നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച […]Read More
ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതിക്ക് പിന്നാലെ ഭൂമി വിഷയത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് മുനമ്പം സമരസമിതി. സമുദായ സംഘടനകളും ആയി കൂടി ചേർന്ന് പ്രക്ഷോഭം ശക്തമാക്കാൻ ആണ് തീരുമാനം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യം സർക്കാർ ഇനിയെങ്കിലും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയും രംഗത്തെത്തി .Read More
കണ്ണൂർ : പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. […]Read More
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി : അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 58 വയസ് കവിയരുത്. വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദം (ബി.ടെക് / ബി.ഇ). പ്രവൃത്തി പരിചയം : കേരള സർക്കാർ വകുപ്പുകൾ / കെപിഡബ്ല്യുഡി / കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 15 വർഷത്തെ പ്രവൃത്തിപരിചയവും, ആയതിൽ കുറഞ്ഞത് മൂന്ന് വർഷം എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) തസ്തികയിലോ അതിലുമുയർന്ന തസ്തികയിലോ പ്രവൃത്തിപരിചയം. […]Read More
ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കേരള ഹൈക്കോടതിയുടെ വിമർശനം. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോർഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഭക്തരില് നിന്ന് ശേഖരിക്കുന്ന പണം ഇത്തരം കാര്യങ്ങള്ക്ക് വേണ്ടിയല്ല ചെലവാക്കേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദൈവത്തിനായി നല്കുന്ന പണം ധൂര്ത്തടിച്ച് കളയാനുള്ളതല്ല. പണം കൂടുതലുണ്ടെങ്കില് അവിടെ വരുന്നവര്ക്ക് അന്നദാനം നല്കൂ. ഇത് […]Read More
ഹേമ ക,മ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. അന്വേഷണത്തിൻ്റെ പേരിൽ ആരേയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ, ഹേമ കമ്മറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള് രജിസ്റ്റര് ചെയ്തെന്ന് സര്ക്കാര് ഹൈക്കോടതിയില് അറിയിച്ചിരുന്നു. നാല് കേസുകളില് അന്വേഷണം പൂര്ത്തിയാക്കി റിപ്പോര്ട്ട് സമര്പ്പിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു. മൊഴി നൽകാൻ […]Read More
എമ്പുരാന്റെ’ ആദ്യ പ്രദര്ശനം മാര്ച്ച് 27ന് ആറു മണിക്ക് തുടങ്ങുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകമെമ്പാടുമുള്ള തിയറ്ററുകളില് അവിടത്തെ ടൈം സോണ് അനുസരിച്ചായിരിക്കും പ്രദര്ശന സമയം ക്രമീകരിക്കുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദര്ശനത്തിനെത്തുന്നത്. ആശീര്വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില് ആന്റണി പെരുമ്പാവൂര്, സുഭാസ്കരന്, ഗോകുലം ഗോപാലന് എന്നിവര് ചേര്ന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല് മുടക്കേറിയ സിനിമയാണ് എമ്പുരാന്. 2019 ല് […]Read More