സംസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. കോളേജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന അക്രമി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കൊല്ലം ഉളിയക്കോവില്‍ സ്വദേശിയും ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാര്‍ഥിയുമായ ഫെബിന് ജോര്‍ജ് ഗോമസിനെ (21) ആണ് കുത്തി കൊന്നത്. നീണ്ടകര സ്വദേശി തേജസ് രാജാണ് കുത്തി കൊന്ന ശേഷം കാറില്‍ കയറി രക്ഷപ്പെട്ട് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയില്‍വേ ട്രാക്കിലാണ് തേജസ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. ഉളിയക്കോവിൽ കോളേജ് […]Read More
വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന പുരസ്കാരമായ 2024ലെ കേരള പുരസ്കാരങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്കാരവിതരണം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരള ജ്യോതി പുരസ്കാരം പ്രൊഫ.എം കെ സാനുവിന് വേണ്ടി ചെറുമകൻ അനിൽ കൃഷ്ണൻ ഏറ്റുവാങ്ങി. സയൻസ്, എൻജിനിയറിങ് വിഭാഗത്തിലെ സമഗ്ര സംഭാവനക്കുള്ള കേരള ജ്യോതി പുരസ്ക്കാരം മുൻ ഐ എസ് […]Read More
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം മുതുർ കവപ്ര മാറത്ത് മനയിൽ കെ എം അച്ചുതൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു.ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറു മാസത്തേക്കാണ് തെരഞ്ഞെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്കാരമണ്ഡപത്തിൽ വച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്. നേരത്തെ യോഗ്യത നേടിയ 51 പേരിൽ 44 പേർ […]Read More
ഇസ്ലാമാബാദ്: ലഷ്കർ ഇ തായ്ബ ഭീകരനും മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സഈദിന്റെ അനന്തരവനുമായ ഫൈസൽ നദീം (അബു ഖത്തൽ )കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ പഞ്ചാബ് – ഝലം ജില്ലയിലെ മംഗ്ലാബൈപാസിൽ അബു ഖത്തലും സംഘവും സഞ്ചരിച്ച വാഹനത്തിലേക്ക് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ 20 വട്ടം വെടിവച്ചതായാണ് വിവരം.അബു ഖത്തൽ തൽക്ഷണം മരിച്ചു.ജമ്മു കശ്മീരിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തയാളാണ്. 2000 ൽ കശ്മീരിൽ പ്രവർത്തിച്ചിരുന്ന ഖത്തൽ പിന്നീട് പാക് അധിനിവേശ കശ്മീരിൽ താമസമാക്കി.ഇന്ത്യൻ സുരക്ഷാ […]Read More
തിരുവനന്തപുരം: ലഹരിക്കെതിരായ നടപടി ഏകോപിപ്പിക്കാനും ശക്തമാക്കാനും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. 24 ന് നിയമസഭ ചേംബറിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ പൊലീസും എക്സൈസും ചേർന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെയുള്ള സമഗ്രപദ്ധതിക്ക് യോഗം രൂപം നൽകുംRead More
തിരുവനന്തപുരം : എസ്എടി ആശുപത്രിയില്‍ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. നഴ്സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഓക്സിജൻ അഡ്ജസ്റ്റ് ചെയ്യുന്ന ഫ്ലോ മീറ്ററാണ് അമിത മർദ്ദം കാരണം പൊട്ടിത്തെറിച്ചത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ശൈലയെ കണ്ണാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തു. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന.എങ്ങനെയാണ് പൊട്ടിത്തെറിച്ചത് എന്നുള്ളത് വ്യക്തമല്ല.Read More
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നവീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിന്റെ പ്രകാശനം മാസ്ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്സാപ്പ് നമ്പറും (807 806 60 60) ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു.രാജ്യത്ത് ആദ്യമായിട്ട് തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം […]Read More
തിരുവനന്തപുരം : പൂജപ്പുര സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ സ്പീച് തെറാപിസ്റ്റ്, റെമഡിയൽ എഡ്യൂക്കേറ്റർ, സൈക്കോതെറാപ്പിസ്റ്റ് (സ്ത്രീകൾ മാത്രം) എന്നീ തസ്തികകളിൽ 28 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദമാണ് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. ഏർളി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സിൽ അല്ലെങ്കിൽ ഹിയറിങ് ഇംപെയേർഡ് അല്ലെങ്കിൽ ഇൻറ്റലെക്ച്വൽ എന്നിവയിൽ ഡി.എഡ് എന്നിവയാണ് റെമഡിയൽ എഡ്യൂക്കേറ്റർ തസ്തികയിലേക്കുള്ള യോഗ്യത. […]Read More
തിരുവനന്തപുരം : തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 28ന് വൈകീട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.inRead More
തിരുവനന്തപുരം: ആശമാരുടെ സമരം അടുത്തഘട്ടം പ്രഖ്യാപിച്ചു. ഈ മാസം 20ാം തീയതി മുതല്‍ സെക്രട്ടേറിയറ്റിനു അനിശ്ചിതകാല മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് നേതാക്കള്‍ നിരാഹാര സമരമിരിക്കും. ആശ ഹെൽത്ത് വർക്കേസ് അസോസിയേഷൻ നേതാവ് വി.കെ സദാനന്ദനാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ച് ഉത്തരവിറക്കിയതിന് പിന്നെലെയാണ് ആശമാരുടെ രണ്ടാംഘട്ട സമര പ്രഖ്യാപനം. ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു. ആശാ പ്രവർത്തകർ സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം […]Read More