പത്തനംതിട്ട:മീനമാസ പൂജകൾക്കായി ശബരിമലനട വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. ശനിയാഴ്ച പുലർച്ചെ അഞ്ചിന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതിഹോമവും നടക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി 19 ന് രാത്രി 10 ന് നട അടയ്ക്കും. വെർച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശനം നടത്താം. ശബരിമലയിൽ പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ദർശനം നടത്താവുന്ന രീതി വെള്ളിയാഴ്ച മുതൽ നടപ്പാകും. ഫ്ളൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരു വശങ്ങളിലൂടെ ബലിക്കൽപ്പുര കയറി ദർശനം […]Read More
അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ഭക്തലക്ഷങ്ങൾ ആറ്റുകാൽ പൊങ്കാല സമർപ്പിച്ചു. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ നഗരത്തിലെമ്പാടും വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു. പൊങ്കാല അർപ്പിക്കാൻ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ഭക്തർ തിരുവനന്തപുരം നഗരത്തിലേക്ക് എത്തിയത്. കൃത്യം 10.15ന് ആറ്റുകാല് ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന് വാസുദേവന് ഭട്ടതിരിപ്പാട് ശ്രീകോവിലില് നിന്നും ദീപം പകര്ന്ന് മേല്ശാന്തി ഗോശാല വിഷ്ണു വാസുദേവന് നമ്പൂതിരിക്ക് കൈമാറി. തുടര്ന്ന് 10.30ന് ക്ഷേത്ര നടയ്ക്ക് നേരെ ഒരുക്കിയ പണ്ടാരയടുപ്പില് മേല്ശാന്തി […]Read More
തിരുവനന്തപുരം വര്ക്കല പുല്ലാനിക്കോടില് ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. പുല്ലാനിക്കോട് സ്വദേശി സുനിൽ ദത്ത് (54) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി ഉഷാകുമാരിക്കും (46)വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഉഷാ കുമാരിയുടെ ഭര്ത്താവ് ഷാനിയാണ് ഇരുവരെയും വെട്ടിയത്. സംഭവത്തിനു ശേഷം രക്ഷപെട്ട ഇയാൾക്കായി വര്ക്കല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വെകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉഷാകുമാരിയും ഷാനിയും കുറച്ചുനാളുകളായി അകന്ന് താമസിക്കുകയായിരുന്നു. വ്യാഴ്ച വൈകിട്ട് ഷാനിയും രണ്ട് സുഹൃത്തുക്കളുമായി ഉഷാകുമാരിയുടെ കുടുംബവീട്ടിൽഎത്തുകയും ഉഷാകുമാരിയുമായി […]Read More
അമേരിക്കയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി വർക്കലയിൽ താമസിച്ചു വന്നിരുന്ന വിദേശ പൗരൻ അലക്സേജ് ബേസിക്കോവ് വർക്കല പോലീസിന്റ പിടിയിൽ . ലിത്വാനിയൻ സ്വദേശിയായ പ്രതി, അമേരിക്കയിൽ നിരോധിച്ച റഷ്യൻ ക്രിപ്റ്റോ കറൻസി ഇടപാടുകളിലുൾപ്പടെ തീവ്രവാദ സംഘങ്ങൾക്കും സൈബർ ക്രിമിനൽ സംഘങ്ങൾക്കും ലഹരിമാഫിയയ്ക്കും സഹായം ചെയ്തു എന്നതാണ് കുറ്റം. 2019 മുതൽ 2025 വരെ ഏകദേശം 96 ബില്യൺ യു എസ് ഡോളർ ഇടപാടാണ് അലക്സേജ് ബേസിക്കോവും കൂട്ടാളി അലക്സാണ്ടർ മിറയും ചേർന്ന് നടത്തിയത് . ഏകദേശം ഒരു മാസമായി […]Read More
കാഞ്ഞിരംകുളം : എസ്എസ്എൽസി പരീക്ഷ വാലുവേഷൻ കേന്ദ്രങ്ങളിലേക്ക് ഉത്തരക്കടലാസുകൾ അയക്കുന്നതിന് സ്റ്റാമ്പ് ലഭ്യമാവാതെ അധികൃതർ അലഞ്ഞു. പരീക്ഷ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സ്കൂളുകളിൽ സ്റ്റാമ്പ് വിതരണം അധികൃതർ ചെയ്തിട്ടില്ല . സാധാരണ ജില്ലാ വിദ്യാഭ്യാസ ആഫീസർ മുഖാന്തരം പരീക്ഷ ആരംഭിക്കുന്ന ദിവസം തന്നെ കേന്ദ്രങ്ങളിൽ സ്റ്റാമ്പ് ആവശ്യത്തിന് നൽകിയിരുന്നു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിൽ അന്വേഷിച്ചപ്പോൾ ഇതുവരെ സ്റ്റാമ്പുമായി ബന്ധപ്പെട്ട യാതൊരു തുകയും സർക്കാർ അനുവദിച്ചിട്ടില്ല എന്നും എപ്പോൾ ലഭ്യമാകുമെന്ന് യാതൊരു അറിവും ഇല്ല എന്നുമാണ് അറിഞ്ഞത്. ഇത് […]Read More
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഡൽഹി കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതിന് എത്തിയ കേന്ദ്ര ധനമന്ത്രിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ്, വയനാടിനായി അനുവദിച്ച 529 കോടി രൂപയുടെ വായ്പ മാർച്ച് 31 നകം നിബന്ധന […]Read More
തിരുവനന്തപുരം: അമേരിക്കൻ കൊടുംകുറ്റവാളിയായ ലിത്വാനിയ പൗരനെ തലസ്ഥാനത്ത്നിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്റ്റോ കറൻസി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കേവ് (46) നെയാണ് വർക്കലയിലെ ഹോം സ്റ്റേയിൽനിന്ന് ചൊവ്വാഴ്ച പിടികൂടുന്നത്. വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സിബിഐയുമായി സഹകരിച്ച് പിടികൂടിയത്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്കെതിരെ ഇന്റപോൾ വാറന്റ് പുറപ്പെടുവിച്ചിരുന്നു.Read More
മലപ്പുറം: ഹരിയാനയിൽ നടന്ന 73-ാമത് അഖിലേന്ത്യാ പൊലീസ് ഗെയിംസ് വോളിബോൾ പുരുഷവിഭാഗത്തിൽ കേരള പൊലീസിന് സ്വർണം. ഫൈനലിൽ സിഐഎസ്എഫിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കി.(23 -25, 25.21, 25-23, 25-18). വനിതാവിഭാഗത്തിൽ കേരളം റണ്ണേഴ്സ് അപ്പായി. ഫൈനലിൽ സിആർപിഎഫിനോട് ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു തോൽവി.പുരുഷ ടീം മുഹമ്മദ് മുബഷീർ, പി വി ജിഷ്ണു, എറിൻ വർഗീസ്, നിർമൽ ജോർജ്, സുനിൽ സുജിത്, കെ കെ ശ്രീഹരി, ബിൻഷാസ്, ജിബിൻ സെബാസ്റ്റ്യൻ, വിഷ്ണു മഹേശ്വരൻ,മധുസൂദന പണിക്കർ (പരിശീലകൻ), മനോജ് […]Read More
ന്യൂഡൽഹി: രാജ്യ വിരുദ്ധപ്രവർത്തനം ആരോപിച്ച് ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ടു സംഘടനകളെ അഞ്ച് വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചു. കശ്മീരിൽ നിർണായക സ്വാധീനമുള്ള ആത്മീയ നേതാവ് മിർവെയ്സ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റി (എഎസി)യെയും, ഷിയ നേതാവ് മസ്റൂർ അബ്ബാസ് അൻസാരി നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലീമിനെയു(ജെകെഐ എം)മാണ് ആഭ്യന്തര മന്ത്രാലയം നിരോധിച്ചതു്Read More
ഇസ്ലാമാബാദ് : തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ പാസ്സഞ്ചർ ട്രെയിനിന് നേരെ ഭീകരാക്രമണം.ജാഫർ എക്സ്പ്രസ്സ് ട്രെയിനാണ് ഭീകരർ തട്ടിയെടുത്തത്.400ലധികം യാത്രക്കാരുള്ള ട്രയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ധിയാക്കുകയായിരുന്നു.ബലൂച് ലിബറേഷൻ ആർമി (ബി എൽ എ )എന്ന ഭീകര സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവന ഇറക്കി.ഒൻപത് കോച്ചുള്ള ട്രെയിൻ ആണ് തട്ടിയെടുത്തത്.വെടിവയ്പ്പിൽ ട്രെയിൻ ലോക്കോ പൈലറ്റിന് പരിക്കുണ്ടെന്ന് റെയിൽവേ പോലീസും റെയിൽവേ വൃത്തങ്ങളെയും ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്.സുരക്ഷ ഉദ്യോഗസ്ഥരും ബന്ധിയാക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.ആറു പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായും ബി എൽ എ […]Read More