കൊച്ചി:ലോകം മുഴുവൻ ഉറ്റുനോക്കുന്ന സിനിമയാണ് ‘ എമ്പുരാൻ’ എന്ന് മോഹൻലാൽ. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എമ്പുരാൻ ബംഗളുരുവിൽ 1350 സ്ക്രീനുകളിലാണ് റിലീസ്. യുഎഇയിലും, ജർമ്മനിയിലും റിലീസുണ്ട്. ഏറെ തടസ്സങ്ങൾ അതിജീവിച്ചാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്നും അഞ്ഞൂറോളം പേരുള്ള സംഘത്തെ ലെ ലഡാക്കിൽ എത്തിക്കേണ്ട അവസ്ഥയുണ്ടായെന്നും മോഹൻലാൽ പറഞ്ഞു. റിലീസിന് മുമ്പെ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞു. നിർമാതാക്കളായ ഗോകുലം ഗോപാലൻ,ആന്റണി പെരുമ്പാവൂർ, അഭിനേതാക്കളായ ഇന്ദ്രജിത്, മഞ്ജു വാര്യർ, […]Read More
വാഷിങ്ടൺ:അമേരിക്കയിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. വോട്ടർ രജിസ്ട്രേഷന് പൗരത്വരേഖ നിർബന്ധമാക്കുന്നതാണ് സുപ്രധാന മാറ്റം. പോസ്റ്റൽ വോട്ടുകളെല്ലാം വോട്ടിങ് ദിനത്തിനുള്ളിൽ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക, വൈകി കിട്ടുന്നവ എണ്ണാതിരിക്കുക തുടങ്ങിയ മാറ്റങ്ങളുണ്ട്. ചില തെരഞ്ഞെടുപ്പുകളിൽ വിദേശ സംഭാവനകൾ വിലക്കുകയും ചെയ്തു. വോട്ട് ചെയ്യാനെത്തുന്നവർ അമേരിക്കൻ പാസ്പോർട്ടോ, ജനന സർട്ടിഫിക്കറ്റോ നിർബന്ധമായും ഹാജരാക്കണം.അമേരിക്കൻ പൗരരല്ലാത്തവർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ ആവശ്യമായ വിവരങ്ങൾ ഫെഡറൽ ഏജൻസികൾ സംസ്ഥാനങ്ങൾക്ക് കൈമാറണം – തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.[27/03, 7:40 pm] […]Read More
|കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് പാര്‍ട്ടി നടത്തി രാസ ലഹരി വിതരണം ചെയ്ത സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. പത്തനാപുരത്ത് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂര്‍ സ്വദേശി വിപിന്‍ (26), കുളത്തൂര്‍ പുതുവല്‍ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരണ്‍ (35), വഞ്ചിയൂര്‍ സ്വദേശി ടെര്‍ബിന്‍ (21) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കിരണിന് കുഞ്ഞ് ജനിച്ചതിന്റെ പേരിലാണ് മുറിയെടുത്ത് ലഹരി പാര്‍ട്ടി നടത്തിയത്. പത്തനാപുരം എസ് എം അപ്പാര്‍ട്ട് മെന്റ് ആന്റ് ലോഡ്ജില്‍ […]Read More
26/03/2025 മന്ത്രിസഭായോഗ തീരുമാനങ്ങളുടെ വിശദവിവരം ……………………………… ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു. സംസ്ഥാന സർവ്വീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അർഹതയുണ്ട്. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല. സർവീസ് നീട്ടികൊടുക്കൽ വഴിയോ […]Read More
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി; വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കും തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിന് (VGF) കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 817.80 കോടി രൂപ സ്വീകരിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്റ് വാല്യു വ്യവസ്ഥയില്‍ തുക തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതിൽ മാറ്റം വരുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അനുകൂല നിലപാട് എടുക്കാൻ തയാറായില്ല. സംസ്ഥാനത്തിന്റെ ഭാവി […]Read More
ഹൂസ്റ്റൺ:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ചെത്തിയ സുനിത വില്യംസും ബുച്ച് വിൽ മോറും ഏപ്രിൽ ഒന്നിന് മാധ്യമപ്രവർത്തകരെ കാണും. ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ തെരഞ്ഞെടുത്ത ചാനലുകൾക്ക് അഭിമുഖവും നൽകുമെന്ന് നാസ അറിയിച്ചു. 19 നായിരുന്നു ഇരുവരുമടങ്ങുന്ന സംഘം ഭൂമിയിൽ തിരിച്ചെത്തിയതു്. സ്പേസ് സെന്ററിലെ പ്രത്യേക കേന്ദ്രത്തിൽ ഇവർ പൂർണ നിരീക്ഷണത്തിലാണ്.ബഹിരാകാശത്ത് ദീർഘനാൾ കഴിയുന്നവർക്കുണ്ടാകുന്ന ശാരീരിക,ആരോഗ്യപ്രശ്നങ്ങൾ, ശരീരത്തിന്റെ തുലനം നിലനിർത്താനുള്ള പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനാണിത്.Read More
ന്യൂഡൽഹി:ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരിശോധന തുടങ്ങി. സമിതിയംഗങ്ങൾ ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തി പരിശോധിച്ചു. തീപിടിത്തത്തിന് പിന്നാലെ പണച്ചാക്കുകൾ കണ്ടെത്തിയ സ്റ്റോർ റും പരിശോധിച്ച് വിവരങ്ങൾ രേഖപ്പെടുത്തി.പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവരുൾപ്പെട്ട സമിതിയാണ് പരിശോധനക്കെത്തിയത്. സമിതിക്ക് മുന്നിൽ ഹാജരാകാൻ യശ്വന്ത് വർമയ്ക്ക് […]Read More
ഡോ. ഡി സെൽവരാജൻ അഭിഷിക്തനായി തിരുവനന്തപുരം:നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള ബിഷപ്പായി ഡോ. ഡി സെൽവരാജൻ. മെത്രാഭിഷേകച്ചടങ്ങുകൾ നെയ്യാറ്റിൻകര നഗരസഭാ മൈതാനത്ത് നടന്നു. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ.തോമസ് ജെനെറ്റോ, പുനലൂർ ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തൻ എന്നിവർ നേതൃത്വം നൽകി. തലപ്പാവ്, അംശവടി, മോതിരം, മാല എന്നിവ ധരിപ്പിച്ചാണ് മെത്രാഭിഷേകം നടന്നത്. തുടർന്ന് വേദിയിലെ അൽത്താരയിൽ സെൽവരാജൻ ദിവ്യബലി അർപ്പിച്ചു.വത്തിക്കാനിൽ നിന്നുള്ള ഇന്ത്യൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ലിയോ […]Read More
ശബരിമല ക്ഷേത്രത്തിലെ 2025 ലെ വിഷു മഹോത്സവത്തോടനുബന്ധിച്ച്( 10-04-2025 മുതൽ 18-04-2025 വരെ)ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള പുരുഷന്മാർ ബന്ധപ്പെട്ട രേഖകളുമായി 10.04.2025 ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ ഹാജരാകണം. ഫോൺ: 9447041531Read More
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തീരും. ഒമ്ബതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു മൂല്യ നിർണയം ഏപ്രില്‍ മൂന്ന് മുതല്‍ നടക്കും. പരീക്ഷ തീരുന്ന ദിവസം സ്കൂളുകളില്‍ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഈ വർഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂളില്‍ ആഘോഷങ്ങള്‍ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പ്രധാന അധ്യാപകർക്ക് കിട്ടിയിട്ടുണ്ട്. എല്ലാ സ്കൂള്‍ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ സ്കൂള്‍ ബാഗുകള്‍ അധ്യാപകർക്ക് പരിശോധിക്കാം. പരീക്ഷ […]Read More
