കേരള വനിതാ കമ്മീഷനില്ഡെപ്യൂട്ടേഷന് ഒഴിവ് കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ (45,600-95,600) ശമ്പള സ്കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സബ് ഇന്‍സ്പെക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്, ലൂര്‍ദ്ദ് പള്ളിക്ക് സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ 15/04/2025 നകം ലഭിക്കണമെന്ന് മെമ്പര്‍ സെക്രട്ടറി […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ 100 ആയുഷ് സ്ഥാപനങ്ങൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എൻ എൻഎബിഎച്ച് ലഭിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ 61ആയൂർവേദ ഡിസ്പെൻസറികൾക്കും ഒരു സിദ്ധഡിസ്പെൻസറിക്കും ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്പെൻസറികൾക്കുമാണ് അംഗീകാരം.ആദ്യഘട്ടത്തിൽ 150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിച്ചിരുന്നു.ഇതോടെ 250 ആയുഷ് സ്ഥാപനങ്ങൾക്ക് എൻ എൻഎബിഎച്ച് അംഗീകാരമായി.ആ രോഗ്യസ്ഥാപനങ്ങൾ വിവിധ ഉണമേന്മാ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് […]Read More
ന്യൂഡൽഹി: കേരളത്തിന് വൈകാതെ എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.ആരോഗ്യ മന്ത്രാലയത്തിൽ എയിംസുകളുടെ ചുമതലയുള്ള സീനിയർ സെക്രട്ടറി അങ്കിത മിശ്രയുമായുള്ള ചർച്ചയ്ക്ക്ശേഷമാണ് ഇക്കാര്യം പറഞ്ഞതു്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു കൂടിക്കാഴ്ച. കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമീഷണർ ചേതൻ കുമാർ മീണയും ഒപ്പമുണ്ടായി. കേന്ദ്രം പുതുതായി അനുമതി നൽകുന്ന നാല് എയിംസുകളിലൊന്നാണ് കേരളത്തിന് അനു വദിക്കുക. മുന്നൊരുക്കത്തിനായി ആരോഗ്യമന്ത്രാലയ സംഘം കേരളത്തിലെത്തി […]Read More
അന്തരിച്ച കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് സമാശ്വസിപ്പിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അയിലം ഉണ്ണികൃഷ്ണൻ കലാമേഖലയ്ക്ക് നൽകിയ സംഭാവന വളരെ വലുതാണ് എന്ന് മന്ത്രി പറഞ്ഞു. കലാകാരൻ എന്ന നിലയിലും കലാസംഘാടകൻ എന്ന നിലയിലും അദ്ദേഹം തിളങ്ങിനിന്നു. സമകാലിക കഥാപ്രസംഗ കലയുടെ ജനകീയ മുഖങ്ങളിലൊരാൾ എന്ന നിലയിൽ അയിലം ഉണ്ണികൃഷ്ണൻ എക്കാലവും സ്മരിക്കപ്പെടും എന്നും മന്ത്രി പറഞ്ഞു.Read More
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആര് അജിത് കുമാറിന് ക്ലീൻ ചിറ്റ്. അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്കി കൊണ്ട് വിജിലന്‍സ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി വി അൻവറിൻ്റെ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.Read More
ധന ദൃഢീകരണ പ്രക്രിയയുടെ ഭാഗമായി വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത ഉത്തരവിൽ സ്ഥിരം തസ്തികകളിൽ ആവശ്യമെങ്കിൽ കരാർ നിയമനം നടത്താം എന്ന പരാമർശത്തിനെതിരെ കേരള എൻ ജി ഒ യൂണിയൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അതിൻ്റെയടിസ്ഥാനത്തിൽ ആ ഉത്തരവ് നടപ്പിലാക്കില്ല എന്നും സ്ഥിരം തസ്തികകളിൽ കരാർ നിയമനം സർക്കാർ നയമല്ല എന്നും ധനമന്ത്രി വ്യക്തമാക്കി സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിനും കർശനമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനെ കേരള എൻജിഒ യൂണിയൻ എതിർക്കുന്നില്ല. […]Read More
തിരുവനന്തപുരം: വിമന്‍സ് കോളേജ് ജംഗ്ഷന്-മേട്ടുക്കട റോഡില്‍ ടാറിംഗുമായി ബന്ധപ്പെട്ട് 25.03.2025 തീയതി രാവിലെ 6 മണി മുതല്‍ 26.3.2025 രാവിലെ 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.Read More
ന്യൂഡൽഹി:ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി മലയാളിയായ എൻ ഹരിഹരൻ തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ ജനിച്ചു വളർന്ന ഹരിഹരൻ 2011 ലാണ് മുതിർന്ന അഭിഭാഷക പദവിയിലെത്തിയതു്. ഡൽഹിയിലെ മുൻ എഎപി സർക്കാരിന്റെ നിയമോപദേഷ്ടാവായിരുന്നു. അമ്മ ലക്ഷ്മി മലപ്പുറം പുലാമന്തോൾ വിളയൂൾ സ്വദേശിയും അച്ഛൻ നാരായണൻ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയുമാണ്. മുതിർന്ന അഭിഭാഷകൻ സച്ചിൻ പുരി വൈസ് പ്രസിഡന്റായും, വിക്രം സിങ് പൻവർ സെക്രട്ടറിയായും, കനിക സിങ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.Read More
ഹൈദരാബാദ്:ഐപിഎൽ ക്രിക്കറ്റിൽ റെക്കോഡ് സ്കോർ ഉയർത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ 44 റണ്ണിന് തകർത്തു.കൈ വിട്ടെന്ന് കരുതിയ ക്രിക്കറ്റ് ജീവിതം സെഞ്ചുറിയിലൂടെ തിരിച്ചുപിടിച്ച ഹൈദരാബാദിന്റെ ഇഷാൻ കിഷനാണ് താരം. 47 പന്തിൽ 106 റണ്ണുമായി പുറത്തായില്ല. 11 ഫോറും ആറ് സിക്സറും പറത്തിയാണ് ഇടംകൈയൻ ബാറ്റർ കളംവിട്ടത്.സഞ്ജു സാംസൺ 37 പന്തിൽ 66 റണ്ണമായി പൊരുതിയെങ്കിലും രാജസ്ഥാൻ പാതിവഴിയിൽ വീണു. സ്കോർ: രാജസ്ഥാൻ 242/6,ഹൈദരാബാദ് 286/8.Read More
ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ 50 ട്രെയിൻ ഓപറേറ്ററുടെ ഒഴിവ്. 5 വർഷത്തെ കരാർ നിയമനമാണ്.ഏപ്രിൽ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.യോഗ്യത: പത്താം ക്ലാസ്.ഇ ലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്ക് ആൻഡ് കമ്യൂണിക്കേഷൻ /ഇലക്ട്രിക്കൽ പവർ സിസ്റ്റംസ് /ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/മെക്കാനിക്കൽ എൻജിനീയറിങിൽ 3 വർഷ ഡിപ്ളോമ. പ്രായപരിധി 38 വയസ്. വെബ്സൈറ്റ്:www.bmrc.co.in.Read More
