ജലവിതരണം മുടങ്ങുന്നത്ഏപ്രിൽ രണ്ടു മുതൽ നാലുവരെ തിരുവനന്തപുരം : വാട്ടർ അതോറിട്ടിയുടെ അരുവിക്കരയില്‍നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന ട്രാന്സ്മിഷന് മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടർപാസിന് അടുത്തുള്ള ട്രാന്സ്മിഷന് മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്ന […]Read More
ഏതൻസ്:ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അധ്യക്ഷസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുന്നു. സിംബാബ് വേയുടെ മുൻ ഒളിമ്പിക്സ് ജേത്രിയായ നീന്തൽ താരം കിർസ്റ്റി കൊവെൻട്രി വോട്ടെടുപ്പിൽ ആദ്യറൗണ്ടിൽ വിജയിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കക്കാരി കൂടിയാണ് കൊവെൻട്രി. സിംബാബ് വേയിലെ കായിക മന്ത്രിയായിരുന്ന കൊവെൻട്രി അടക്കം ഏഴുപേരാണ് തോമസ് ബാകിന് പിൻഗാമിയാകാൻ രംഗത്തുണ്ടായിരുന്നത്. ജൂൺ 23 ന് പുതിയ പ്രസിഡന്റ് ചുമതലയേൽക്കും. എട്ട് വർഷമാണ് കാലാവധി.Read More
ബിജാപൂർ:ഛത്തീസ്ഗഡ് ബസ്തറിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഒരു ജവാനും കൊല്ലപ്പെട്ടു. ബിജാപൂരിൽ 26 ഉം, കൊങ്കറിൽ നാല് മാവോയിസ്റ്റുകളെയുമാണ് ബിഎസ്എഫ്, ഡിസ്ട്രികട് റിസർവ് ഗാർഡ് സംയുക്ത സംഘം വധിച്ചത്. ബിജാപൂരിലെ ഏറ്റുമുട്ടലിലാണ് ഡിആർജി ജവാൻ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടൽ.ബിജപൂർ – ദന്തേവാഡ അതിർത്തിയിലെ വനമേഖലയിൽ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഈ വർഷം ഇതുവരെ ഛത്തീസ്ഗഡിൽ 113 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.Read More
തിരുവനന്തപുരം:കെഎസ്ഇബി മുഖേന വൈദ്യുതീകരിക്കാൻ സാധിക്കാത്ത പാലക്കാട് മുതല മട,തേക്കടി അല്ലിമൂപ്പൻ, തേക്കടി അല്ലിമൂപ്പൻ അക്കരെ, കരിയർക്കുട്ടി, മലപ്പുറം മാഞ്ചീരി എന്നീ ആദിവാസി സമൂഹങ്ങളിലെ 98 വീടുകളിൽ അനെർട്ട് മുഖേന സൗരോർജ പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി ഒ ആർ കേളു . ഒരു വീടിന് 50,000 രൂപ കേന്ദ്ര സർക്കാരിൽ നിന്നും ബാക്കി തുക സംസ്ഥാന സർക്കാരിൽ നിന്നുമാണ് ലഭ്യമാക്കുക.ആറു മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കും. ഇടുക്കി, വയനാട്, എറണാകുളം, പാലക്കാട് ജില്ലകളിലെ 24 വിദൂര ആദിവാസി സങ്കേതങ്ങളിലെ 750 […]Read More
റോം:പൂർണമായും നിർമ്മിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമായി ഇറ്റാലിയൻ പത്രം ഇൽ ഫോഗ്ലിയോ. ഒരു മാസം നീണ്ടു നിന്ന പരീക്ഷണത്തിനൊടുവിലാണ് നേട്ടം സാധ്യമായതെന്ന് പത്രാധിപർ ക്ലോഡിയോ സെറാസ പറഞ്ഞു. പത്രത്തിലെ വാർത്തകളും തലക്കെട്ടുകളും കത്തുകളുമെല്ലാം എഐ നിർമ്മിതമാണ്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രാംപിനെക്കുറിച്ചും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെക്കുറിച്ചുമുള്ള എഐ നിർമിത വാർത്തകളാണ് ഒന്നാം പേജിൽ ഇടംപിടിച്ചത്. എഐ പതിപ്പിൽ മാധ്യമപ്രവർത്തകരുടെ ജോലി ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യുന്നതിലേക്ക് മാറിയതായും […]Read More
പത്തനംതിട്ട:മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട അടച്ചു.ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് നാലിന് നട തുറക്കും. പത്ത് ദിവസത്തെ ഉത്സവത്തിന് ഏപ്രിൽ രണ്ടിനാണ് കൊടിയേറ്റ്.രണ്ടാം ഉത്സവം മുതൽ ഉത്സവബലി ഉണ്ടാകും.ഏപ്രിൽ അറിന് വൈകിട്ട് അഞ്ചു മണിക്ക് വിളക്ക് എഴുന്നള്ളത്ത്.ഏപ്രിൽ പത്തിന് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. 11 ന് ആറാട്ട്. ശബരിമലയിൽ പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ദർശനം നടത്താവുന്ന രീതി പരീക്ഷിച്ചത് വിജയകരമായി നടപ്പായി. വിഷുവിന് നട തുറക്കുമ്പോഴാകും കൊടിമരച്ചുവട്ടിലൂടെ ദർശനത്തിന്റെ ട്രയൽ നടക്കുക.Read More
മന്ത്രി എ കെ ശശീന്ദ്രന് വനമിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്യുംനടന്‍ ടൊവിനോ തോമസ് പങ്കാളിയാവും മാര്‍ച്ച് 21 ലോക വനദിനാചരണത്തോട് അനുബന്ധിച്ച് വനംവകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികള്‍ തിരുവനന്തപുരം വനംആസ്ഥാനത്ത് മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി വനമിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടന് ടൊവിനോ തോമസ് ഓണ്‍ലൈനിലൂടെ മുഖ്യാതിഥിയായി പങ്കെടുക്കും. സര്‍പ്പ ആപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും ടൊവിനോ നിര്‍വഹിക്കും. സംസ്ഥാന […]Read More
നിലമ്പൂർ ശാബാ ഷെരീഫ് വധക്കേസ് ; പിന്നിലെ പോലീസ് ബുദ്ധി തെളിഞ്ഞില്ല , റിട്ടയർഡ് സബ് ഇൻസ്പെക്ടറെ വെറുതേ വിട്ടു. മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച നിലമ്പൂർ ശാബാ ഷെരീഫ് വധക്കേസിൽ റിട്ടയർ ഡ് സബ് ഇൻസ്പെക്ടറും മുഖ്യ പ്രതിയുമായ സുന്ദരൻ സുകുമാരനെ വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ അഷറഫിനൊപ്പം ഗൂഡാലോചനയിലും തെളിവു നശിപ്പിക്കുന്നതിലും കൂടാതെ ശാബാ ഷെരീഫിനെ തടങ്കലിൽ പാർപ്പിച്ചു ഉപദ്രവിച്ചു ഒറ്റമൂലിയുടെ കൂട്ട് കണ്ടെത്തുന്നതിൽ ശിക്ഷിക്കപെട്ട മറ്റു പ്രതികൾക്ക് സഹായം നൽകിയെന്ന തുൾപെടെയുള്ള പ്രോസിക്യൂഷൻ […]Read More
ന്യൂഡൽഹി:ആധാർകാർഡ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കാനുള്ള നടപടകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതതല യോഗം. നേരത്തെ ജനപ്രാതിനിധ്യ നിയമത്തിൽ 2021 ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ആധാർ വിവരങ്ങൾ സ്വമേധയാ കൈമാറാൻ തയ്യാറായ വോട്ടർമാരിൽ നിന്നും ശേഖരിച്ചിരുന്നു. ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രണ്ട് ഡേറ്റാബേസുകളും തമിൽ ബന്ധിപ്പിക്കുന്നതെന്നാണ് വിശദീകരണം. വോട്ടർകാർഡ് – ആധാർകാർഡ് ബന്ധിപ്പിക്കൽ ഇതുവരെ നിർബന്ധമാക്കിയിട്ടില്ല.Read More
