തിരുവനന്തപുരം:കരസേനയിലെ അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലർക്ക് /സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ് മാൻ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. പൊതുപ്രവേശന പരീക്ഷ ഇത്തവണ മലയാളത്തിലും എഴുതാം. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ഒന്നാം ഘട്ടം ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയും രണ്ടാംഘട്ടം റിക്രൂട്ട്മെന്റ് റാലിയുമാണ്. ഓൺലൈൻ പരീക്ഷ ജൂണിലാണ്.joinindianarmy.nic.in ലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം.Read More
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലയും ചേർന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു.നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, വി അബ്ദുറഹിമാൻ, ജി.ആർ. അനിൽ, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കെ ബി ഗണേഷ് […]Read More
തിരുവനന്തപുരം: ഓട്ടോറിക്ഷ യാത്രകള്‍ കൂലിത്തർക്കത്തില്‍ അവസാനിക്കുന്നതിന് തടയിടാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷകളില്‍ ‘മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയർ ചാർട്ട് പതിക്കലുമായി വകുപ്പ് രംഗത്തെത്തുന്നത്. സ്റ്റിക്കർ പതിപ്പിക്കാനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളും മീറ്റർ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് […]Read More
കൊല്ലം : ഇൻസ്പെക്ടർ എന്ന വ്യാജേനെ കടയിൽ എത്തി പണം കവർന്നതായി പരാതി.കുണ്ടറ പെരുമ്പുഴയിൽ വർഷങ്ങളായി പലചരക്ക് മൊത്തക്കച്ചവടം നടത്തിവന്ന 80 വയസ്സുള്ള അബ്ദുൽ കലാമിന്റെ നാഷണൽ സ്റ്റോറിലാണ് മോഷണം നടന്നത് ഇന്ന്18/03/2025-ൽ വൈകുന്നേരം ഏകദേശം അഞ്ചു മണിയോടെ കുണ്ടറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് ഇൻസ്പെക്ടറാണ് മരുമകൻ പുതിയതായി കട തുടങ്ങി അതുകൊണ്ട് കുറച്ച് സാധനങ്ങൾ വാങ്ങണമെന്ന് കടയുടമയോട് മോഷ്ടാവ് പറഞ്ഞു.ഈ സമയം അസർ നിസ്കാരത്തിനായി പള്ളിയിൽ പോകേണ്ട സമയമായി പോയി വന്നിട്ട് സാധനങ്ങൾ തരാമെന്ന് കടയുടമ […]Read More
മത്സ്യബന്ധനമേഖലയിലെ ആധുനിക സങ്കേതങ്ങളില്‍ പ്രായോഗിക പരിശീലനത്തിനായി നോര്‍വേയിലേക്ക് പോകുന്ന കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിസംഘത്തിന് മുഖ്യമന്ത്രി പിണറായി വിജയന് യാത്രയയപ്പ് നല്കി. നോർവേയിലെ സർക്കാർ സ്ഥാപനമായ “നോഫിമ” യുമായി അക്കാദമിക സമ്മതപ്രതം ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് കുഫോസിൽ നിന്നുളള പത്തംഗസംഘം മൂന്നുമാസത്തെ പരിശീലനത്തിനായി നോർവേയിലേക്ക് പോകുന്നത്. പി.എച്ച്.ഡി വിദ്യാര്‍ത്ഥികളായ നയന്‍താര, നവീന്‍ നിവാസ്, അഭിനയ രാജേന്ദ്രന്, രവികുമാര്‍, രവി ശരത് ഭായ്, ഫാത്തിമ അഷ്റഫ്, രൂപ രാജന്, ചിന്നു രമണന്, ഗോകുല ഗോപിനാഥ് എന്നിവരും അദ്ധ്യാപിക സഫീന […]Read More
തിരുവനന്തപുരം: പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു തൊടുപുഴ നഗരസഭയില്‍ ബിജെപി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത താഴെ പറയുന്ന ജനപ്രതിനിധികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെപിസംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.കെ.സുരേന്ദ്രന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു.Read More
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗവ.ഹോമിയോ ആശുപത്രിയില്‍ ക്ലീനര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 45 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 18000 രൂപ ലഭിക്കും. മാര്‍ച്ച് 26ന് രാവിലെ 10.30ന് നെയ്യാറ്റിന്‍കര ഗവ.ഹോമിയോ ആശുപത്രിയില്‍ അഭിമുഖം നടത്തും. 60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.Read More
സ്കില്‍ഡ് ലേബര്‍ നിയമനം ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റര്‍, എയറേറ്റര്‍, വാട്ടര്‍പമ്പ് തുടങ്ങിയ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്കില്‍ഡ് ലേബറിനെ ദിവസ വേതനടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. ഐ.ടി.ഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാര്‍ച്ച് 25ന് രാവിലെ 10.30ന് അഡാക്കിന്റെ വര്‍ക്കല ഓടയം ഹാച്ചറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. പ്ലംബിംഗ് ജോലികളില്‍ പരിചയമുള്ളവര്‍ക്ക് മൂന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് -9037764919, 9544858778.Read More
പുതുപ്പാടി: ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡ്മായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം. അപകടത്തിൽ രാജസ്ഥാൻ സ്വദേശിയായ ലുക്മാൻ 40 വയസ്സ് മരണപ്പെട്ടു മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. ആറുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.അലി 38 വയസ്സ് സുനിൽ 27 വയസ്സ് ഉത്തം 26 വയസ്സ്ശിർജതർ 25 വയസ്സ്പ്രതീഷ് 38 വയസ്സ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാജസ്ഥാൻ സ്വദേശികളായ ജോലിക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ലത്തീഫ് അടിവാരമാണ് വിവരങ്ങൾ നൽകിയത്Read More
തിരുവനന്തപുരം : മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച […]Read More
