തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് തെരഞ്ഞെടുപ്പിനായി 2025 മാർച്ച് 7 ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൂന്ന് കാറ്റഗറിയിലായിട്ടാണ് വിജ്ഞാപനം. 31 തസ്തികകളിലെ ഡെപ്യൂട്ടേഷൻ റിസർവായി കണ്ടെത്തിയിട്ടുണ്ട്.പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.കെഎഎസ് തെരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ 2025 ജൂൺ 14 ന് നടത്തും. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങിയ അന്തിമ വിവരണാത്മ പരീക്ഷ […]Read More
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതത്തിന് തുടക്കമായി. 588 ബാലൻമാരാണ് ഇത്തവണ കുത്തിയോട്ട വ്രതമെടുക്കുന്നത്. ക്ഷേത്രക്കുളത്തിൽ കുളിച്ച് ദേവി സന്നിധിയിലേക്കെത്തി പള്ളിപ്പലകയിൽ 7 നാണയങ്ങൾ സമർപ്പിക്കുന്നതോടെയാണ് വ്രതം തുടങ്ങുന്നത്. വെള്ളിയാഴ്ച പന്തീരടി പൂജയ്ക്കും, ദീപാരാധനയ്ക്കും ശേഷമാണ് വ്രതം ആരംഭിച്ചത്. മേൽശാന്തി വി മുരളീധരൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി.9 ദിവസമാണ് വ്രതം. 13 ന് പൊങ്കാല നിവേദ്യത്തിനുശേഷം വൈകിട്ട് 7.45 ന് ബാലൻമാരെ ചൂരൽ കുത്തും. രാത്രി 11ന് മണക്കാട്ട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിലും […]Read More
തിരുവനന്തപുരം:കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം, സുരക്ഷിത സമൂഹം . സംവാദം എഡിജിപി മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ നടന്ന 65 കൊലപാതകങ്ങളിൽ 70 മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു. അതിൽ അമ്പതും പൊലിഞ്ഞത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീടുകൾക്കുള്ളിലെ അതിക്രമങ്ങൾ തടയുക പുതിയ വെല്ലുവിളിയാണെന്നും എഡിജിപി കൂട്ടിച്ചേർത്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വി സുനിൽ രാജ് വിഷയാവതരണം നടത്തി.Read More
മനാമ:വിദേശ ജയിലുകളിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത് 51ഇന്ത്യാക്കാർ. ഇതിൽ 42 പേരും ഗൾഫ് രാജ്യങ്ങളിൽ. അതിൽത്തന്നെ യുഎഇയിലാണ് ഏറ്റവും കൂടുതൽ, 26 പേർ. ഫെബ്രുവരി 13 ന് കേന്ദ്ര വിദേശമന്ത്രി കീർത്തിവർധൻ സിങ് പാർലമെന്റിൽ നൽകിയ മറുപടിപ്രകാരം സൗദിയിൽ 12 ഇന്ത്യാക്കാരും കുവൈത്തിൽ മൂന്നുപേരും ഖത്തറിൽ ഒരാളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. യെമനിൽ വധശിക്ഷയ്ക്ക് വിധി യ്ക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ, കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ദിയാധനം സ്വീകരിച്ച് മാപ്പ് നൽകിയിട്ടും വധക്കേസിൽ തീരുമാനമാകാതെ സൗദി […]Read More
രണ്ട് യുദ്ധ വിമാനങ്ങളിൽ നിന്നായി 8 ബോംബുകളാണ് ജനവാസ മേഖലയിലേക്ക് പതിച്ചത് സൈനികാഭ്യാസത്തിനിടെ സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി പോച്ചിയോണിൽ നടത്തിയ ലൈവ്-ഫയർ സൈനികാഭ്യാസത്തിനിടെയാണ് ബോംബ് നിയുക്ത ഫയറിംഗ് റേഞ്ചിന് പുറത്ത് ,സിയോളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പോച്ചിയോണിലെ ജനവാസ മേഖലയിൽ പതിച്ചത്. പ്രാദേശിക സമയം 10 മണിയോടെ ദക്ഷിണ കൊറിയയുടെ 2 കെ എഫ് 16 യുദ്ധവിമാനങ്ങളിൽനിന്ന് […]Read More
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ലണ്ടൻ സന്ദർശനം തടസ്സപ്പെടുത്താൻ ഖാലിസ്ഥാൻ തീവ്രവാദികളുടെ ഒരു സംഘം ശ്രമിച്ച സംഭവത്തെ യുണൈറ്റഡ് കിംഗ്ഡം അപലപിച്ചു. ബുധനാഴ്ച നടന്ന പ്രതിഷേധമാണ് സുരക്ഷാ വീഴ്ചയിലേക്ക് നീങ്ങി. ബുധനാഴ്ച, ഒരു ചർച്ചയ്ക്ക് ശേഷം ജയ്ശങ്കർ ചാത്തം ഹൗസ് വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഒരാൾ അദ്ദേഹത്തിന്റെ കാറിലേക്ക് ഓടിക്കയറി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറി. പൊതുപരിപാടികളെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് യുകെയുടെ വിദേശകാര്യ, കോമൺവെൽത്ത്, വികസന ഓഫീസ് (എഫ്സിഡിഒ) […]Read More
ലണ്ടൻ:ബ്രിട്ടൺ സന്ദർശത്തിനിടെ വിദേശമന്ത്രി എസ് ജയശങ്കറിനു നേരേ ഖാലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണശ്രമം.ലണ്ടനിലെ വിഖ്യാതമായ ചാതം ഹൗസ് സന്ദർശിച്ച് മടങ്ങവെ ബുധനാഴ്ച രാത്രിയാണ് ഖാലിസ്ഥാൻ വാദികൾ ജയ്ശങ്കറിനും ഇന്ത്യയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തത്. തടിച്ചു കൂടിയ ഖാലിസ്ഥാൻ തീവ്രവാദികളിൽ ഒരാൾ ജയ്ശങ്കറിന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്തു. കാറിന് തൊട്ടടുത്തെത്തിയ ശേഷമാണ് യു കെ പൊലീസിന് ഇയാളെ തടയാനായത്.ഇന്ത്യൻ ദേശീയ പതാക ഇയാൾ കീറുന്ന ദൃശ്യം പുറത്തു വന്നു. ജയ്ശങ്കർ ചടങ്ങിൽ പങ്കെടുക്കുന്ന ഘട്ടത്തിൽ തന്നെ പുറത്ത് ഖാലിസ്ഥാൻ തീവ്രവാദികൾ അവരുടെ […]Read More
തിരുവനന്തപുരം: 2025 മാർച്ച് 13 ന് ആരംഭിക്കുന്ന കന്യാകുമാരി – പുനലൂർ പാസഞ്ചർ (ട്രെയിൻ നമ്പർ. 56706) ട്രെയിനിന് ചിറയിൻകീഴ്, കടക്കാവൂർ, എടവൈ, മയ്യനാട് എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പുകളും ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ട്രെയിനുകൾക്കുള്ള അധിക സ്റ്റോപ്പുകൾ: പ്രത്യേക സ്റ്റോപ്പുകളില്‍ ട്രെയിന്‍ എത്തുന്ന സമയം സ്റ്റേഷൻ സ്റ്റേഷനില്‍ എത്തുന്ന സമയം പുറപ്പെടുന്ന സമയം ചിറയിൻകീഴ് 18.02 18.03 കടക്കാവൂർ 18.06 18.07 എടവൈ 18.20 18.21 മയ്യനാട് […]Read More
ന്യൂഡൽഹി: ഐഎഎസ്, ഐപിഎസ്, ഐആർഎസ് ഉദ്യോഗസ്ഥർ എപ്പോഴും മേധാവിത്വം പുലർത്തുന്നവരാണെന്ന് സുപ്രിംകോടതി.ഒരേ കേഡറിൽ നിന്നുള്ള അവരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ്,ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ഐഎഫ്എസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ ആശയ കുഴപ്പം ചൂങ്ങിക്കാണിച്ചായിരുന്നു സുപ്രീംകോടതി നിരീക്ഷണം.ഉദ്യോഗസ്ഥർക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷർമെഹ്ത […]Read More
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവം തുടങ്ങി. 13 നാണ് പൊങ്കാല. ചൊവ്വാഴ്ച മുതൽ ക്ഷേത്രത്തിൽ വൻ തിരക്കാണ്. രാത്രി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിളക്കുകെട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. ബുധനാഴ്ച വൈകിട്ട് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിത പ്രമോദ് നിർവഹിച്ചു. അംബാ പുരസ്കാരം സംഗീതജ്ഞ ഡോ.കെ ഓമനക്കുട്ടിക്ക് സമാനിച്ചു. വൈകിട്ട് 6.30 ന് എഡിജിപി എസ് ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന […]Read More
