തിരുവനന്തപുരം: ജില്ലാ ശുചിത്വ മിഷനിൽ കോളേജ് വിദ്യാർഥികൾക്കും, യുജി,പിജി കഴിഞ്ഞ വർക്കും ഇന്റേൺ ഷിപ്പിന് അവസരം. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ,ആറ്റുകാൽ പൊങ്കാല എന്നിവയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഐഎസി പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവസരം ലഭിക്കും.കണ്ടന്റ് ക്രിയേഷൻ, സോഷ്യൽ വർക്ക്, മൊബൈൽ വീഡിയോ എഡിറ്റിങ്, പോസ്റ്റർ ഡിസൈനിങ് എന്നീ മേഖലകളിൽ താൽപര്യമുള്ളവർക്ക് മുൻഗണന.അപേക്ഷകൾ 9496706636 എന്ന നമ്പരിൽ വാട്സാപ് ചെയ്യുകയോ tsctrivandrum@yahoo.co.in എന്ന ഐഡിയിൽ മെയിൽ അയയ്ക്കുകയോ വേണംRead More
കോഴിക്കോട്: മണക്കുളങ്ങര ക്ഷേത്രത്തിൽ ആനകൾ വിരണ്ട് ഭയന്നോടിയതിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര് മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ. ആഘോഷ വരവിന്റെ ഏകോപനത്തിൽ വന്ന വലിയ പിഴവ് കാരണമാണ് ആനകൾ വിരണ്ട് ഭയന്നോടിയതെന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ കണ്ടെത്തിയിട്ടുണ്ട്. ആഘോഷ വരവ് വൈകിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. കാട്ടുവയല്‍, അണേല ഭാഗങ്ങളിൽ നിന്നുള്ള ആഘോഷ വരവുകൾ വൈകിയാണ് എത്തിയത്. വരവിലെ ജനക്കൂട്ടം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് […]Read More
വാഷിംഗ്ടൺ: ഇന്ത്യ നിഷ്പക്ഷ രാജ്യമല്ലെന്നും സമാധാനത്തിൻ്റെ പക്ഷത്തിനൊപ്പം ഉറച്ച് നിൽക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ-റഷ്യാ സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ പ്രതികരണം. വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയത്. ഇത് യുദ്ധത്തിൻ്റെ കാലഘട്ടമല്ലെന്ന് വൈറ്റ്ഹൗസിൽ സന്നിഹിതരായ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മോദി ചൂണ്ടിക്കാണിച്ചു. ‘ഇന്ത്യ നിഷ്പക്ഷരല്ല. ഇന്ത്യ സമാധാനത്തിൻ്റെ പക്ഷത്താണ്. ഇത് യുദ്ധത്തിൻ്റെ കാലഘട്ടമല്ല. യുദ്ധക്കളത്തിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കില്ല’ എന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.Read More
2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തില്‍ ജീവന് നഷ്ടപ്പെട്ട സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) 40 ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റുനേതാക്കളും ആദരാഞ്ജലി അര്‍പ്പിച്ചു. സൈനികർ രാജ്യത്തിനായി നടത്തിയ അചഞ്ചലമായ സമര്‍പ്പണത്തെ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ‘‘2019ല്‍ പുല്‍വാമയില്‍ നമുക്കുവേണ്ടി ജീവന് വെടിഞ്ഞ ധീരരായ വീരന്മാര്ക്ക് ആദരാഞ്ജലികള്‍. വരും തലമുറകള്‍ അവരുടെ ത്യാഗവും രാഷ്ട്രത്തോടുള്ള അചഞ്ചലമായ സമര്‍പ്പണവും ഒരിക്കലും മറക്കരുത്,’’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.Read More
തിരുവനന്തപുരം:വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള ആസ്തി വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ച് ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഇതിനായി രണ്ടു കോടി രൂപ നീക്കിവയ്ക്കുന്നതായും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവേ പ്രവർത്തനത്തിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാണ് കേരളം. തിരുവനന്തപുരത്ത് ഡിജിറ്റൽ സർവേ ആൻഡ് ഇന്റഗ്രേറ്റഡ് പോർട്ടൽ വിഷയത്തിൽ നാഷണൽ കോൺക്ലേവ്. Communication 25 ലക്ഷം രൂപ വകയിരുത്തി.Read More
ന്യൂഡൽഹി:ഭരണഘടനപ്രകാരം നിയമസഭ വിളിച്ചു ചേർക്കേണ്ട സമയ പരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെ മണിപ്പൂരിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നു. ഭരണഘടനയുടെ 174 (1) അനുച്ഛേദപ്രകാരം രണ്ട് നിയമസഭാ സമ്മേളനങ്ങൾ തമ്മിൽ ആറു മാസത്തിൽ കൂടുതൽ ഇടവേള പാടില്ല. ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തിട്ടും മണിപ്പൂരിലെ ഭരണ സംവിധാനത്തിന്റെ കാര്യത്തിൽ തീരുമാനത്തിലെത്താൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമായിരിക്കും തീരുമാനമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.Read More
തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി. നിലവിൽ പിഴപ്പലിശ ഉൾപ്പെടെ നികുതി അടച്ചവർക്ക് തുല്യമായ തുക അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്ത് നൽകും. മാർച്ച് 31നകം നികുതിയും കുടിശ്ശികയും അടച്ച് ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യർഥിച്ചു.Read More
ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. സി സിആർപിഎഫ് ഇസഡ് കാറ്റഗറി സുരക്ഷാ സംവിധാനമാണ് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയത്. ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1959 മുതൽ ഇന്ത്യയിലുള്ള ദലൈ ലാമയ്ക്ക് ഹിമാചൽ പോലീസും സുരക്ഷാ ഏജൻസികളുമാണ് നേരത്തെ സുരക്ഷയൊരുക്കിയിരുന്നത്. ഹിമാചലിലെ ധരംശാലയിലാണ് ദലൈലാമ കഴിയുന്നത്.Read More
ഡെറാഡൂൺ: ദേശീയ ഗെയിംസ് പ്രകടനത്തിലും മെഡൽ എണ്ണത്തിലും കേരളത്തിന് നിരാശ. മുപ്പത്തെട്ടാം ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരളം ആദ്യപത്തിൽ കേരളം ഇല്ല. 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവുമുൾപ്പെടെ 54 മെഡൽ നേടി കേരളം പതിമൂന്നാം സ്ഥാനത്താണ്.അത്ലറ്റിക്സിൽ സർവീസസും തമിഴ്നാടും ട്രാക്ക് കൈവശപ്പെടുത്തിയപ്പോൾ കേരളത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഫുട്ബോളിലെ നേട്ടമായിരുന്നു ശ്രദ്ധേയം. നീന്തലിൽ ട്രിപ്പിൾ സ്വർണം നേടിയ ഹർഷിത ജയറാം തിളങ്ങി. നാല് മെഡൽ നേടിയ സജൻ പ്രകാശും, […]Read More
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവം വെള്ളിയാഴ്ച ആരംഭിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. 20ന് സമാപിക്കും. നൃത്തോത്സവത്തോടനുബന്ധിച്ച് 7 ദിവസം നീളുന്ന കഥകളി മേളയ്ക്കും കനകക്കുന്ന് കൊട്ടാരം വേദിയാകും.നൂറിലധികം കഥകളി കലാകാരൻമാർ പങ്കെടുക്കുന്ന കഥകളിമേള ദിവസവും വൈകിട്ട് 5.30 ന് കൊട്ടാരത്തിനകത്തുള്ള വേദിയിൽ അരങ്ങേറും. വെള്ളിയാഴ്ച ബാലിവധം, 15 ന് കല്യാണസൗഗന്ധികം, 16 ന് ബകവധം, 17 […]Read More
