പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് അഞ്ചുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച ബിഹാർ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിൽ താമസിക്കുന്ന നൂർ നാസറിനെയാണ് (25) വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അധ്യാപികയുടെ ഇടപെടൽ നിർണായകമായി അങ്കണവാടിയിൽ എത്തിയ കുട്ടിക്ക് ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് ക്രൂരത പുറംലോകമറിഞ്ഞത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായ പൊള്ളലേറ്റത് കണ്ട അധ്യാപിക […]Read More
പാലക്കാട്: ആറാം ക്ലാസ് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ മലമ്പുഴയിൽ അറസ്റ്റിലായി. മലമ്പുഴ പി.എ.എം.എം. യു.പി. സ്കൂളിലെ സംസ്കൃത അധ്യാപകൻ അനിലിനെയാണ് മലമ്പുഴ പോലീസ് പിടികൂടിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച ഇയാൾക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച്: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.Read More
പാലക്കാട്: വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനാണ് കൊല്ലപ്പെട്ടത്. കള്ളനാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ഇയാളെ വളഞ്ഞിട്ട് മർദിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ മർദനമേറ്റ് അതീവ ഗുരുതരാവസ്ഥയിലായ രാംനാരായണനെ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ രാത്രിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാംനാരായണന്റെ മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം […]Read More
പാലക്കാട്: കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനങ്ങളിലൊന്നായ പാലക്കാട്, വീണ്ടും ഭക്തിയുടെയും പൈതൃകത്തിൻ്റെയും മനോഹരമായ സംഗമത്തിന് സാക്ഷ്യം വഹിച്ചു. കൽപ്പാത്തിയുടെ പുരാതനമായ അഗ്രഹാര വീഥികളിൽ ദേവരഥ സംഗമം നടന്നപ്പോൾ, ആ പുണ്യ നിമിഷം കാണാനായി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്. വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുൻവശത്ത് വെച്ച് വൈകുന്നേരം 6:30 ഓടെയാണ് ഏറെ കാത്തിരുന്ന ദേവരഥ സംഗമം നടന്നത്. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ പുണ്യ ദൃശ്യം കാണുന്നത് ശ്രേഷ്ഠവും ഐശ്വര്യപ്രദവുമാണെന്നാണ് വിശ്വാസം. ഒരു മണൽത്തരിപോലും വീഴാൻ ഇടമില്ലാത്തത്ര ജനത്തിരക്കിലാണ് കൽപ്പാത്തി […]Read More
പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടു വ്യത്യസ്ത വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമായി ഇതിനെ കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 425000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. ശിക്ഷാവിധികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അഞ്ചുമാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിധി പ്രഖ്യാപനത്തിനായി ചെന്താമരയെ രാവിലെ തന്നെ കോടതിയിലെത്തിച്ചിരുന്നു. ജഡ്ജി കെന്നത്ത് ജോർജാണ് കേസിൽ വിധി പറഞ്ഞത്. നെന്മാറ […]Read More
പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെത്തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് പരാതി. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിയുടെ വലതു കയ്യാണ് മുറിച്ചു മാറ്റേണ്ടി വന്നത്.കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് കൈമുറിച്ചുമാറ്റിയത്. സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിക്കെതിരേ വന്‍ പ്രതിഷേധമാണുയരുന്നത്. ആശുപത്രിയിലേക്ക് കോൺഗ്രസിൻ്റേ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.കുടുംബം ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.Read More
പാലക്കാട് ജില്ലയിലെ വടക്കന്തറയിലെ ഒരു സ്കൂൾ കോമ്പൗണ്ടിന് പുറത്ത് ബുധനാഴ്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തി. അവ അപകടകരമായ വസ്തുക്കളാണെന്ന് സ്ഥിരീകരിച്ചതായി പാലക്കാട് നോർത്ത് പോലീസ് സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. കാട്ടുപന്നിയെ പിടികൂടാൻ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണെന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പത്ത് വയസുകാരനായ നാരായണൻ എന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയിൽ ആൺകുട്ടിക്കും സമീപത്തുണ്ടായിരുന്ന 84 വയസ്സുള്ള ലീല എന്ന സ്ത്രീക്കും നിസ്സാര പരിക്കേറ്റു. വ്യാസ വിദ്യാ പീഠം പ്രീ-പ്രൈമറി സ്കൂളിൻ്റെ ഗേറ്റിന് സമീപം വൈകുന്നേരം 3.45 ഓടെയാണ് നാരായണൻ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്ടപ്പോൾ ആവേശഭരിതനായ […]Read More
പാലക്കാട്: സൗഹൃദം നിരസിച്ച പെൺകുട്ടിയുടെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശ്ശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ ബെഡ്റൂമിന്റെ ജനൽ ചില്ലകൾ തകർന്നിരുന്നു. 17 വയസുള്ള പെൺകുട്ടിയുടെ വീടാണ് യുവാക്കൾ ആക്രമിച്ചത്. പെൺകുട്ടിയ്ക്ക് നേരത്തെ ഇവരുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ ഇവരിൽ ഒരാളുമായുള്ള ചില പ്രശ്നങ്ങൾ കാരണം പെൺകുട്ടി സൗഹൃദത്തിൽ നിന്ന് പിന്മാറി. ഇതിനു പിന്നാലെ ബൈക്കിലെത്തിയാണ് വീടിന് നേരെ പെട്രോൾ […]Read More
പാലക്കാട്:ഭൂമിയില്ലാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് സർക്കാർഭൂമി പതിച്ചു കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്തായി മന്ത്രി എം ബി രാജേഷ്. ആയിരത്തിലധികം കുടുംബങ്ങൾക്ക് കൊടുക്കാനാവശ്യമായ ഭൂമി കലക്ടർമാർ കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ അതി ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി മാറാൻ കേരളം തയ്യാറായെന്നും മന്ത്രി പറഞ്ഞു. കേരളശേരി പഞ്ചായത്തിൽ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വീടുകളുടെ താക്കോൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.Read More
സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം: മന്ത്രി കെ ബി ഗണേഷ്കുമാര് സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പാലക്കാട് കെഎസ്ആര്‍ടിസിയിലെ ശീതീകരിച്ച വിശ്രമ കേന്ദ്രത്തിന്റെയും പുതുതായി ആരംഭിക്കുന്ന സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ബാംഗ്ലൂരിലേക്കുള്ള 48 പെര്‍മിറ്റുകളിലും ഏറ്റവും ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള ബസുകള്‍ […]Read More
