പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റിയിരുന്നു. ആന്തരിക രക്തസ്രവാമാണ് പുലിയുടെ മരണകാരണമെന്ന് സൂചനയുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മയക്കുവെടി വെച്ചതിൽ അശാസ്ത്രീയത ഉണ്ടായില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചത്. പുലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ ആരംഭിക്കും ആറു മണിക്കൂറോളമാണ് കമ്പി വേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചാണ് പിടികൂടിയിരുന്നത്. വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ മയക്കുവെടി വച്ച് വീഴ്ത്തി […]Read More
പാലക്കാട് : സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ജില്ലയിൽ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ നേരത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചിരുന്നു. . സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. 29 വരെ പാലക്കാട് ജില്ലയിൽ താപനില 41ഡിഗ്രി സെൽഷ്യസ് ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉഷ്ണ […]Read More
പട്ടാമ്പി : പട്ടാമ്പി കൊടുമുണ്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയാണ് (30) മരിച്ചത്. പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നാട്ടുകാരായിരുന്നു. ആദ്യം വാഹനത്തിൽ നിന്ന് തീ പടർന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോൾ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു.പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയാണ് പ്രവിയ . രാവിലെ പതിവുപോലെ സ്കൂട്ടറിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്കു ജോലിക്കായി പുറപ്പെട്ട പ്രവിയയെ സന്തോഷ് വഴിക്കുവച്ച് തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണു പൊലീസിന്റെ നിഗമനം. […]Read More
പാലക്കാട്: പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം വെള്ളത്തിൽ മുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു. ചെർപ്പുളശേരി സ്വദേശിനി റിസ്വാന (19), കൊടുവാളിപ്പുറം സ്വദേശി ബാദുഷ (20), കരിവാരക്കുണ്ട് സ്വദേശി ദീമ മെഹ്ബ (20) എന്നിവരാണ് മരിച്ചത്. ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.Read More
