ന്യൂഡൽഹി; ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അന്നുമുതൽ ഈ വിഷയത്തിൽ നിരവധി ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വന്നതിന് ശേഷം നിരവധി പാർട്ടികൾ ഇതിനെതിരെ പ്രതികരിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ യുസിസിയെ എതിർക്കുമ്പോൾ തന്നെ ഇതിനെ പിന്തുണച്ചുകൊണ്ട് മറ്റ് നിരവധി പാർട്ടികളും ഭരണകക്ഷിയിൽപ്പെടാത്ത ചില നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. യുസിസിയെ പിന്തുണയ്ക്കുന്ന എൻഡിഎ ഇതര കക്ഷികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. […]Read More
ന്യൂഡെൽഹി:ബെംഗളൂരുവിൽ നടക്കാനിരുന്ന വിശാലപ്രതിപക്ഷ യോഗം മാറ്റി വച്ചു. ജൂലൈ 13, 14 തീയതികളിൽ ബെംഗളൂരുവിൽ വച്ചായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. തീരുമാനം എൻസിപി പിളർപ്പിന്റെ സാഹചര്യത്തിലെന്ന് സൂചന. ഇന്നലെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് അജിത് പവാർ തന്റെ പക്ഷത്തുള്ള എംഎൽഎമാരുമായി എൻഡിഎ സഖ്യത്തിലേക്ക് എത്തിയത്. മോദി സർക്കാരിന്റെ വികസനത്തിന് താൻ സാക്ഷിയാണെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചു. സംസ്ഥാന – ദേശീയ വാർത്തകൾക്കൊപ്പം വിദേശ സംഭവങ്ങളും ഒറ്റ നോട്ടത്തിലറിയാംRead More
അജിത് പവറിനെതിരെ പ്രതിപക്ഷം രംഗത്ത്. എൻസിപി, കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തെ തകർത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് അജിത് പവാർ പ്രതിജ്ഞ ചെയ്തതിരുന്നു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസുമായി ഉപമുഖ്യമന്ത്രി പദങ്ങൾ പങ്കിടുന്ന പവാർ, 53 എൻസിപി എംഎൽഎമാരിൽ 40 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അജിത് പവാറിനെയും മറ്റ് എൻസിപി എംഎൽഎമാരെയും തന്റെ സർക്കാരിലേക്ക് സ്വാഗതം ചെയ്തപ്പോൾ, മുതിർന്ന നേതാവ് ശരദ് […]Read More
ചെന്നൈ: ജോലിക്ക് കൈക്കൂലി വാങ്ങിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി തമിഴ്നാട് ഗവർണർ ആർ എൻ രവി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചർച്ച നടത്താതെയാണ് ഗവർണറുടെ അത്യപൂർവ നീക്കമുണ്ടായിരിക്കുന്നത്. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.Read More