ചരിത്ര നെറുകയിൽ ഗുകേഷ്, ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി.|കാൻഡിഡേറ്റ്സ് കിരീടത്തിൽ മുത്തമിട്ട് ചരിത്രനേട്ടം കുറിച്ച ഇന്ത്യൻതാരം ഡി ഗുകേഷ്. കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ വിജയംനേടുന്ന പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് 17കാരൻ.13 റൗണ്ടുകൾ പിന്നിടുമ്പോൾ ഒറ്റയ്ക്ക് ലീഡെടുത്ത താരം 14-ാം റൗണ്ടിൽ എതിരാളിയും യു.എസ് താരവുമായ ഹിക്കാറു നകാമുറയെ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇതോടെ ലോക ചാംപ്യനെ കണ്ടെത്താനുള്ള മത്സരത്തിനു യോഗ്യത നേടിയിരിക്കുകയാണ് ഗുകേഷ്.കാനഡയിലെ ടൊറന്റോയിൽ നടന്ന മത്സരത്തിൽ 13-ാം റൗണ്ടിൽ ഫ്രഞ്ച് താരം അലിറേ ഫിറോസയെ […]Read More
Feature Post

ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയമാണ് ഹൈദരാബാദ് നേടിയത്. 7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് നേടിയ ഹൈദരാബാദ് നിശ്ചിത ഓവർ അവസാനിക്കാൻ 5 ബോളുകൾ ബാക്കി നിൽക്കെ 199 റൺസിന് ഡൽഹിയെ പുറത്താക്കി. 67 റൺസിനാണ് ഹൈദരാബാദ് വിജയം നേടിയത്. റെക്കോര്ഡുകളുടെ പെരുമഴ തീർത്താണ് ഇന്നത്തെ ഡൽഹി ഹൈദരാബാദ് മത്സരം അവസാനിച്ചത്. ഇതോടെ ഡൽഹി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനം നേടി. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ […]Read More
അഹമ്മദാബാദ്:ഐപിഎൽ ക്രിക്കറ്റിൽ നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റൻസിന് വൻതോൽവി. ഡൽഹി ക്യാപ്റ്റൻസിനോട് ആറ് വിക്കറ്റിന് വീണു.17.3 ഓവറിൽ 89 റണ്ണിന് ഗുജറാത്തിനെ പുറത്താക്കിയ ഡൽഹി 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഫലം കണ്ടു. ഡൽഹിക്കായി അച്ചടക്കത്തോടെ മുഴുവൻ താരങ്ങളും പന്തെറിഞ്ഞു. പേസർ മുകേഷ് കുമാറിന് മൂന്ന് വിക്കറ്റുണ്ട്. ഇശാന്ത് ശർമ്മയ്ക്കും,ട്രിസ്റ്റൻ സ്ററമ്പ്സിനും രണ്ടു വീതം വിക്കറ്റുണ്ട്.ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ എന്നിവർക്ക് ഓരോന്നും.റഷീദ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ ( 24 പന്തിൽ 31). ടോസ് […]Read More
ടൊറൻേറാ:വിശ്വനാഥൻ ആനന്ദും കൊനേരു ഹമ്പിയുമില്ലാതെ മറ്റൊരു ഇന്ത്യൻ താരവും കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ പടിവാതിൽ കണ്ടിട്ടില്ല. ലോക ചെസിൽ ഇന്ത്യ വൻശക്തിയായി മാറിയ കാലത്ത് അഞ്ച് കളിക്കാരാണ് മാറ്റുരയ്ക്കുന്നത്. കാനഡയിലെ ടൊറന്റോയിൽ ഇന്ന് രാത്രി 12നാണ് ആദ്യ റൗണ്ട് മത്സരം. 14 റൗണ്ട് മത്സരങ്ങൾ 21 വരെയുണ്ട്. ഹമ്പിയൊഴികെ നാല് പേർക്കും ഇന്ന് കന്നിയങ്കമാണ്. ഓപ്പൺ വിഭാഗത്തിൽ ആർ പ്രഗ്നാനന്ദ, വിദിത്ത് ഗുജറാത്തി, ഡി ഗു കേഷ് എന്നിവർ മത്സരിക്കും. വനിതകളിൽ ഹമ്പി ക്കൊപ്പം ആർ വൈശാലിയുണ്ട്. […]Read More
ന്യൂഡൽഹി:വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായി എല്ലിസെ പെറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പ്ലേ ഓഫിലേക്ക് നയിച്ചു. മുംബൈ ഇന്ത്യൻ സിനെതിരെ നാലോവറിൽ 15 റൺ മാത്രം വഴങ്ങി ആറ് വിക്കറ്റാണ് ഓസ്ട്രേലിയക്കാരി നേടിയത്. 38 പന്തിൽ 40 റണ്ണുമായി പുറത്താകാതെ നിന്നു. മുംബൈ 19 ഓവറിൽ 113 റണ്ണിന് പുറത്തായി. ബാംഗ്ലൂർ 15 ഓവറിൽ ജയം നേടി.സജനയെ ഓപ്പണറാക്കിയാണ് മുംബൈ കളി തുടങ്ങിയത്. ഒരു സിക്സറും അഞ്ച് ഫോറുകളും ആ ഇന്നിങ്സിൽ […]Read More
ബംഗളുരു:വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ യുപി വാരിയേഴ്സ് ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. ഈ കളിയിൽ യുപി യുടെ ആദ്യ ജയവും മുംബൈയുടെ ആദ്യ തോൽവിയുമായി. സ്കോർ: മുംബെ161/6, യുപി163/3(163). ഓപ്പണർമാരായ കിരൺ നവഗിരി, അലിസ ഹീലി സഖ്യമാണ് വിജയത്തിന് അടിത്തറയിട്ടതു്. ദീപ്തി ശർമയും, ഗ്രേസ് ഹാരിസും ലക്ഷ്യം നേടി. മുംബൈയ്ക്കായി ഹെയ്ലി മാത്യൂസ് 55 റണ്ണെടുത്തു. മലയാളി ബാറ്റർ എസ് സജന രണ്ട് പന്തിൽ നാല് റണ്ണെടുത്ത് പുറത്തായി.Read More
ഇറ്റാനഗർ:സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരളം ഗോവയോട് ( 0-2) തോറ്റു. ലക്ഷ്യത്തിലേക്ക് മൂന്നുതവണ മാത്രം പന്ത് തൊടുക്കാൻ കിട്ടിയ അവസരത്തിൽ രണ്ടും ഗോവ വലയിലെത്തിച്ചു. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ മുന്നേറ്റങ്ങൾക്കായി രുന്നു ഇരുടീമുകളും ഊന്നൽ കൊടുത്തത്.ആദ്യ പകുതി അവസാനിക്കും മുമ്പ് കേരളത്തെ ഞെട്ടിച്ച് ഗോവയുടെ ഗോളെത്തി. ഇടവേള കഴിഞ്ഞും കേരളം നിരന്തര ആക്രമണം നടത്തി. 59-ാം മിനിട്ടിൽ മിന്നൽ പ്രത്യാക്രമണത്തിലൂടെ ഗോവ ജയമുറപ്പിച്ചു. കേരള കോച്ച് സതീവൻ ബാലൻ കളത്തിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും നിരാശയായിരുന്നു. […]Read More
ഇറ്റാനഗർ:സന്തോഷ് ട്രോഫി ഫുട്ബോളിന്റെ 77h വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ടർഫിൽ മത്സരം അരങ്ങേറുന്നത്. യൂലിയയിലെ ഗോൾഡൻ ജൂബിലി ടർഫ് സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും. രാജ്യാന്തര ഫുട്ബോൾ ഭരണ സമിതിയായ ഫിഫയുടെ ഉന്നത നിലവാരത്തിൽപ്പെടുന്ന സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരം.കഴിഞ്ഞ വർഷമാണ് നിർമാണം പൂർത്തിയാക്കിയതു്. ഒരേ സമയം15,000 പേർക്ക് കളി കാണാം. അരുണചൽപ്രദേശിലെ കാലാവസ്ഥയും ഭൂപ്രകൃതിയുടെ സവിശേഷതയും കണക്കിലെടുത്താണ് കൃത്രിമ പുൽത്തകിടിയുള്ള സ്റ്റേഡിയം പണി കഴിപ്പിച്ചത്.ആദ്യമായി സന്തോഷ് ട്രോഫിക്ക് ആതിഥ്യമരുളുന്ന അരുണാചൽ, മികച്ച തയ്യാറെടുപ്പാണ് ടൂർണമെന്റ് വിജയിപ്പിക്കുന്നതിനായി […]Read More
രാജ്കോട്ട്:ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. യശസ്വി ജയ്സ്വാളും രവീന്ദ്ര ജഡേജയും ചേന്ന് ഇംഗ്ലണ്ടിന്റെ വേരറുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തേയും വിജയമായിരുന്നു 434 റണ്ണിന്റെ ജയം.ഇതോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. സ്കോർ ഇന്ത്യ: 445, 430 / 4 ഡി.ഇംഗ്ലണ്ട്: 319,122. ഹൈദരാബാദിൽ അപ്രതീക്ഷിത തോൽവിക്ക് വഴങ്ങിയത് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവായി. ജയ്സ്വാളിനെ നേരിടാൻ ഇംഗ്ലണ്ടിന് വഴികളൊന്നുമില്ലായിരുന്നു.രണ്ട് ഇന്നിങ്സിലായി ഏഴുവിക്കറ്റും 112 റണ്ണുമെടുത്ത രവീന്ദ്ര ജഡേജ […]Read More
രാജ്കോട്ട്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേധാവിത്വം. ബൗളർമാരും ബാറ്റർമാരും ഒരുപോലെ തിളങ്ങിയപ്പോൾ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. എട്ട് വിക്കറ്റ് ശേഷിക്കെ 322 റണ്ണിന്റെ ലീഡായി. സ്കോർ ഇന്ത്യ: 445, 196/ 2; ഇംഗ്ലണ്ട്: 319.യശസ്വി ജയ്സ്വാൾ പരമ്പരയിലെ മിന്നുന്ന ഫോം തുടർന്നപ്പോൾ ഇംഗ്ലീഷ് ബൗളർമാർ കാഴ്ചക്കാരായി.രണ്ടാം ടെസ്റ്റിൽ ജയ്സ്വാൾ ഇരട്ട സെഞ്ചുറി നേടിയിരുന്നു. തുടക്കത്തിൽ പതുക്കെയായിരുന്നു ജയ്സ്വാൾ റണ്ണെടുത്തത്.രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റണ്ണെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനം കളി ആരംഭിച്ചത്. നാല് വിക്കറ്റുമായി മുഹമ്മദ് […]Read More