രാജ്കോട്ട്:ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിനിടയിൽ എട്ടു കളിക്കാർ മാത്രമാണ് 500 വിക്കറ്റ് എന്ന അപൂർവനേട്ടം കുറിച്ചത്. ഇംഗ്ലണ്ടിന്റെ സാക്ക് ക്രോളിയെ പുറത്താക്കി ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിച്ചു. വിക്കറ്റ് കൊയ്ത്തിൽ കുംബ്ലെ(619) രണ്ടാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. ഇന്ത്യൻ പിച്ചുകളിലാണ് അശ്വിന്റെ മികച്ച പ്രകടനം.ഇന്ത്യയുടെ 56 വിജയങ്ങളിൽ അശ്വിന്റെ പങ്ക് നിർണ്ണായകമായിരുന്നു. 12 വർത്തെ ക്രിക്കറ്റ് കളിജീവിതത്തിൽ 10 തവണ മാൻ ഓഫ് ദി […]Read More
Feature Post

രാജ്കോട്ട്:ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ ക്യാപ്റ്റനാകും. ബിസിസിഐ സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വന്റി 20യിലെ രോഹിതിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ഏറെ നാളുകൾക്കു ശേഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണ് തിരിച്ചുവന്നതു്. ഹാർദിക് പാണ്ഡ്യയായിരുന്നു ഇരുപതോവർ കളിയിൽ ഇന്ത്യയെ നയിച്ചിരുന്നത്. രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ ട്വന്റി 20 ലോകകപ്പുയർത്തും.ഇന്ത്യയുടെ മൂന്ന് വിഭാഗത്തിന്റേയും ക്യാപ്റ്റനാണ് രോഹിത്. ഹാർദിക് വൈസ് ക്യാപ്റ്റനാകുമെന്നും ബിസിസിഐ തലവൻ അറിയിച്ചു. വിരാട് കോഹ് ലിയും കളിച്ചേക്കുമെന്നാണ് സൂചന. ജൂണിൽ അമേരിക്കയിലും വെസ്റ്റിന്റീസിലുമായാണ് […]Read More
തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യജയം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. ബംഗാളിനെതിരായ മത്സരത്തിന്റെ അവസാനദിവസം ജയിക്കാൻ വേണ്ടത് എട്ട് വിക്കറ്റ്. ബംഗാളിന് 372 റൺ. സ്കോർ കേരളം 363, 265/6 ബംഗാൾ 180, 77/2. ജയിക്കാൻ 449 റൺ വേണ്ടിയിരുന്ന ബംഗാളിന് മൂന്നാം ദിവസം കളി നിർത്തുമ്പോൾ 77 റണ്ണിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. ഓപ്പണർ അഭിമന്യു ഈശ്വരനാണ് ക്രീസിൽ.രഞ്ജോത് സിങ്ങിനെ ജലജ് സക്സേനയും,സുദീപ് കുമാറിനെ ശ്രേയസ് ഗോപാലും പുറത്താക്കി.ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റെടുത്ത ജലജിന്റെ നേട്ടം പത്തായി.രഞ്ജി […]Read More
ഖത്തർ:ഫൈനലിൽ പൊരുതിക്കളിച്ച ജോർദാനെ 3-1ന് തോൽപ്പിച്ച് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം ഖത്തർ നിലനിർത്തി.അക്രം അഫീഫിന്റെ ഹാട്രിക്കായിരുന്നു ഖത്തറിനെ ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചതു്. ടൂർണ്ണമെന്റിലെ മികച്ച ഗോളടിക്കാരനായ അഫീഫിന് പന്ത് വലയിലെത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നില്ല. ജോർദാൻ ഖത്തറിനെതിരെ കടുത്ത പോരാട്ടം തന്നെ പുറത്തെടുത്തു. പക്ഷെ അവരുടെ നീക്കങ്ങളെല്ലാം ഖത്തർ തകർത്തുകളഞ്ഞു. ഇടവേളയ്ക്കു ശേഷവും ജോർദാൻ ലുസെയ്ൽ സ്റ്റേഡിയത്തിലെ കാണികളെ നിരാശരാക്കി.തോറ്റെങ്കിലും ജോർദാൻ തല ഉയർത്തിയാണ് മടങ്ങുന്നത്. ഖത്തർ മൂന്നു ഗോളുകളും നേടിയത് പെനൽറ്റിയിലൂടെയായിരുന്നു.Read More
ജൊഹന്നാസ്ബർഗ് :കൗമാര ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിൽ ഏറ്റുമുട്ടും. പാകിസ്ഥാനെ ഒരു വിക്കറ്റിന് മറികടന്ന് ഓസീസ് ആറാം തവണയും ഫൈനലിലെത്തി. സ്കോർ: പാകിസ്ഥാൻ179 (48.5), ഓസീസ് 181/1 (49.1). അണ്ടർ 19 ലോകകപ്പിന്റെ രണ്ടാം സെമിയിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന് 179 റണ്ണെടുക്കുവാനെ കഴിഞ്ഞുള്ളു. പേസർ ടോം സ്ട്രാക്കറാണ് പാകിസ്ഥാനെ തളച്ചത്. ഓസീസിന് ഓപ്പണർ ഹാരി സിക്സൺ (50) മികച്ച തുടക്കം കുറിച്ചു.ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.Read More
ഖത്തർ:ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഖത്തറും ജോർദാനും തമ്മിൽ ഏറ്റുമുട്ടും.ആവേശകരമായ സെമിയിൽ കരുത്തരായ ഇറാനെ 3-2ന് ഖത്തർ തോല്പിച്ച് ഫൈനലിലെത്തി. അൽമോയെസ് അലിയുടെ ഗോളിലാണ് ഖത്തർ ജയമുറപ്പിച്ചത്. അക്രം അഫീഫും ജാസെം ഗബെർ അബ്ദുൾസല്ലാമും ഖത്തറിനായി ലക്ഷ്യം കണ്ടു. തുടക്കത്തിൽ ഇറാൻ കസറിയെങ്കിലും ഖത്തറിനു മുന്നിൽ അടിപതറി. ഇടവേളയ്ക്ക് പിരിയുന്നതിനുമുമ്പ് തകർപ്പൻ ഗോളിലൂടെ അഫീഫ് ഇറാനെ തറപറ്റിച്ചു. ഏഷ്യൻ കപ്പിൽ ഖത്തറിന്റെ മികച്ച ഗോളടിക്കാരനാണ് അഫീഫ്. നിശ്ചിത സമയം അവസാനിക്കാൻ എട്ട് മിനിറ്റ് അവശേഷിക്കെ […]Read More
അൽറയ്യാൻ:ജപ്പാന്റെ മോഹങ്ങളെ ചാരമാക്കി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇറാൻ സെമിയിൽ. 2-1 ന് ഇറാൻ ജപ്പാനെ തറപറ്റിച്ചു. ക്യാപ്റ്റൻ അലിറെസ ജഹൻ ബക്ഷി നേടിയ പെനാൽറ്റി ഗോളിലായിരുന്നു ഇറാൻ ജപ്പാനെ കീഴടക്കിയത്. നാലു തവണ ചാമ്പ്യൻമാരായ ജപ്പാൻ ഇറാനെതിരെ മികച്ച കളിയാണ് തുടങ്ങിയത്. ഹിദെമസ മൊറീട്ട അരമണിക്കൂറിനുളളിൽ ജപ്പാനെ മുന്നിലെത്തിച്ചു. ഇടവേളയ്ക്കു ശേഷം ഇറാൻ കളി മാറ്റി. മുഹമ്മദ് മോഹേബിയുടെ ഒന്നാം തരം ഗോളിൽ ഇറാൻ മുന്നിലെത്തി.ജപ്പാൻ പ്രത്യാക്രമണങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും ഇറാൻ മേധാവിത്വം കാട്ടി. ക്യാപ്റ്റൻ […]Read More
വിശാഖപട്ടണം:രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് 336 റണ്ണെടുത്തു.ഇന്ത്യൻ ബാറ്റിങ് നിരയെ ജയ്സ്വാൾ 257 പന്തിൽ 179 റണ്ണുമായി കാത്തു .ജയ് സ്വാളായിരുന്നു ആദ്യ ദിനത്തിലെ താരം. ക്യാപ്റ്റൻ രോഹിത് ഇന്ത്യയെ നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമായി ചേർന്ന് ജയ്സ്വാൾ സ്കോർ ഉയർത്തി.ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളായിരുന്നു. കെ എൽ രാഹുലിനു പകരം പടിദാറും, രവീന്ദ്ര ജഡേജയ്കു പകരം കുൽദീപ് യാദവും, മുകേഷ് കുമാറിനു പകരം പേസർ മുഹമ്മദ് സിറാജും ക്രീസിലെത്തി.ഹൈദരാബാദിലും ഒന്നാം […]Read More
ഐവറി കോസ്റ്റ്:നിലവിലെ ചാമ്പ്യൻ സെനഗലും കരുത്തരായ ഈജിപ്തും മൊറോക്കോയും കളമൊഴിഞ്ഞതോടെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ കിരീട പ്രതീക്ഷയോടെ നൈജീരിയ. സൂപ്പർ താര നിരയുള്ള നൈജീരിയയ്ക്ക് പ്രീക്വാർട്ടറിൽ അംഗോളയാണ് എതിരാളി. മാലി- ഐവറി കോസ്റ്റ്, കേപ് വെർദെ -ദക്ഷിണാഫ്രിക്ക ക്വാർട്ടർ മത്സരങ്ങൾ നാളെ നടക്കും. കാമറൂണിനെ രണ്ട് ഗോളിന് കീഴടക്കിയായിരുന്നു നൈജീരിയയുടെ മുന്നേറ്റം.അഡെമോല ലുക്ക് മാൻ ഇരട്ട ഗോളടിച്ചു. വിക്ടർ ഒസിമെൻ, അലെക്സ് ഇവോബി,ഫ്രാങ്ക് ഒന്യെങ്ക തുടങ്ങിയ പ്രധാന താരങ്ങളാണ് നൈജീരിയയ്ക്കള്ളത്.ഗിനി പ്രീക്വാർട്ടറിൽ ഇക്വറ്റോറിയൽ ഗിനിയെ കീഴടക്കി.Read More
ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയം ലീഗ് ഫുട്ബോളിൽ നോട്ടിങ് ഹാം ഫോറസ്റ്റിനെ 2-1ന് തോൽപ്പിച്ചു. ഗോൾ അടിക്കുകയും അടിപ്പിക്കുകയും ചെയ്ത ഗബ്രിയേൽ ജെസ്യൂസ് മിന്നിയ കളിയിലാണ് അഴ്സണലിന് ജയം.രണ്ടാം പകുതിയിലായിരുന്ന ജെസ്യൂസ് പീരങ്കിപ്പടക്ക് ലീഡ് സമ്മാനിച്ചു. പിന്നാലെ ബുകായോ സാക്കയ്ക്ക് അവസരവും ഒരുക്കി. നോട്ടിങ്ഹാമിനായി കളിയവസാനം തയ് വോ അവോനോയി ലക്ഷ്യം കണ്ടു. 22 കളിയിൽ 46 പോയിന്റുമായി ലീഗിൽ രണ്ടാമതാണ് അഴ്സണൽ. മറ്റൊരു മത്സരത്തിൽ ബ്രൈറ്റണെ ലൂട്ടൺ ടൗൺ നാലുഗോളിന് തകർത്തു. ആസ്റ്റൺ വില്ലയെ 3-1ന് ന്യൂകാസിൻ യുണൈറ്റഡ് […]Read More