തിരുവനന്തപുരം:വ്യാഴാഴ്ച ആരംഭിച്ച സംസ്ഥാന ടെക്നിക്കൽ ഹൈസ്ക്കൂൾ കായികമേളയിൽ പാലക്കാട് ചാമ്പ്യൻമാരായി. 118 പോയിന്റോടെ പാലക്കാട് ടെക്നിക്കൽ ഹൈസ്കൂൾ ഒന്നാം സ്ഥാനത്തെത്തി. നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിലാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ 64 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. പാലക്കാട് ഷൊർണൂർ 62 പോയിന്റുമായി മൂന്നാം സ്ഥാനത്തും, 57 പോയിന്റുമായി ചിറ്റൂർ നാലാം സ്ഥാനത്തുമെത്തി. 400 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് സ്കൂളിലെ എംഐ അൽ ഷാമിൽ […]Read More
Feature Post

മൊഹാലി:മൊഹാലിയിൽ നടന്ന ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ അനായസം തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 17. 3 ഓവറിൽ 6 വിക്കറ്റിന് ഇന്ത്യ ജയം നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യമെ റണ്ണൗട്ടായി. 12 പന്തിൽ 23 റണ്ണെടുത്ത ശുഭ്മാൻ ഗില്ലും 22 പന്തിൽ 26 റണ്ണെടുത്ത തിലക് വർമ്മയും കളിക്കളത്തിൽ നിറഞ്ഞു നിന്നു .രണ്ട് വിക്കറ്റെടുത്ത സ്പിന്നർ അക്സർ പട്ടേലാണ് അഫ്ഗാനെ […]Read More
പോർട്ട് ബ്ളെയർ:ദേശീയ സ്കൂൾ ജൂനിയർ (അണ്ടർ 17 ) ആൺകുട്ടികളുടെ ഫുട്ബോളിൽ കേരളം ജേതാക്കളായി. ഫൈനലിൽ ലക്ഷദ്വീപിനെ 4 ഗോളിന് തോൽപ്പിച്ചു. ഫൈനലിൽ വൈസ് ക്യാപ്റ്റൻ വി അവിനാഷ് 2 ഗോളടിച്ചു. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര എൻഎൻഎംഎച്ച്എസ് എസ് വിദ്യാർഥിയാണ് അവിനാഷ്.ജൂനിയർ പെൺകുട്ടികളുടെ ടീം ക്യാർട്ടറിൽ കേരളം പുറത്തായിരുന്നു.Read More
മുംബൈ:വനിത ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ ഓസിസിനോട് തോറ്റു. 339 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 32.4 ഓവറിൽ 148 ന് പുറത്തായി. ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 338 റണ്ണടിച്ചത്. പതിനാലാം മത്സരത്തിന് ഇറങ്ങിയ ഇരുപതുകാരി ഓസീസിന്റെ ഓപ്പണർ ഫീബി ലിച്ച് ഫീൽഡായിരുന്നു ഏകദിനത്തിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്.ഇന്ത്യക്കായി ശ്രേയങ്ക പാട്ടീൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.ഒരെണ്ണം വീഴ്ത്തിയ ദീപ്തി ശർമ ഏകദിനത്തിൽ 100 വിക്കറ്റും തികച്ചു.Read More
സെഞ്ചുറിയൻ:ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ 34.1 ഓവറിൽ 131 ന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 408 റണ്ണെടുത്തു.ടെസ്റ്റ് ക്രിക്കറ്റ് ചരിതത്തിൽ ഇതുവരെ ദക്ഷിണാഫ്രിക്കയിൽ പരമ്പര ജയിക്കാൻ ഇന്ത്യയ്ക്കായിട്ടില്ല. പേസർമാരുടെ പറുദീസയായ സെഞ്ചൂറിയനിൽ ഇന്ത്യയുടെ രണ്ടാം ഇന്നി ങ്സ് നിലംതൊട്ടില്ല. 76 റണ്ണെടുത്ത വിരാട് കോഹ്ലി ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പുറത്തായി. നാല് വിക്കറ്റുമായി നൻഡ്രെ ബർഗെർ ദക്ഷിണാഫ്രിക്കൻ പേസ് നിരയെ നയിച്ചു. മൂന്നാം ദിനം നാലിന് 256 റണ്ണെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ആരംഭിച്ച […]Read More
ചന്ദ്രപൂർ:ദേശീയ സ്കൂൾ മീറ്റ് അണ്ടർ 19 ഇന്ന് തുടങ്ങും. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ തലൂക സ്പോർട്സ് കോംപ്ലക്സിലാണ് മൂന്നു ദിവസത്തെ മീറ്റ്. 40 ഇനങ്ങളിലുള്ള മത്സരത്തിൽ കേരളത്തിൽ നിന്ന് 66 പേർ പങ്കെടുക്കും.മാത്തൂർ സിഎഫ്ഡി സ്കൂളിലെ അഭിരാമാണ് ടീം ക്യാപ്റ്റൻ.ആദ്യ ദിവസം ഒറ്റ ഫൈനലേയുള്ളു. പെൺകുട്ടികളുടെ ഹാമർ ത്രോയിൽ മെഡൽ നിശ്ചയിക്കും. കേരളത്തോടൊപ്പം ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ടീമുകളുമുണ്ട്. ജൂനിയർ ചാമ്പ്യൻഷിപ്പ് ഫെബ്രുവരിയിലാണ്.Read More
കോവളം:വെള്ളായണി കാർഷിക കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂളിൽ കരാറടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു. അത് ലറ്റിക്സ്, ഫുട്ബോൾ ഇനങ്ങളിലാണ് ഒഴിവ് . ബന്ധപ്പെട്ട ഇനങ്ങളിൽ കോച്ചിങ് ഡിപ്ളോമ/ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിങ്, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ / ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിൽ സ്പെഷ്യലൈസേഷൻ എന്നീ നിശ്ചിത യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 28-ാം തീയതി 11 മണിക്ക് വെള്ളയമ്പലം പട്ടികജാതി വികസന വകുപ്പിൽ നടക്കുന്ന […]Read More
വനിത ക്രിക്കറ്റിൽ ഇന്ത്യക്ക് ലീഡ് മുംബൈ:ഓസ്ട്രേലിയക്കെതിരായ ഏക വനിത ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 157 റണ്ണിന്റെ ലീഡ്. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 376 റണ്ണെടുത്തു. ദീപ്തി ശർമ്മയും, പൂജ വസ്ത്രാക്കറും എട്ടാം വിക്കറ്റിൽ 102 റൺ വിജയം നേടി. ഇവരുടെ കൂട്ടുകെട്ട് തകർക്കാൻ ഓസീസിന് കഴിഞ്ഞില്ല. എന്നാൽ ഓസീസ് നിരയിൽ ഗാർണറുടെ ഓൾറൗണ്ട് മികവ് കുറ്റമറ്റതായിരുന്നു. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 219 റണ്ണിന് പുറത്തായി.Read More
ന്യൂഡൽഹി:കായിക രംഗത്തെ പരമോന്നത പുരസ്കാരമായ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ഇന്ത്യയുടെ ബാഡ്മിന്റൺ ജോഡികളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയ്ക്കും, ചിരാഗ് ഷെട്ടിക്കും നൽകി.ഏഷ്യൻ ഗെയിംസ് സ്വർണമടക്കം അഭിമാനകരമായ നേട്ടങ്ങൾക്കാണ് ഇത്തവണത്തെ പുരസ്കാരം. കോമൺവെൽത്ത് ഗയിംസിലും ഇവർ സ്വർണ്ണ ജേതാക്കളായിരുന്നു. 26 പേർക്ക് അർജുന അവാർഡ് നൽകി. പരിശീലകർക്കുള്ള ദ്രോണാചാര്യ ആറു പേർക്ക് നൽകി. ജനുവരി ഒൺപതിന് രാഷ്ട്രപതി ദ്രൗപതി മുർമു അവാർഡുകൾ വിതരണം ചെയ്യും.Read More