പാലക്കാട്:കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ നേടിയ അത് ലറ്റിക് താരം ശ്രീശങ്കറിനെ തേടി അർജുന പുരസ്കാരം കേരളത്തിലെത്തി. യാക്കര എകെജി നഗർ ശ്രീപാർവതിയിലേക്ക് അർജുന പുരസ്കാരമെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ലോങ്ജംപിൽ കുട്ടിക്കാലം മുതലുള്ള കഠിന പ്രയത്നത്തിന്റെ ഫലമാണ് ശ്രീശങ്കറിന് ലഭിച്ച പുരസ്കാരം. ശ്രീശങ്കറിന്റെ പരിശീലകൻ അച്ഛൻ എസ് മുരളിയാണ്. അർജുനപുരസ്കാരം ഇനിയുള്ള മീറ്റുകളിൽ ആവേശം പകരുമെന്ന് കുടംബം പ്രത്യാശിക്കുന്നു.കബഡി ജീവിതമാക്കിയ ഭാസ്കരനെ തേടി ദ്രോണാചാര്യ പുരസ്കാരമെത്തി.ഭാസ്കരന്റെ ബഹുമതിയിൽ സന്തോഷിക്കുന്നത് കാസർകോട്ടെ കൊടക്കാടും, കണ്ണൂരിലെ കരിവള്ളൂരുമാണ്. […]Read More
Feature Post

ജൊഹന്നാസ്ബർഗ്:രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി. പരമ്പരയിലെ ആദ്യ കളി ഇന്ത്യ ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റെടുത്ത ഇന്ത്യയ്ക്ക് രണ്ടാം പന്തിൽ പരാജയം. നീണ്ട ഇന്നിങ്സ് കളിക്കുന്നതിൽ മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. 23 പന്തിൽ 12 റണ്ണെടുത്ത സഞ്ജുവിനെ ബ്യൂറൻ ഹെൻഡ്രിക്സ് ബൗൾഡാക്കി.ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ 10.4 ഓവറിൽ 44 റണ്ണെടുക്കുന്നതിനിടെ നഷ്ടപ്പെട്ടു.Read More
ജൊഹന്നാസ്ബർഗ്:.ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകർത്തു. തുടക്കക്കാരനായ അർധ സെഞ്ചുറി നേടിയ സായ് സുദർശന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തിന് കാരണം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് ആദ്യ പന്തിൽത്തന്നെ ഇന്ത്യ വെല്ലുവിളിയായി. പതിനേഴാം ഓവറിൽ എട്ടാം വിക്കറ്റ് നഷ്ടമാകുമ്പോൾ ദക്ഷിണാഫ്രിക്ക പതറി. അർഷ്ദീപ് സിങ്ങും ആവേശ്ഖാനും ദക്ഷിണാഫ്രിക്കയെ സ്വന്തം നാട്ടിൽത്തന്നെ മുട്ടുകുത്തിച്ചു. സ്കോർ ദക്ഷിണാഫ്രിക്ക 116 (273), ഇന്ത്യ 117/2 (16.4). മൂന്ന് മത്സര പരമ്പരയിൽ രണ്ടാമത്തേത് ചൊവ്വാഴ്ച നടക്കും.Read More
നവി മുംബൈ:വനിതാ ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനെ കീഴടക്കി. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് 347 റൺ വിജയം.രണ്ട് ഇന്നിങ്സിലായി ഒൺ പത് വിക്കറ്റും സെഞ്ച്വറിയും നേടിയ ദീപ്തി ശർമ ഇംഗ്ലണ്ടിനെ തളച്ചു. സ്കോർ: ഇന്ത്യ 428, 186/6 ഇംഗ്ലണ്ട് 136, 131.മൂന്ന് വിക്കറ്റുമായി പൂജാവസ്ത്രാക്കറും രണ്ടാം ഇന്നിങ്സിൽ തിളങ്ങി. ഇംഗ്ലണ്ടിനെ തോല്പിച്ചതോടെ അടുത്തയാഴ്ച ഓസ്ട്രേലിയയുമായുള്ള ഏക ടെസ്റ്റിൽ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിച്ചു.Read More
നവി മുംബൈ:ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. വനിതകളുമായുള്ള ഏക ദിന ക്രിക്കറ്റ് ടെസ്റ്റിൽ ഹർമൻ പ്രീത് കൗർ ഇംഗ്ലണ്ടിനെതിരെ സമ്പൂർണ്ണാധിപത്യം നേടി. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റണ്ണെടുത്ത ഇന്ത്യ 136 റണ്ണിന് ഇംഗ്ലണ്ടിനെ തകർത്തു. സ്പിന്നർ ദീപ്തി ശർമ്മയായിരുന്നു താരം. ഇംഗ്ലീഷ് താരം ബ്യൂമോണ്ടിനെ ഇന്ത്യയുടെ പൂജ വസ്ത്രാക്കർ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ട് തകർന്നു തുടങ്ങി. ക്യാപ്റ്റൻ ഹർമൻ പ്രീത് 44 റണ്ണും, ഓപ്പണർമാരായ ഷെഫാലി വർമ 33 റണ്ണും, സ്മൃതി […]Read More
ജൊഹന്നാസ്ബർഗ്: ട്വന്റി20 ക്രിക്കറ്റ് പരമ്പര ദക്ഷിണാഫ്രിക്കയെ 106 റണ്ണിന് തോല്പിച്ച് ഇന്ത്യ വിജയം നേടി. സെഞ്ചുറിയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും അഞ്ച് വിക്കറ്റുമായി കുൽ ദീപ് യാദവും തിളങ്ങിയതോടെ ഇന്ത്യയുടെ വിജയം അനായസമായി. ക്യാപ്റ്റൻ സൂര്യകുമാർ 56 ബോളിൽ ഏഴ് ഫോറും എട്ട് സിക്സറും അടിച്ച്100 റണ്ണിലെത്തി. ഇന്ത്യയുടെ സ്കോർ 201/ 7. നാല് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് സൂര്യകുമാർ യാദവ്. സൂര്യകുമാറും ഓപ്പണർ യശസ്വി ജയ്സ്വാളും ചേർന്ന് മൂന്നാം വിക്കറ്റിൽ […]Read More
ജൊഹന്നാസ്ബർഗ്:ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ട്വന്റി20 മത്സരം ഇന്ന് രാത്രി 8.30 ന് ജൊഹന്നാസ്ബർഗ് ന്യൂ വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ നടക്കും.രണ്ടാമത്തെ കളിയിൽ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് ജയിച്ചിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റേയും റിങ്കു സിങ്ങിന്റേയും ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷ. സൂര്യകുമാർ ട്വന്റി20യിൽ 2000 റൺ പൂർത്തിയാക്കി. 2000 റൺപൂർത്തിയാക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററാണ് സൂര്യകുമാർ.Read More
ക്വാലാലംപൂർ:നെതർലാൻഡിനെ 4-3 ന് തോല്പിച്ച് ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പ് മത്സരത്തിൽ സെമിയിലെത്തി. ക്യാപ്റ്റൻ ഉത്തംസിങ്, അരൈജിത് സിങ് ഹുണ്ടൽ, ആദിത്യ അർജുൻ ലാൽഗെ, സൗരഭ് ആനന്ദ് കുശ്വാ ഹ് എന്നിവരാണ് ഇന്ത്യയെ സെമിയിലെത്തിച്ചതു്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യ ജർമ്മനിയെ നേരിടും. 2001 ലും 2016ലും ഇന്ത്യ ചാമ്പ്യൻമാരായിരുന്നു. ആവേശകരമായ പോരാട്ടത്തിലാണ് ഇന്ത്യ കരുത്തരായ ഡച്ചുകാരെ തോല്പിച്ചത്.കളിയുടെ രണ്ടാം ഘട്ടത്തിൽ ആദിത്യ അർജുൻ ലാൽഗെ ആദ്യ ഗോൾ നേടി. അവസാന ഘട്ടത്തിൽ ക്യാപ്റ്റൻ ഉത്തംസിങ് പെനാൽറ്റി […]Read More
റിയാദ്:ഈ വർഷം 50 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ ഫുട്ബാൾ താരമാണ് പോർച്ചുഗീസുകാരനായ റൊണാൾഡോ. സൗദി കിങ്സ് കപ്പിൽ അൽ ഷബാബിനെതിരെ നേടിയ ഗോളാണ് അൻപതാമതെത്തിച്ചതു്. ഈ മത്സരത്തിൽ5-2 ന് ജയിച്ച് സെമിയിൽ കടന്നു. മാഞ്ചസ്റ്ററിന്റെ എർലിങ് ഹാലണ്ടാണ് 50 ഗോൾ നേടിയ മറ്റൊരു താരം. തൊട്ടടുത്ത് കിലിയൻ എംബാപ്പെയും,ഹാരി കെയ്നും 49 ഗോൾ വീതം നേടി റൊണാൾഡോയുടെ പിന്നിലുണ്ട്.Read More
കോഴിക്കോട്:ഏഴാമത് ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് മത്സരങ്ങൾ കോഴിക്കോട്ട് തുടങ്ങി. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സി ഉത്ഘാട മത്സരത്തിൽത്തന്നെ സമനില നേടി. മുൻചാമ്പ്യൻമാരായ തമിഴ് നാട്ടിൽ നിന്നുള്ള സേതു എഫ്സിയെയാണ് സമനിലയിൽ തളച്ചത്. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരംനടന്ന ക്കുന്നത്. കഴിഞ്ഞ 29 കളിയിൽ 27 ജയവും രണ്ട് സമനിലയും കരസ്ഥമാക്കിയ ഗോകുലം ടീം ശക്തമാണ്. ഗോകുലം എഫ്സി, സേതു എഫ്സി, കർണാടക കിക്ക് സ്റ്റാർട്ട് എഫ്സി, ഡൽഹി ഹോപ്സ് എഫ്സി, സ്പോർട്സ് ഒഡിഷ, […]Read More