ജൊഹന്നസ്ബർഗ്: തിലക് വർമയുടെയും,സഞ്ജു സാംസന്റേയും സിക്സറുകളിൽ ദക്ഷിണാഫ്രിക്ക അടിയറവ് പറഞ്ഞു.തലങ്ങും വിലങ്ങും സിക്സറും ഫോറും പായിച്ച ഇരുവരും ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംപരിശാക്കി. നാലാം മത്സരത്തിൽ 135 റണ്ണിന്റെ കൂറ്റൻ ജയത്തോടെ ട്വന്റി 20 ക്രിക്കറ്റ് പരമ്പര 3- 1ന് സൂര്യകുമാർ യാദവും കൂട്ടരും സ്വന്തമാക്കി. വാണ്ടറേഴ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റണ്ണാണ് അടിച്ചു കൂട്ടിയത്. ട്വന്റി 20യിൽ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്കോർ. […]Read More
Feature Post
T20-യിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം ഇത് അഭിമാന നിമിഷം, സഞ്ജുവിൻ്റെ സെഞ്ച്വറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വൻ്റി20-യിൽ ഇന്ത്യൻ ടീം കുതിപ്പ് തുടരുകയാണ്. തുടർച്ചയായി രണ്ട് ടി20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്തിലെ നാലാമത്തെ ബാറ്റ്സ്മാനും ആയി സഞ്ജു സാംസൺ. സഞ്ജു സാംസൺ 107 റൺസ് നേടിയപ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തി. കുതിപ്പ് നഷ്ടപ്പെട്ടെങ്കിലും 200 റൺസ് മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. […]Read More
കൊച്ചി: കായിക മേളയിൽ ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ തിരുവനന്തപുരം കുതിപ്പ് തുടങ്ങി. ഗെയിംസ് മത്സരങ്ങൾ പകുതി പൂർത്തിയായപ്പോൾ തിരുവനന്തപുരം 687 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. 373 പോയിന്റുമായി തൃശൂർ തൊട്ടുപിന്നിലുണ്ട്. നീന്തലിലും തലസ്ഥാന ജില്ല തന്നെ ഒന്നാമത്. 17 സ്വർണമടക്കം 138 പോയിന്റ്. എറണാകുളം 41 പോയിന്റുമായി രണ്ടാമതാണ്. ആദ്യ ദിവസം ഏഴ് റെക്കോഡുകൾ പിറന്നു.അത്ലറ്റിക്സ് വ്യാഴാഴ്ച തുടങ്ങും. തിരുവനന്തപുരത്തിന് 64സ്വർണമെഡലും കോഴിക്കോടിന് 35 മാണ്.Read More
അഹമ്മദാബാദ്:ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ മോശം പ്രകടനത്തിന്റെ നിരാശ മായ്ച്ച് ഇന്ത്യൻ വനിതാ ടീം ഓപ്പണർ സ്മൃതി മന്ദാനയുടെ ഉശിരൻ സെഞ്ചുറി മികവിൽ ഇന്ത്യ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ആറ് വിക്കറ്റിനാണ് ജയം. പരമ്പര 2-1 നാണ് ഹർമൻപ്രീത് കൗറും സംഘവും നേടിയത്.ആദ്യം ബോറ്റു ചെയ്ത ന്യൂസിലാൻഡ് 49.5 ഓവറിൽ 232 ന് പുറത്തായി. ഇന്ത്യ 44.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു. 122 പന്തിൽ 100 റണ്ണെടുത്ത മന്ദാന കളിയിലെ […]Read More
ന്യൂഡൽഹി:ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ സലിമ ടെറ്റെ നയിക്കും. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബീഹാറിൽ നവംബർ 11 മുതൽ 20 വരെയാണ് ടൂർണമെന്റ്. നവ്നീത് കൗറാണ് വൈസ് ക്യാപ്റ്റൻ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, തായ്ലൻഡ് ടീമുകളും രംഗത്തുണ്ട്. നവംബർ 11 ന് മലേഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത കളി. നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ.Read More
പുണെ:പന്ത്രണ്ട് വർഷത്തിനുശേഷം ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ക്രിക്കറ്റ് പരമ്പരയിൽ അടിയറവ് പറഞ്ഞു. മി മിച്ചെൽ സാന്റ്നെർ എന്ന ഇടംകൈയൻ സ്പിന്നർ ജ്വലിച്ചു നിന്നപ്പോൾ ഇന്ത്യൻ ബാറ്റർമാർ തകർന്നു പോയി.രണ്ടാം ടെസ്റ്റിൽ 113 റണ്ണിന് ജയിച്ച് ന്യൂസിലാൻഡ് ഇന്ത്യയുടെ സ്പിൻ കോട്ടയിൽ ചരിത്രമെഴുതി. 359 റണ്ണെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യൻനിര 245 ന് കൂടാരം കയറി. ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിങ്സ് 255 നാണ് അവസാനിച്ചതു്.രണ്ടാം ഇന്നിങ്സിലെ ആറെണ്ണം ഉൾപ്പെടെ 13 വിക്കറ്റ് വീഴ്ത്തിയ സാന്റ്നെർ […]Read More
ഹൈദരാബാദ്:റൺമഴ പെയ്ത രാത്രിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം റെക്കോഡിൽ. സഞ്ജു സാംസണും കൂട്ടരും ബാറ്റിൽ വെടിമരുന്ന് നിറച്ചപ്പോൾ ട്വന്റി 20യിൽ ഇന്ത്യയുടെ പുതിയ കാലം പിറന്നു. സൂര്യകുമാർ യാദവിനും ഗൗതം ഗംഭീറിനും കീഴിൽ ഇന്ത്യൻ ടീം സംഹാര രുപീകളായി മാറി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 297 റൺ. മറുപടിക്കെത്തിയ ബംഗ്ളാദേശ് ഏഴിന് 164 റൺ. പരമ്പര ഇന്ത്യ 3-0 ന് തുത്തുവാരി. 47 പത്തിൽ 111 റണ്ണെടുത്ത സഞ്ജു വായിരുന്നു താരം.Read More
ബംഗ്ലാദേശിനെതിരായ മൂന്നാം ടി 20യില് ഇന്ത്യയ്ക്ക് റെക്കോഡ് ഒക്ടോബർ 12 ശനിയാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സാംസൺ, വെറും 22 പന്തിൽ തൻ്റെ മൂന്നാം ടി20 അർദ്ധ സെഞ്ച്വറി രേഖപ്പെടുത്തുകയും ബംഗ്ലാദേശ് ബൗളർമാരിലേക്ക് തൻ്റെ ബീസ്റ്റ് മോഡ് അഴിച്ചുവിടുകയും ചെയ്തു. മത്സരത്തിൻ്റെ പത്താം ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി […]Read More
കണ്ണൂർ:സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്തിയിൽ 17 സ്വർണവും, ഒമ്പത് വെള്ളിയും, 11 വെങ്കലവുമായി 123 പോയിന്റോടെ തിരുവനന്തപുരം ചാമ്പ്യൻമാരായി. 120 പോയിന്റുള്ള കണ്ണുരിനാണ് രണ്ടാം സ്ഥാനം. 74 പോയിന്റുമായി തൃശൂർ മൂന്നാമതായി. ജിംനാസ്റ്റിക്സിൽ 261പോയിന്റുനേടി തിരുവനന്തപുരം ഒന്നാമതെത്തി. 73 പോയന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്താണ്. 19 പോയിന്റുള്ള കോഴിക്കോട് മൂന്നാമത്. ബാസ്കറ്റ് ബോളിൽ തൃശൂരിനാണ് ചാമ്പ്യൻഷിപ്പ് .കോഴിക്കോട് രണ്ടും, കോട്ടയം മൂന്നും സ്ഥാനം നേടി. തയ്ക്വാണ്ടോയിൽ 95 പോയിന്റുള്ള കാസർകോടാണ് മുന്നിൽ. 68 പോയിന്റുമായി മലപ്പുറം രണ്ടാമതാണ്.Read More
ദുബായ്:വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാം ജയം. ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറിന് 124 റണ്ണാണെടുത്തത്. ഇംഗ്ലണ്ട് 19.2 ഓവറിൽ ജയം നേടി. നാത് സ്കീവർ ബ്രുന്റ് 36 പന്തിൽ 48 റണ്ണുമായി പുറത്താകാതെ നിന്നു. ആറ് ഫോറും പറത്തി. ഓപ്പണർ ഡാനിയേല്ലെ വ്യാത് ഹോഡ്ജ് 43 പന്തിൽ 43 റണ്ണെടുത്തു. ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ 39 പന്തിൽ 42 റണ്ണടിച്ച ക്യാപ്റ്റൻ […]Read More
