റിയോഡി ജനീറോ:2027 ലെ വനിതാ ഫുട്ബോൾ ലോകകപ്പിന് ബ്രസീൽ വേദിയാകും.ആദ്യമായാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം വനിതാ ലോകകപ്പിന് വേദിയാകുന്നത്. ബൽജിയം, നെതർലൻഡ്, ജർമ്മനി എന്നീ രാജ്യങ്ങളായിരുന്നു രംഗത്ത്. വോട്ടെടുപ്പിൽ ബ്രസീലിന് 78 വോട്ട് കിട്ടി.Read More
Feature Post

ന്യൂഡൽഹി:ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. ജൂൺ ആറിന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷമായിരിക്കും ക്യാപ്റ്റൻ ബൂട്ടഴിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് മുപ്പത്തൊമ്പതകാരനായ ഛേത്രി വിടവാങ്ങൽ പ്രഖ്യാപിച്ചത്.പത്തൊമ്പത് വർഷംനീണ്ട കളി ജീവിതത്തിനിടയിൽ ഇന്ത്യക്കായി 94 ഗോ ളടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും, ലയണൽ മെസിക്കും പിന്നിൽ ഗോളടിയിൽ ഛേത്രി മൂന്നാം സ്ഥാനത്താണ്.151-ാം മത്സരത്തിലാണ് വിട വാങ്ങൽ. 87 തവണ ദേശീയ ടീമിനെ നയിച്ചു. 2005ൽ ഇരുപത്തൊന്നാം വയസ്സിലാണ് ഇന്ത്യൻ ജഴ്സിയിൽ […]Read More
ഭുവനേശ്വർ:എല്ലാവരും കാത്തിരിക്കുന്ന മത്സരം ഇന്ന് രാത്രിയാണ്. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ ഒളിമ്പിക് – ലോക ചാമ്പ്യൻ നീരജ് ചോപ്ര പങ്കെടുക്കും. രാത്രി ഏഴിനാണ് മത്സരം. മുന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയിൽ മത്സരത്തിനറങ്ങുന്നത്. 2021ലെ ഫെഡറേഷൻ കപ്പിന് ശേഷമാണ് നീരജ് ഒളിമ്പിക്സിൽ സ്വർണം നേടുന്നത്. നീരജ്, കിഷോർ കുമാർ ജെന, ഡി പി മനു തുടങ്ങി ഒമ്പത് താരങ്ങൾക്ക് നേരിട്ട് ഫൈനലിലേക്ക് യാഗ്യത കിട്ടി. 75 മീറ്റർ താണ്ടിയവർക്കാണ് പരിഗണന കൊടുത്തത്. അവർക്കൊപ്പം മൂന്നുപേർ യോഗ്യത റൗണ്ടിൽ […]Read More
വാഴ്സ:ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായ സൂപ്പർ ബെറ്റ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർതാരം മാഗ്നസ് കാൾസൻ ചാമ്പ്യനായി. തുടർച്ചയായി 10 കളി ജയിച്ചാണ് നോർവേക്കാരന്റെ നേട്ടം. അതിവേഗ ചെസിൽ ടൂർണമെന്റിലെ ഒമ്പതുപേരെയും കീഴടക്കി. 26 പോയിന്റാണ് സമ്പാദ്യം. ചൈനയുടെ വെയി യി 25.5 പോയിന്റോടെ രണ്ടാമതായി. പോളണ്ടുകാരൻ ജാൻ ക്രിസ്റ്റോഫ് ദുഡയാണ് മൂന്നാമത്.ഇന്ത്യൻ താരങ്ങളായ ആർ പ്രഗ്നാനന്ദ (19.5) നാലും,അർജുൻ എറിഗൈസി (18) അഞ്ചും സ്ഥാനം നേടി. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ ഡി […]Read More
ഭുവനേശ്വർ:ഫെഡറേഷൻ കപ്പ് അത് ലറ്റിക്സിന്റെ ആദ്യദിനം വനിതകൾ കേരളത്തിന് രണ്ട് വെളളിയും ഒരു വെങ്കലവും സമ്മാനിച്ചു. ട്രിപ്പിൾജമ്പിൽ എൻ വി ഷീന 13.32 മീറ്റർ ചാടി വെളളി സ്വന്തമാക്കി. ഗായാത്രി ശിവകുമാർ 13.08 മീറ്റർ ഹർഡിൽസിൽ വി കെ ശാലിനി (1.00.73)രണ്ടാമതെത്തി.പഞ്ചാബിന്റെ വീർപാൽ കൗറിനാണ് സ്വർണം. നിലവിലെ ചാമ്പ്യനായ തമിഴ്നാടിന്റെ വിത്യ രാംരാജ് പുറംവേദനയെ തുടർന്ന് മത്സരത്തിനിടെ പിന്മാറി. പി ടി ഉഷയ്ക്കാപ്പം ദേശീയ റെക്കോഡ് പങ്കിടുന്ന താരമാണ്. കലിംഗ സ്റ്റേഡിയത്തിൽ ആർക്കും പാരീസ് ഒളിമ്പിക്സിന് യോഗ്യത […]Read More
ധർമശാല:ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരി വിനോട് തോറ്റതോടെ പഞ്ചാബ്കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. മുംബൈ ഇന്ത്യൻസിന് പിന്നാലെ മടങ്ങുന്ന രണ്ടാമത്തെ ടീമാണ്. ബംഗളുരുവിനോട് 60 റണ്ണിനാണ് തോറ്റത്. വിരാട് കോഹ് ലിയുടെ മികവിൽ ഏഴിന് 241 എന്ന കൂറ്റൻ സ്കോർ നേടിയ ബംഗളുരുവിനെതിരെ പഞ്ചാബിന്റെ മറുപടി 181ൽ അവസാനിച്ചു. സ്കോർ ബംഗളുരു 7/ 241 പഞ്ചാബ് 181(17). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളുരു തുടക്കം മുതൽ ആഞ്ഞടിച്ചു. കോഹ്ലിയോടൊപ്പം രജത്പടിദാർ, കാമറൂൺ […]Read More
ലണ്ടൻ:സ്പാനിഷ് പരിശീലകൻ യുലെൻ ലോ പെടെഗുയി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിന്റെ പരിശീലകനാകും. അടുത്ത സീസണിലാണ് അമ്പത്തേഴുകാരനായ ഗുയി ചുമതലയേൽക്കുന്നത്. നിലവിലെ പരിശീലകൻ ഡേവിഡ് മൊയെസ് തുടരേണ്ടതില്ലെന്ന് വെസ്റ്റ്ഹാം നേരത്തെ തീരുമാനിച്ചിരുന്നു.Read More
2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്.മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ടീമിലിടം നേടി. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന് ഐപിഎലിലെ തകർപ്പൻ ഫോമാണ് തുണയായത്. ടീമിൽ ഉൾപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന റിങ്കു സിംഗ് റിസർവ് പട്ടികയിലാണ്. ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തും ടീമിൽ ഇടം പിടിച്ചു. ശ്രീശാന്തിനു ശേഷം ലോകകപ്പ് ടീമിൽ ഇടം നേടുന്ന മലയാളി താരമാന സഞ്ജുവിന് ഫൈനൽ ഇലവനിൽ സ്ഥാനം ലഭിക്കാനിടയില്ല. ജയ്സ്വാൾ പ്രധാന ടീമിൽ […]Read More
ദുബായ്:ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ചരിത്രനേട്ടം. ഏഴ് സ്വർണം ഉൾപ്പെടെ 29 മെഡലുകളാണ് നേടിയത്. ഇതിൽ 11 വീതം വെള്ളിയും, വെങ്കലവും ഉൾപ്പെടും. ചൈനയാണ് ചാമ്പ്യൻമാർ. 1996 നു ശേഷം ആദ്യമായാണ് ഇന്ത്യ രണ്ടാമതെത്തുന്നത്.അവസാന ദിവസം മലയാളി താരം സാന്ദ്ര മോൾ സാബു ഉൾപ്പെട്ട വനിതകളുടെ 4-400മീറ്റർ റിലേ ടീം സ്വർണം നേടി. അനുഷ്ക ദത്താത്രേ, കനിസ്റ്റ ടീന മരിയ, സായ് സംഗീത ദോദ് ല എന്നിവരാണ് മറ്റംഗങ്ങൾ. പുരുഷന്മാരിൽ പി അഭിരാം ഉൾപ്പെട്ട […]Read More
ന്യൂഡൽഹി:പി വി സിന്ധു, എച്ച് എസ് പ്രണോയ് ഉൾപ്പെടെ ഏഴ് ബാഡ്മിന്റൺ താരങ്ങൾ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി. വനിതകളിൽ സിന്ധു പന്ത്രണ്ടാമതാണ്. പുരുഷൻമാരിൽ പ്രണോയ് ഒമ്പതാമതും, ലക്ഷ്യ സെൻ പതിമൂന്നാമതു മാണ്.ഡബിൾസിൽ മൂന്നാം റാങ്കുകാരനായ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും യോഗ്യത നേടി. വനിതാ ഡബിൾസിൾ തനീഷ ക്രസ്റ്റോയും അശ്വനി പൊന്നപ്പയും പാരീസ് ടിക്കറ്റ് സ്വന്തമാക്കിയപ്പോൾ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യത്തിന് യോഗ്യത നേടാനായില്ല.Read More