Tags :AdoorGopalakrishnan

Cinema News

ഐഎഫ്എഫ്‌കെ വിവാദം: അനുമതി നിഷേധത്തിൽ രൂക്ഷ വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFK) സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. അനുമതി നിഷേധിക്കപ്പെട്ട സിനിമകൾ താൻ കണ്ടിട്ടുള്ളതാണെന്നും, പ്രദർശനാനുമതി നിഷേധിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ശക്തമായി പ്രതികരിച്ചു. ചലച്ചിത്രമേളയെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും, ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് ഈ നടപടിക്ക് പിന്നിലെന്നും അടൂർ കുറ്റപ്പെടുത്തി. “ബീഫ് എന്ന് പേര് കാണുമ്പോഴേക്ക് അനുമതി നിഷേധിക്കുന്നത് അറിവുകേട് കൊണ്ടാണ്. ഞങ്ങള്‍ അടക്കം അനലൈസ് ചെയ്ത് പഠിച്ച സിനിമകളാണ് പ്രദർശിപ്പിക്കാൻ അനുമതി നിഷേധിക്കുന്നത്. […]Read More

Travancore Noble News