ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയ് (57) അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.15-ഓടെ ബെംഗളൂരു അശോക് നഗറിലെ കോർപ്പറേറ്റ് ഓഫീസിനുള്ളിൽ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുവായൂർ സ്വദേശിയായ സി.ജെ. റോയിയുടെ അപ്രതീക്ഷിത വേർപാട് വ്യവസായ-സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം തോക്കുപയോഗിച്ചാണ് അദ്ദേഹം വെടിയുതിർത്തതെന്ന് കരുതപ്പെടുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ആശുപത്രിയിൽ […]Read More
